Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കര്‍ണാടക വോട്ടെണ്ണലിനായി പൂര്‍ണസജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

കര്‍ണാടക വോട്ടെണ്ണലിനായി പൂര്‍ണസജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടെണ്ണല്‍ രാവിലെ 8 മണി മുതല്‍ ആരംഭിക്കും. സംസ്ഥാനത്താകെ 36 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. 73.19 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. എക്സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ആര്‍ക്കും മേല്‍ക്കൈയില്ലെന്ന എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം കര്‍ശനമായി നടപ്പാക്കത്തില്‍ അതൃപ്തിയുമായി സുപ്രീം കോടതി. നിയമം വന്ന് പത്തു വര്‍ഷമായിട്ടും നടപ്പാക്കുന്നില്ലെന്നു നിരീക്ഷിച്ച കോടതി നിയമം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ അടക്കം ആഭ്യന്തര പരാതി സമിതി രൂപീകരിക്കണം. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. കോണ്‍ഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടുമെന്നും ജെഡിഎസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോലീസുകാര്‍ കൊണ്ടുവന്ന രോഗി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമം കർശനമായി നടപ്പാക്കത്തിൽ അതൃപ്തിയുമായി സുപ്രീം കോടതി

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമം ( POSH ACT) കർശനമായി നടപ്പാക്കത്തിൽ അതൃപ്തിയുമായി സുപ്രീം കോടതി. നിയമം വന്ന് പത്തുവർഷമായിട്ടും വ്യവസ്ഥകൾ മോശമായി നടപ്പാക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി, നിയമം കർശനമായി പാലിക്കാൻ നിർദ്ദേശിച്ചു. കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും കോടതി നിർദ്ദേശം നൽകി. പൊതുമേഖലാ സ്ഥാപനങ്ങളിൽ അടക്കം ആഭ്യന്തര പരാതി സമിതി രൂപീകരിക്കണം. സംസ്ഥാനങ്ങളിൽ സർവകലാശാലകളിൽ, കമ്മീഷനുകളിൽ, സ്വകാര്യസ്ഥാപനങ്ങളിൽ അടക്കം നിയമം നടപ്പാക്കണം. നിയമത്തിന്റെ വ്യവസ്ഥകൾ എല്ലാവരും അറിഞ്ഞിരിക്കണം. ഇതു സംബന്ധിച്ച് അവബോധ പരിപാടികൾ സംഘടിപ്പിക്കണം. ജഡ്ജിമാരായ ഹിമാ […]

Posted inലേറ്റസ്റ്റ്

കാക്ക കൊത്തി, താരമായി

ഓടുന്ന കാറിലിരുന്ന് പറക്കുന്ന കാക്കയ്ക്കു ഭക്ഷണം നല്‍കുന്ന ഒരു സ്ത്രീ. രസകരമായ വീഡിയോ ട്വിറ്ററിലൂടെ തരംഗമായി. ഐറിഷ് വനിതയായ അബി കാഷ്മാന്‍ ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഓടുന്ന കാറിനൊപ്പം പാറന്ന കാക്ക. കൈനീട്ടി നല്‍കിയ ഭക്ഷണം കൊത്തിയെടുത്തു പറന്നകലുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഒരു കഥയും ഒപ്പമുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു ദിവസത്തെയാണ് ഈ വീഡിയോ അവിസ്മരണീയമാക്കിയതെന്നാണ് അവര്‍ കുറിച്ചത്. കോര്‍ക്ക് എയര്‍പോര്‍ട്ടിലെ ബാരിസ്റ്റ ആയി ജോലി ചെയ്യുന്ന ഇവര്‍ ജോലിക്കു ശേഷം […]

Posted inബിസിനസ്സ്

പേടിഎമ്മിന്റെ വരുമാനം 7,991 കോടി രൂപയായി ഉയര്‍ന്നു

2022- 23 സാമ്പത്തിക വര്‍ഷത്തിലെ വരുമാന റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ പേടിഎമ്മിന്റെ വരുമാനം 7,991 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളിലെ ഫോണ്‍ പേയുടെ യുടെ വരുമാനമായ 1,912 കോടി രൂപയേക്കാള്‍ മുന്നിലാണ് പേടിഎമ്മിന്റെ വരുമാനം. 2,334 കോടി രൂപയാണ് പേടിഎമ്മിന്റെ ആദ്യ പാദ വരുമാനം. ഫോണ്‍പേയും ഗൂഗിള്‍ പേയും യുപിഐ പി2പിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ബിസിനസ്സിന്റെ വൈവിധ്യവല്‍ക്കരണത്തിലാണ് പേടിഎം ശ്രദ്ധിച്ചത്. നാലാം പാദത്തില്‍, വാര്‍ഷികാടിസ്ഥാനത്തില്‍ 101 ശതമാനം വര്‍ധിച്ച് 182 കോടി […]

Posted inവിനോദം

വറ്റാത്ത കിണറിന്റെ കഥയുമായി ‘കുണ്ഡലപുരാണം’

നടന്‍ ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി മേനോക്കില്‍സ് ഫിലിംസിന്റെ ബാനറില്‍ അനില്‍ ടി.വി. നിര്‍മ്മിച്ച് സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ‘കുണ്ഡലപുരാണം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നീലേശ്വരം, കാസര്‍കോട് പരിസരങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് സുധീഷ് കുമാറാണ്. ഇന്ദ്രന്‍സിനെ കൂടാതെ രമ്യ സുരേഷ്, ദിനേശ് പ്രഭാകര്‍, ഉണ്ണിരാജ, ബാബു അന്നൂര്‍, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഏപ്രില്‍ മാസത്തില്‍ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ […]

Posted inവിനോദം

ഒരാഴ്ചയ്ക്കകം 50 കോടി ക്ലബ്ബില്‍ ഇടം നേടി ‘2018’

റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ 50 കോടി ക്ലബ്ബില്‍ ഇടം കണ്ടെത്തിയിരിക്കുകയാണ് ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018’. ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ 55.6 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം 25 കോടി രൂപയാണ് ചിത്രം നേടിയത്. 28.15 കോടിയാണ് വിദേശത്തുനിന്ന് സ്വന്തമാക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 2.3 കോടിയും വാരി. ഓസ്‌ട്രേലിയ, യുകെ എന്നിവിടങ്ങളിലും റെക്കോര്‍ഡ് കളക്ഷനാണ് ചിത്രത്തിനു ലഭിക്കുന്നത്. ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും റിലീസായി. ഇതോടെ കളക്ഷനില്‍ വന്‍ […]

Posted inഓട്ടോമോട്ടീവ്

കേരളത്തിലെ ആദ്യ ബിഎംഡബ്ല്യു ഐ 7

ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ ഇലക്ട്രിക് സെഡാന്‍ ഐ7 ഹോട്ടല്‍ അര്‍ക്കാഡിയ ഡയറക്ടര്‍ കെടി തോമസ്. കേരളത്തിലെ ആദ്യ ബിഎംഡബ്ല്യു ഐ 7 ആണിത്. കൊച്ചി വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റാണ് കേരളത്തിലെ ആദ്യ ഐ 7 നല്‍കിയത്. സെവന്‍ സീരിന് സമാനമായ ഇലക്ട്രിക് എസ്‌യുവി ഐ 7ല്‍ നിരവധി ആഡംബര ഫീച്ചറുകളുണ്ട്. 14.9 ഇഞ്ച് ഇന്‍ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയുണ്ട്. കൂടാതെ പിന്‍ സീറ്റ് യാത്രക്കാര്‍ക്കായി റൂഫില്‍ 31.3 ഇഞ്ച് […]

Posted inപുസ്തകങ്ങൾ

തെറ്റരുത് മലയാളം

വാചകത്തെറ്റുകളും പ്രയോഗവൈകല്യങ്ങളും ഒഴിവാക്കി മലയാളം ഭംഗിയായി കൈകാര്യം ചെയ്യാന്‍ ഒരു ഭാഷാസഹായി. ശരിയെന്ന ബോധ്യത്തോടെ നാം നിരന്തരം ആവര്‍ത്തിച്ചുപോരുന്ന പിശകുകളും അവയുടെ ശരിരൂപങ്ങളും പ്രായോഗിക ഉദാഹരണങ്ങളോടെ ലളിതമായി വിവരിച്ചിരിക്കുന്നു. വിദ്യാര്‍ഥികളും അധ്യാപകരും മാത്രമല്ല മലയാളം തെറ്റില്ലാതെ പറയാനും എഴുതാനും ആഗ്രഹിക്കുന്നവരെല്ലാം വാങ്ങി സൂക്ഷിക്കേണ്ട പുസ്തകം. ‘തെറ്റരുത് മലയാളം’. പ്രഫ. കുളത്തൂര്‍ കൃഷ്ണന്‍ നായര്‍. മനോരമ ബുക്‌സ്. വില: 340 രൂപ.

Posted inആരോഗ്യം

ആത്മഹത്യാ ചിന്തകള്‍ കൂടുന്നത് ഡിസംബര്‍ മാസത്തില്‍!

ആത്മഹത്യാ ചിന്തകള്‍ ഉണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള മാസം ഡിസംബര്‍ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ആത്മഹത്യാ ചിന്തകള്‍ രൂക്ഷമാകുന്ന മാസം ഡിസംബര്‍ ആണെന്നും പുലര്‍ച്ചെ 4 മുതല്‍ 6 വരെയുള്ള സമയമാണ് ഇത് ഏറ്റവും മൂര്‍ധന്യത്തിലെത്തുന്നതെന്നും ഗവേഷകര്‍ കണ്ടെത്തി. യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ആളുകളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. ഇത്തരം ചിന്തകള്‍ കുറച്ച് മാസങ്ങള്‍ മുമ്പുമുതല്‍ തോന്നിത്തുടങ്ങും. വസന്തകാലത്തോ വേനല്‍ക്കാലത്തിന്റെ തുടക്കത്തിലോ ആണ് ഇത് കൂടുതലായി അനുഭവപ്പെടുന്നത്. ആത്മഹത്യാ പ്രവണതകളില്‍ കാലാനുസൃതമായി വരുന്ന മാറ്റങ്ങള്‍ […]