ജനങ്ങൾക്കും പ്രവർത്തകർക്കും നന്ദിയെന്ന് രാഹുൽ ഗാന്ധി. കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചു. വെറുപ്പിന്റെ കട കർണാടകത്തിൽ അടച്ചെന്നും സ്നേഹത്തിന്റെ കട തുറന്നെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വാഗ്ദാനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
കർണാടകയിൽ സാധാരണക്കാരുടെ ശക്തി വിജയിച്ചുവെന്ന് രാഹുൽ ഗാന്ധി
