Posted inബിസിനസ്സ്

സൗത്ത് ഇന്ത്യന്‍ ബാങ്കിന് ചരിത്രത്തിലെ ഉയര്‍ന്ന ലാഭം!

2022-23 സാമ്പത്തിക വര്‍ഷത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 775.09 കോടി രൂപയുടെ റെക്കോഡ് ലാഭം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1623.11 ശതമാനമാണ് വളര്‍ച്ച. ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ബാങ്കിന്റെ ലാഭം 22.74 ശതമാനം ഉയര്‍ന്ന് 333.89 കോടി രൂപയായി. ഇക്കാലയളവില്‍ പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷത്തെ 287.94 കോടി രൂപയില്‍ നിന്ന് 95.02 ശതമാനം ഉയര്‍ന്ന് 561.55 കോടി രൂപയിലെത്തി. അറ്റ പലിശ മാര്‍ജിന്‍ 3.52 ശതമാനത്തില്‍ നിന്ന് നേരിയ […]

Posted inടെക്നോളജി

ഗൂഗിള്‍ ചാറ്റ്‌ബോട്ട് ‘ബാര്‍ഡ്’ ഇന്ത്യയില്‍ അവതരിപ്പിച്ചു

സെര്‍ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചാറ്റ്‌ബോട്ട് ‘ബാര്‍ഡ്’ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ എ.ഐ ലാംഗ്വേജ് മോഡല്‍ ലോകമെമ്പാടുമായി 180-ലധികം രാജ്യങ്ങളില്‍ ലഭ്യമാകും. സെര്‍ച്ച് എഞ്ചിനെ സൂപ്പര്‍ചാര്‍ജ് ചെയ്യാനും ജനറേറ്റീവ് എഐ ഉപയോഗിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചുകഴിഞ്ഞു. ആദ്യം യു.എസിലും യു.കെയിലുമുള്ളവര്‍ക്ക് മാത്രമായിരുന്നു ബാര്‍ഡ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. മറ്റുള്ള രാജ്യക്കാര്‍ വെയിറ്റിങ് ലിസ്റ്റിലായിരുന്നു. ഇപ്പോള്‍ അത് നീക്കം ചെയ്തിരിക്കുകയാണ് കമ്പനി. ഇന്ത്യക്കാര്‍ക്ക് ഗൂഗിള്‍ ബാര്‍ഡ് ഉപയോഗിക്കന്‍ bard.google.com ല്‍ ലോഗിന്‍ ചെയ്ത് എളുപ്പത്തില്‍ തന്നെ […]

Posted inവിനോദം

‘ദ് ഗ്രേറ്റ് എസ്‌കേപ്പ്’ ചിത്രത്തിലെ ഗാനം ‘ടേക്ക് യു ഡൗണ്‍ മഹിയ’

‘ദ് ഗ്രേറ്റ് എസ്‌കേപ്പ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയം കീഴടക്കുന്നു. ‘ടേക്ക് യു ഡൗണ്‍ മഹിയ’ എന്നു തുടങ്ങുന്ന ഗാനം സുനിധി ചൗഹാന്‍ ആണ് ആലപിച്ചത്. പാട്ടിന്റെ തമിഴ് പതിപ്പിന് എം.എം.മാനസി സ്വരമായി. രഞ്ജിത് ഉണ്ണി ആണ് പാട്ടിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്. വിനീത് ശ്രീനിവാസനൊപ്പം ‘ജിമിക്കി കമ്മല്‍’ പാടി ശ്രദ്ധേയനായ രഞ്ജിത്തിന്റെ ആദ്യ സംഗീതസംവിധാന സംരംഭം കൂടിയാണ് ‘ദ് ഗ്രേറ്റ് എസ്‌കേപ്പ്’. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ബാബു ആന്റണി നായകനായെത്തുന്ന ചിത്രമാണ് ‘ദ് […]

Posted inവിനോദം

‘ഗുരുവായൂരമ്പലനടയില്‍’ ചിത്രത്തിന്റെ പൂജ കഴിഞ്ഞു

ജയ ജയ ജയ ജയ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പലനടയില്‍’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ച് നടന്നു. പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിനു […]

Posted inഓട്ടോമോട്ടീവ്

എംജിയുടെ ഓഹരികള്‍ എറ്റെടുക്കാന്‍ റിലയന്‍സ്?

ചൈനീസ് വാഹനനിര്‍മാതാക്കളായ എംജി മോട്ടോര്‍, ഇന്ത്യയിലെ ഭൂരിഭാഗം ഓഹരികളും വില്‍ക്കാന്‍ ഒരുങ്ങുന്നു. റിലയന്‍സ് ഇന്റസ്ട്രീസ്, ഹീറോ ഗ്രൂപ്പ്, പ്രേംജി ഇന്‍വെസ്റ്റ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എന്നീ കമ്പനികളുമായി എംജി പ്രാരംഭ ഘട്ട ചര്‍ച്ചകളിലാണ്. എംജിയുടെ ഓഹരികള്‍ എറ്റെടുക്കുന്നതിനുള്ള ചര്‍ച്ചയില്‍ റിലയന്‍സ് ഗ്രൂപ്പ് മുന്‍പന്തിയില്‍ തന്നെയുണ്ട്. ചര്‍ച്ച വിജയമായാല്‍ റിലയന്‍സ് എംജി കാറുകള്‍ എത്തുമോയെന്ന് ഉറ്റുനോക്കുകയാണ് വാഹനലോകം. ഈ വര്‍ഷം അവസാനത്തോടെ പുതിയ പങ്കാളിയെ കണ്ടെത്താനാണ് എംജി മോട്ടറിന്റെ ശ്രമം. ഇതിലൂടെ ഏകദേശം 5000 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ […]

Posted inപുസ്തകങ്ങൾ

ഈറ്റില്ലത്തിലെ വിശേഷങ്ങള്‍

പൂച്ചകളുടെ ഈറ്റില്ലത്തിലെ വിശേഷങ്ങളും അവയുടെ ജീവിതത്തിന്റെ രഹസ്യാത്മകതയും അനാവരണം ചെയ്യുന്ന നോവല്‍. ജൈവവാസനകളുടെ സൃഷ്ടിവൈവിധ്യം, മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിഗൂഢത, പ്രപഞ്ചത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിര്‍വചിക്കാനാവാത്ത പ്രാണീജീവിതങ്ങള്‍ തുടങ്ങിയവയെ ഈറ്റില്ലത്തിലെ വിശേഷങ്ങള്‍ എന്ന നോവലില്‍ ആവിഷ്‌കരിക്കുന്നുണ്ട്. ജന്തുവാസനകള്‍ക്കിടയിലെ നേര്‍ത്ത രേഖകളെ കൃത്യമായി അടയാളപ്പെടുത്തുന്ന രചന. ‘ഈറ്റില്ലത്തിലെ വിശേഷങ്ങള്‍’. കിളിമാനൂര്‍ ചന്ദ്രന്‍. ഗ്രീന്‍ ബുക്‌സ്. വില 209 രൂപ.  

Posted inആരോഗ്യം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അപസ്മാരത്തിലേക്ക് നയിക്കാം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനറിപ്പോര്‍ട്ട് പുറത്ത്. എപ്പിലെപ്‌സിയ എന്ന ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസിലെ 2,986 മുതിര്‍ന്ന പൗരന്മാരിലാണ് പഠനം നടത്തിയത്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ സാന്നിധ്യം അല്ലെങ്കില്‍ ആന്റി ഹൈപ്പര്‍ടെന്‍സിവ് മരുന്നുകളുടെ ഉപയോഗം അപസ്മാരം വരാനുള്ള സാധ്യത ഏകദേശം രണ്ട് മടങ്ങ് കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ് അപസ്മാരം. മസ്തിഷ്‌കത്തില്‍ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം. […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  രാഹുല്‍ഗാന്ധിയെ ശിക്ഷിച്ച മജിസ്‌ട്രേട്ട് അടക്കമുള്ള 68 ജുഡീഷ്യല്‍ ഓഫീസര്‍മാരെ ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണു നടപടി. ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് അറിഞ്ഞിട്ടും ഉത്തരവിറക്കിയതിനെ കോടതി വിമര്‍ശിച്ചു. അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിധി പ്രസ്താവിച്ച മജിസ്‌ട്രേറ്റ് എച്ച്.എച്ച്.വര്‍മ്മയെ രാജ്‌കോട്ട് ജില്ലാ ജഡ്ജിയായാണു സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. ഡോ. വന്ദന ദാസ് കൊലക്കേസിന്റെ അന്വേഷണം കൊല്ലം ജില്ലാ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജില്ലാജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള നടപടിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ വിധി പറഞ്ഞ മജിസ്ട്രേറ്റ് എച്ച്.എച്ച്.വർമ്മ ഉൾപ്പെടെ 68 പേരെ ജില്ലാ ജഡ്ജിയാക്കാനുള്ള നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിറക്കിയത്.സ്ഥാനക്കയറ്റം ചോദ്യംചെയ്തുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ പട്ടിക ഇറക്കിയതിനാണ് സ്റ്റേ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോങ്ങാട് എംഎൽഎയ്ക്കെതിരെ ഡോക്ടർമാരുടെ പരാതി

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പരാതി നൽകിയത്.പനിക്ക് ചികിത്സ തേടിയാണ് എംഎൽഎ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തുവെന്നും നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും ഡോക്ട‍ര്‍മാര്‍ ആരോപിച്ചു. എന്നാൽ ഡിഎംഒയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും. ആരെയും ദുഖിപ്പിക്കാൻ ഉദേശിച്ചിട്ടില്ല. ആവശ്യമെങ്കിൽ ഖേദം പ്രകടിപ്പിക്കാമെന്നും എംഎൽഎ പ്രതികരിച്ചു.