വേനല്‍ക്കാലത്തെ കടുത്ത വെയിലും ഉഷ്ണക്കാറ്റും കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. ചൊറിച്ചില്‍, ചുവപ്പുനിറം, കണ്ണില്‍ നിന്നും വെള്ളം വരുക, കണ്ണിനുള്ളില്‍ ചൂട് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഇതിന്റെ ഭാഗമായി വരാം. അതിനാല്‍ തന്നെ വേനല്‍ക്കാലത്ത് കണ്ണുകളെ പരിപാലിക്കേണ്ടത് വളരെ അനിവാര്യമാണ്. വ്യക്തിഗത ശുചിത്വം പാലിക്കുക. കണ്ണുകളില്‍ തൊടരുത്, ആവര്‍ത്തിച്ച് തിരുമ്മരുത്. തൂവാലകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവ കഴിവതും ആരുമായും പങ്കിടരുത്. നീന്തുമ്പോള്‍ നീന്തല്‍ കണ്ണട ധരിക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക. വെയിലത്ത് പോകുമ്പോള്‍ യുവി സംരക്ഷണം തരുന്ന […]
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. പാകിസ്ഥാനിൽ നിന്നെത്തിച്ച 12000 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്. പാകിസ്ഥാൻ സ്വദേശിയായ ഒരാൾ പിടിയിലായിട്ടുണ്ട്. 2500 കിലോ മെത്താഫെറ്റാമിൻ ആണ് പിടികൂടിയിരിക്കുന്നത്. നേവിയും എൻസിബിയും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി കൊണ്ടുവന്നതാണിത്.
കർണാടകയിലെ കോൺഗ്രസിന്റെ ചരിത്ര വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി
കർണാടകയിലെ കോൺഗ്രസിന്റെ ചരിത്ര വിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനശ്രദ്ധ തിരിക്കുന്ന രാഷ്ട്രീയം വിജയിക്കില്ല. ജനങ്ങളുടെ പ്രശ്നങ്ങളിൽ ചർച്ചയും പരിഹാരവും വേണം. കർണാടകയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് പ്രചാരണം. കർണാടകയിലെ വോട്ടർമാർ രാജ്യത്തിനാകെ സന്ദേശം നൽകി.
ശുഭ സൂചന നൽകുന്ന തെരെഞ്ഞെടുപ്പാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ശുഭ സൂചന നൽകുന്ന തെരെഞ്ഞെടുപ്പാണ് കർണാടകയിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബിജെപി പ്രാധാന്യത്തോടെ കണ്ട തെരെഞ്ഞെടുപ്പാണ്. കർണാടകയിൽ എത്തിയ മോദി അരഡസൻ ഷോ നടത്തി.പക്ഷെ തോൽവി നേരിട്ടു. കണ്ണൂരില്‍ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കർണാടകത്തിൽ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വിവരം
കർണാടകത്തിൽ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് വിവരം. കോൺഗ്രസ് ക്യാംപിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സംസ്ഥാനത്ത് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിച്ച കോൺഗ്രസിന് മുന്നിൽ നേതാക്കൾ തമ്മിൽ തർക്കങ്ങളില്ലാതെ സർക്കാർ രൂപീകരിക്കുക പ്രധാനമാണ്. കോൺഗ്രസിൽ നിന്ന് ജയിച്ചുവന്ന എംഎൽഎമാരിലും സിദ്ദരാമയ്യയെ പിന്തുണക്കുന്നവരാണ് അധികവും.
കർണാടക തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ കോൺഗ്രസിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കർണാടക തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ കോൺഗ്രസിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ ആശംസാകുറിപ്പ്. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ. പിന്തുണച്ചവർക്ക് നന്ദി. ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. വരും കാലങ്ങളിൽ കൂടുതൽ ഊർജസ്വലതയോടെ കർണ്ണാടകയെ സേവിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു.
കര്‍ണാടകം ബിജെപിക്ക് അഭിമാന സൂചികയായിരുന്നു
ലിംഗായത്ത് സമുദായവും നഗരമനസും ഭിന്നിച്ചുപോയപ്പോള്‍ കര്‍ണാടകയില്‍ വീണുപോവുകയല്ലാതെ ബിജെപിക്കു മുന്നില്‍ വേറെ വഴി ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രചാരണം ഉണ്ടായിരുന്നില്ലെങ്കില്‍ 2013ലെ 40 സീറ്റുകളിലേക്കു വരെ വീണു പോകുമായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റ ശേഷം ബിജെപി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഒക്കെ ഭരണം പിന്നീടും പോയിട്ടുണ്ടെങ്കിലും കര്‍ണാടകം ബിജെപിക്ക് ഒരു അഭിമാന സൂചികയായിരുന്നു. ഈ പരാജയത്തോടെ ബിജെപിയ്ക്ക് കൈവിട്ടുപോവുകയാണ് ദക്ഷിണേന്ത്യ.
കർണാടകം കൈകളിലൊതുക്കി കോൺഗ്രസ്
കർണാടകയിൽ അധികാരം തിരിച്ചു പിടിച്ച് കോൺഗ്രസ്. 137 സീറ്റുകളുമായി അധികാരത്തിലേക്ക്. ശക്തികേന്ദ്രങ്ങളിൽ പോലും നേട്ടം ഉണ്ടാക്കാനാകാതെ ബിജെപിയും, പ്രതീക്ഷിച്ച തിളക്കമില്ലാതെ ജെഡിഎസും. അതോടൊപ്പം കോൺഗ്രസിന്റെ വിജയം കർണാടകയിലെ അതിരുകളിൽ ഒരുങ്ങില്ലെന്ന് വിഡി സതീശനും, പ്രാദേശിക നേതൃത്വത്തിന്റെ ശക്തിയാണിതെന്ന് ശശി തരൂരും,2024 ജയിക്കാനുള്ള ആവേശമാണിതെന്ന് രമേശ് ചെന്നിത്തലയും, രാഹുൽ ഗാന്ധിയുടെ സ്നേഹമതിൽ കെട്ടാനുള്ള തീക്ഷ്ണമായ പോരാട്ടത്തിന് ജനങ്ങൾ കൊടുത്ത സമ്മാനമാണ് കർണാടക വിജയമെന്ന് കെ സുധാകരനും പ്രതികരിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | മെയ് 13
◼️കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോകള്‍ ഫലിച്ചില്ല. ബിജെപി തകര്‍ന്നടിഞ്ഞു. 136 സീറ്റുകളിലാണു കോണ്‍ഗ്രസിന്റെ ലീഡ്. ബിജെപി 64 സീറ്റുകളിലും ജെഡിഎസ് 20 സീറ്റിലുമാണു ലീഡ് ചെയ്യുന്നത്. ആയിരത്തില്‍ താഴെ വോട്ടുകളുടെ മാര്‍ജിനുള്ള മുപ്പതോളം മണ്ഡലങ്ങളുടെ വിധിയാണു നിര്‍ണായകമാകുന്നത്. 224 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റു മതി. കര്‍ണാടകത്തില്‍ ബിജെപി തകര്‍ന്നതോടെ ദക്ഷിണേന്ത്യയില്‍ ബിജെപിക്കു ഭരണമില്ലാതായി. കര്‍ണാടകത്തില്‍ ആരു മുഖ്യമന്ത്രിയാകും? മുഖ്യമന്ത്രിക്കസേരയ്ക്കു കോണ്‍ഗ്രസില്‍ ചരടുവലികളും സമ്മര്‍ദങ്ങളും തുടങ്ങി. കര്‍ണാടകത്തില്‍ […]
ബി ജെ പി യുടെ വർഗീയ അജണ്ട നടപ്പായില്ലെന്ന് കെ സി വേണുഗോപാൽ
ബി ജെ പി യുടെ വർഗീയ അജണ്ട നടപ്പായില്ലെന്നും, 2024ലേക്കുള്ള തുടക്കമാണിതെന്നും, മുഖ്യമന്ത്രിയെ സുഗമമായി കണ്ടെത്തുമെന്നും , തന്ത്രങ്ങൾ വിജയിച്ചെന്നും കെ സി.വേണുഗോപാൽ. അതോടൊപ്പം ബിജെപിയുടെ മതവർഗീയരാഷ്ട്രീയത്തോട് ദക്ഷിണേന്ത്യ ഗെറ്റ് ഔട്ട് അടിച്ചെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസും,ദക്ഷിണേന്ത്യയെ ബിജെപി വിമുക്തമാക്കാനായത് സന്തോഷകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു.
