ആത്മഹത്യാ ചിന്തകള്‍ ഉണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള മാസം ഡിസംബര്‍ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ആത്മഹത്യാ ചിന്തകള്‍ രൂക്ഷമാകുന്ന മാസം ഡിസംബര്‍ ആണെന്നും പുലര്‍ച്ചെ 4 മുതല്‍ 6 വരെയുള്ള സമയമാണ് ഇത് ഏറ്റവും മൂര്‍ധന്യത്തിലെത്തുന്നതെന്നും ഗവേഷകര്‍ കണ്ടെത്തി. യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ആളുകളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. ഇത്തരം ചിന്തകള്‍ കുറച്ച് മാസങ്ങള്‍ മുമ്പുമുതല്‍ തോന്നിത്തുടങ്ങും. വസന്തകാലത്തോ വേനല്‍ക്കാലത്തിന്റെ തുടക്കത്തിലോ ആണ് ഇത് കൂടുതലായി അനുഭവപ്പെടുന്നത്. ആത്മഹത്യാ പ്രവണതകളില്‍ കാലാനുസൃതമായി വരുന്ന മാറ്റങ്ങള്‍ പരിശോധിച്ചാണ് ഒരു വര്‍ഷം ഈ ചിന്ത ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന സമയം ഏതാണെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയത്. ശൈത്യകാലത്താണ് ആത്മഹത്യാ പ്രവണത കൂടുതലെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍, വസന്തകാലത്തും വേനല്‍ക്കാലത്തിന്റെ തുടക്കത്തിലുമാണ് ഇത് കൂടുതലെന്ന കണ്ടെത്തല്‍ ഗവേഷകരെപ്പോലും അമ്പരപ്പിക്കുന്നതായിരുന്നു. ആറ് വര്‍ഷത്തോളം പതിനായിരത്തിലധികം ആളുകളില്‍ നിന്ന് ശേഖരിച്ച പ്രതികരണങ്ങള്‍ വിലയിരുത്തിയപ്പോള്‍ സ്വയം ഉപദ്രവിക്കാനുള്ള പ്രവണതയും മരിക്കാനുള്ള ചിന്തയും വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തി. ആത്മഹത്യാശ്രമങ്ങള്‍ നടത്തിയവര്‍, ആത്മഹത്യ ചെയ്യണമെന്ന് ചിന്തിച്ചവര്‍ അല്ലെങ്കില്‍ മരണം സംഭവിക്കാത്ത സ്വയം മുറിവുകള്‍ ഏല്‍പ്പിച്ചവര്‍, സ്വയം ഉപദ്രവിക്കണമെന്നോ ആത്മഹത്യ ചെയ്യണമെന്നോ ചിന്തിച്ചിട്ടേ ഇല്ലാത്തവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഉള്ളവരിലാണ് ഗവേഷണം നടത്തിയത്.
ആത്മഹത്യാ ചിന്തകള്‍ കൂടുന്നത് ഡിസംബര്‍ മാസത്തില്‍!
