മുഴുവൻ പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ വിജയമെന്ന് ഡി കെ ശിവകുമാർ. എന്റെ പാർട്ടി പ്രവർത്തകർ, നേതാക്കൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, എന്നിങ്ങനെ ഒരോരുത്തരുടെയും പേരെടുത്ത് അദ്ദേഹം നന്ദി പറഞ്ഞു.സിദ്ധരാമയ്യയുടെ പ്രവർത്തനങ്ങളെയും ഡികെ ഓർമ്മിച്ചു. ഇതിനിടെ ജയിലിൽ കിടന്ന നാളുകളിൽ തന്നെ കാണാനെത്തിയ സോണിയാ ഗാന്ധിയോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. നിറകണ്ണുകളോടെ കണ്ഠമിടറിയായിരുന്നു ഡികെ ശിവകുമാർ സംസാരിച്ചത്.
കൂട്ടായ്മയുടെ ഫലമെന്ന് ഡി കെ ശിവകുമാർ
