Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചുവെന്ന് രാഹുൽ ഗാന്ധി

ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദിയെന്ന് രാഹുൽ ഗാന്ധി. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ കട കർണാടകത്തിൽ അടച്ചെന്നും സ്നേഹത്തിന്റെ കട തുറന്നെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വാഗ്ദാനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൂട്ടായ്മയുടെ ഫലമെന്ന് ഡി കെ ശിവകുമാർ

മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ വിജയമെന്ന് ഡി കെ ശിവകുമാർ. എന്റെ പാർട്ടി പ്രവർത്തകർ, നേതാക്കൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, എന്നിങ്ങനെ ഒരോരുത്തരുടെയും പേരെടുത്ത് അദ്ദേഹം നന്ദി പറഞ്ഞു.സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങളെയും ഡികെ ഓർമ്മിച്ചു. ഇതിനിടെ ജയിലിൽ കിടന്ന നാളുകളിൽ തന്നെ കാണാനെത്തിയ സോണിയാ ഗാന്ധിയോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. നിറകണ്ണുകളോടെ കണ്ഠമിടറിയായിരുന്നു ഡികെ ശിവകുമാർ സംസാരിച്ചത്.

Posted inബിസിനസ്സ്

ബൈജൂസില്‍ 2,050 കോടി രൂപയുടെ അമേരിക്കന്‍ നിക്ഷേപമെത്തി

യു.എസ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഡേവിഡ്‌സണ്‍ കെംപ്നറില്‍ നിന്ന് പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 2,050 കോടി രൂപ (250 മില്യണ്‍ ഡോളര്‍) സമാഹരിച്ച് വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസ്. കമ്പനിക്ക് 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി രൂപ) ആസ്തിമൂല്യം വിലയിരുത്തിലാണ് ഈ നിക്ഷേപം. മൊത്തം 8,200 കോടി രൂപ (1 ബില്ല്യണ്‍ ഡോളര്‍) ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമാണിത്. 2021ല്‍ ബൈജൂസ് ഏറ്റെടുത്ത ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ 8,000 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പനയും […]

Posted inടെക്നോളജി

ഗൂഗിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍, വില 1.47 ലക്ഷം രൂപ!

ഗൂഗിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചു. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പിക്സല്‍ ടാബ്ലറ്റും ബജറ്റ് സ്മാര്‍ട്ട്ഫോണായ പിക്സല്‍ 7എയും വിപണിയിലെത്തിച്ചിട്ടുണ്ട്. ഗൂഗിള്‍ പിക്സല്‍ ഫോള്‍ഡ്‌സ്മാര്‍ട്ട് ഫോണില്‍ നിന്ന് ടാബ്ലറ്റ് ആക്കി മാറ്റാവുന്ന വിധത്തിലുള്ളതാണ് പിക്സല്‍ ഫോള്‍ഡ്. 5.8 ഇഞ്ച് സ്മാര്‍ട്ട് ഫോണ്‍ നിവര്‍ത്തിയാല്‍ 7.6 ഇഞ്ച് വലിപ്പമാകും. വിഡിയോ ഗെയിം, ഫയല്‍ എഡിറ്റിംഗ് എന്നിവയൊക്കെ സാധ്യമാകും വിധത്തിലാണ് രൂപകല്‍പ്പന. ഇന്ത്യയിലെ വില 1.47 ലക്ഷം രൂപ. ഇന്ത്യയില്‍ ഫ്ളിപ് കാര്‍ട്ട് വഴിയാണ് വില്‍പ്പന. […]

Posted inവിനോദം

‘മധുര മനോഹര മോഹ’ത്തിലെ കെ.എസ് ചിത്ര ആലപിച്ച ഗാനം

സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുര മനോഹര മോഹം’. ചിത്രത്തിലെ കെ എസ് ചിത്ര ആലാപിച്ച മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. ‘തത്തണ തത്തണ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഷറഫുദ്ധീന്‍, രജിഷാ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചന്ദ്രു സെല്‍വ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്‍. പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായര്‍ […]

Posted inവിനോദം

‘ജാക്‌സണ്‍ ബസാര്‍ യൂത്തി’ലെ രണ്ടാം ഗാനം ‘മസാ ആഗയാ…’

ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’. ‘ജാക്‌സണ്‍ ബസാര്‍ യൂത്തി’ലെ രണ്ടാം ഗാനം പുറത്തുവിട്ടു. ‘മസാ ആഗയാ… ജാക്‌സണ്‍ ബസാര്‍ ആഗയാ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ടിറ്റോ പി തങ്കച്ചന്‍ രചന നിര്‍വഹിച്ച ത്രീഡി മോഷന്‍ ഗാനം ഡബ്‌സി, ജാഫര്‍ ഇടുക്കി, ഗോവിന്ദ് വസന്ത എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഉസമാന്‍ മാരാത്താണ് ചിത്രത്തിന്റെ രചന. കണ്ണന്‍ പട്ടേരിയാണ് ചിത്രത്തിന്റ ഛായാഗ്രാഹണം. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, […]

Posted inഓട്ടോമോട്ടീവ്

സൂപ്പര്‍ മെറ്റിയര്‍ 650ന്റെ വില ആദ്യമായി വര്‍ദ്ധിപ്പിച്ചു

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 ന്റെ വില ആദ്യമായി വര്‍ദ്ധിപ്പിച്ചു. ഈ മിഡില്‍ വെയ്റ്റ് ക്രൂയിസറിന്റെ വില ഇപ്പോള്‍ 3.54 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. മുമ്പ് 3.49 ലക്ഷം രൂപയായിരുന്നു പ്രാരംഭവില. എന്നിരുന്നാലും, വില വര്‍ദ്ധനയുണ്ടായിട്ടും സൂപ്പര്‍ മെറ്റിയര്‍ 650 അതിന്റെ എതിരാളിയായ കാവസാക്കി വള്‍ക്കന്‍ എസ് എന്നതിനേക്കാള്‍ വിലകുറഞ്ഞതാണ് എന്നതാണ് ശ്രദ്ധേയം. സൂപ്പര്‍ മെറ്റിയര്‍ 650 ന്റെ എല്ലാ വകഭേദങ്ങള്‍ക്കും 5,000 രൂപ വില കൂടിയിട്ടുണ്ട്. ആസ്ട്രല്‍, ഇന്റര്‍സ്റ്റെല്ലാര്‍, […]

Posted inപുസ്തകങ്ങൾ

സാന്നിധ്യം

ചലച്ചിത്രങ്ങളും ഓര്‍മ്മകളും യാത്രാനുഭവങ്ങളും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സര്‍ഗ്ഗാത്മക വ്യക്തിത്വങ്ങളെക്കുറിച്ചുള്ള മൗലിക നിരീക്ഷണങ്ങളും ഇഴചേര്‍ന്ന, വ്യത്യസ്ത കാലങ്ങളിലായി എഴുതപ്പെട്ട ലേഖനങ്ങളും കുറിപ്പുകളും ഒപ്പം, വിശ്രുതരായ രണ്ട് വിദേശ എഴുത്തുകാരുടെ ഓരോ കഥകളുടെ പരിഭാഷയും ഉള്‍പ്പെട്ട പ്രൗഢസമാഹാരം. ഭാഷാ-രചനാ സൗഭഗത്താലും വീക്ഷണഗരിമയാലും സമ്പന്നമായ പുസ്തകം. ‘സാന്നിധ്യം’. സി വി ബാലകൃഷ്ണന്‍. സൈന്‍ ബുക്‌സ്. വില 133 രൂപ.  

Posted inആരോഗ്യം

വയറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഒഴിവാക്കേണ്ടവ

നിരന്തരമായി ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്റെ കൃത്യമായ സൂചനയാണ്. വയറിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ ‘പ്രോബയോട്ടിക്‌സ്’ എന്നാണ് വിളിക്കുന്നത്. അതുപോലെ ഇവയെ ഭക്ഷണം നല്‍കി ശക്തിപ്പെടുത്തി, നിലനിര്‍ത്തുന്ന ഭക്ഷണങ്ങളെ ‘പ്രീബയോട്ടിക്‌സ്’ എന്നും വിളിക്കുന്നു. ഈ രണ്ട് വിഭാഗത്തില്‍ പെടുന്ന ഭക്ഷണവും പതിവായി ഡയറ്റിലുള്‍പ്പെടുത്തിയാല്‍ വയറിന്റെ ആരോഗ്യം ഉറപ്പിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചില ഭക്ഷണങ്ങള്‍ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്

കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. ഡി കെ ശിവകുമാർ വിജയിച്ചു.വോട്ട് ശതമാനത്തിൽ വലിയ വർധന. ഇനി രണ്ട് റൗണ്ടുകൾ കൂടി എണ്ണാനുണ്ടെന്നാണ് റിപ്പോർട്ട്.വിദ്വേഷ പ്രചാരണങ്ങൾ ഏശിയില്ലെന്ന് സിദ്ധരാമയ്യ .എന്നാൽ ബിജെപി കേന്ദ്രം ഏറെ നിരാശയിലാണ്. ആഘോഷങ്ങളില്ലാതെ നിശബ്ദമായി ഫലം ശ്രദ്ധിക്കുകയാണ് പാർട്ടി പ്രവർത്തകർ. അതോടൊപ്പം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാകുമെന്ന ഉറപ്പിലാണ് ജെഡിഎസ്. ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നുമാണ് ജെഡിഎസ് വ്യക്തമാക്കുന്നത്.