ലിംഗായത്ത് സമുദായവും നഗരമനസും ഭിന്നിച്ചുപോയപ്പോള് കര്‍ണാടകയില്‍ വീണുപോവുകയല്ലാതെ ബിജെപിക്കു മുന്നില്‍ വേറെ വഴി ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രചാരണം ഉണ്ടായിരുന്നില്ലെങ്കില്‍ 2013ലെ 40 സീറ്റുകളിലേക്കു വരെ വീണു പോകുമായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റ ശേഷം ബിജെപി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഒക്കെ ഭരണം പിന്നീടും പോയിട്ടുണ്ടെങ്കിലും കര്‍ണാടകം ബിജെപിക്ക് ഒരു അഭിമാന സൂചികയായിരുന്നു. ഈ പരാജയത്തോടെ ബിജെപിയ്ക്ക് കൈവിട്ടുപോവുകയാണ് ദക്ഷിണേന്ത്യ.
കര്‍ണാടകം ബിജെപിക്ക് അഭിമാന സൂചികയായിരുന്നു
