കര്‍ണാടക വോട്ടെണ്ണലിനായി പൂര്‍ണസജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. വോട്ടെണ്ണല്‍ രാവിലെ 8 മണി മുതല്‍ ആരംഭിക്കും. സംസ്ഥാനത്താകെ 36 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. 73.19 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. എക്സിറ്റ് പോളുകൾ കോൺഗ്രസിന് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ആര്‍ക്കും മേല്‍ക്കൈയില്ലെന്ന എക്സിറ്റ് പോളുകള്‍ തള്ളി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി.
കര്‍ണാടക വോട്ടെണ്ണലിനായി പൂര്‍ണസജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്
