പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് പരാതി നൽകിയത്.പനിക്ക് ചികിത്സ തേടിയാണ് എംഎൽഎ ഭർത്താവിനെ ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടിയിലുള്ള ഡോക്ടർ കൈകൊണ്ട് തൊട്ട് നോക്കി മരുന്ന് കുറിച്ചു. പിന്നാലെ എന്തുകൊണ്ട് തെർമോ മീറ്റർ ഉപയോഗിച്ചില്ലെന്ന് ചോദിച്ച് എംഎൽഎ കയർത്തുവെന്നും നിങ്ങളുടെ സ്വഭാവം കൊണ്ട് ഇങ്ങനെയൊക്കെ കിട്ടുന്നതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. എന്നാൽ ഡിഎംഒയോട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും. ആരെയും ദുഖിപ്പിക്കാൻ ഉദേശിച്ചിട്ടില്ല. ആവശ്യമെങ്കിൽ ഖേദം പ്രകടിപ്പിക്കാമെന്നും എംഎൽഎ പ്രതികരിച്ചു.
നാടിനോട് കൂറില്ലാത്തവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് മുന്‍ മന്ത്രി എം എം മണി
ഇടുക്കിയിലെ കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയിൽ ആണ് പരാമർശം. നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുന്നുവെന്നും. അതിർത്തിയിലെ തമിഴ്നാടിന്റെ കടന്നു കയറ്റം തടയാൻ ഒന്നും ചെയ്യുന്നില്ലെന്നും.ഇക്കാര്യത്തിൽ തമിഴ് നാട് ഉദ്യോഗസ്‌ഥരെ കണ്ടു പഠിക്കണം,കാശു കിട്ടുന്നിടത്തു നിന്നും വാങ്ങാൻ മാത്രമാണ് താല്പര്യം അതിർത്തിയിലെ ഉദ്യോഗസ്‌ഥരെ മുഴുവൻ മാറ്റണമെന്നും എം എം മണി ആവശ്യപ്പെട്ടു.
ഇമ്രാൻ ഖാനെ തടവുകാരനായി പരിഗണിക്കരുതെന്ന് സുപ്രീംകോടതി
പാക് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.തടവുകാരനായി പരിഗണിക്കരുതെന്നും മുൻ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പൊലീസ് മേധാവിയോട് കോടതി നിർദ്ദേശിച്ചിരുന്നു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാകാനും ഇമ്രാൻ ഖാന് നിർദേശം നൽകിയിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
ഭൂമിയിലെ മാലാഖമാർക്ക് നഴ്സസ് ദിനാശംസകൾ.’our nurses our future’ എന്നതാണ് ഈ വർഷത്തെ പ്രമേയം.ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12ന് എല്ലാ വർഷവും ലോകമെമ്പാടും ഇന്റർനാഷണൽ നഴ്സസ് ഡേ ആയി ആഘോഷിക്കപ്പെടുന്നു. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിനെ ആദരിക്കുന്നതിനും നഴ്സുമാരുടെ സേവനങ്ങളെ വിലമതിക്കുന്നതിനുമാണ് ഈ ദിനം ആഘോഷിക്കുന്നത്.
ഡോക്ടർ വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
ഡോക്ടർ വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് പൊലീസിനെ ഫോണിൽ വിളിക്കുന്നതിന് മുമ്പ് രാത്രി രണ്ട് മണിയോടെ ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് തന്നെ ചിലര്‍ കൊല്ലാൻ ശ്രമിക്കുന്നു എന്നു പറഞ്ഞ് ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. കൂടാതെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രതി അക്രമത്തിന് മുമ്പ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. അതോടൊപ്പം വന്ദന ദാസിന്റെ കൊലപാതക കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് […]
പ്രഭാത വാര്‍ത്തകള്‍ | മെയ് 12
◾ആശുപത്രികളില്‍ അതിക്രമങ്ങള്‍ തടയാന്‍ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളോടെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. പോലീസ് ഔട്ട്പോസ്റ്റുകള്‍ സ്ഥാപിച്ച് സുരക്ഷയും ശക്തമാക്കും. ഓര്‍ഡിനന്‍സ് അടക്കമുള്ള വിഷയങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കും. ഹൈക്കോടതിയുടെ നിര്‍ദേശങ്ങളും ഓര്‍ഡിനന്‍സില്‍ ഉള്‍പെടുത്തും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ◾സംസ്ഥാനത്തു ഡോക്ടര്‍മാര്‍ രണ്ടു ദിവസമായി നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. എന്നാല്‍ വിഐപി ഡ്യൂട്ടി ചെയ്യില്ല. പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും നടത്തുന്ന സമരം ഇന്നും തുടരും. ആരോഗ്യമന്ത്രിയുമായി ഇന്നു ചര്‍ച്ച നടത്തുന്നുണ്ട്. ആവശ്യങ്ങള്‍ […]
സ്വവർഗ വിവാഹങ്ങളുടെ നിയമസാധുത തേടിയുള്ള ഹർജികൾ വിധി പറയാൻ മാറ്റി
സ്വവർഗ വിവാഹങ്ങളുടെ നിയമസാധുത തേടിയുള്ള ഹർജികൾ വിധി പറയാൻ മാറ്റി. ഭരണഘടന ബെഞ്ച് വാദം പൂർത്തിയാക്കി. സ്വവർഗ്ഗ പങ്കാളികൾക്ക് ചില ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പഠിക്കാൻ കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിക്ക് രൂപം നൽകുമെന്നും അറിയിച്ചിരുന്നു. ബാങ്ക് അക്കൗണ്ട്, പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളിലെ അവകാശം പരിശോധിക്കും എന്നും കേന്ദ്രം വ്യക്തമാക്കി. സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകുന്ന കാര്യത്തിൽ പൊതു സദാചാരം പരിഗണിച്ചാവില്ല ഭരണഘടന അനുസരിച്ചാവും തീരുമാനമെന്നും ചീഫ് ജസ്റ്റിസ് ഡി […]
ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ കരുത്തന്മാരുടെ ഗ്രൂപ്പിൽ
ഖത്തർ വേദിയാകുന്ന ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ കരുത്തന്മാരുടെ ഗ്രൂപ്പിൽ. ആദ്യ മത്സരത്തിൽ ഇന്ത്യ ഏറ്റുമുട്ടുന്നത് അതി ശക്തരായ ഓസ്‌ട്രേലിയയോടാണ്. ഓസ്‌ട്രേലിയ ടൂർണമെന്റിന്റെ ഫേവറേറ്റുകളിൽ ഒന്നാണ്. ഗ്രൂപ്പ് ബി-യിൽ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഒപ്പം ഫിഫ റാങ്കിങ്ങിൽ 90-ാം സ്ഥാനത്തുള്ള സിറിയയും 74 -ാം സ്ഥാനത്ത് നിൽക്കുന്ന ഉസ്ബെകിസ്താനുമാണ് .ആദ്യ ഘട്ടത്തിലെ ഗ്രൂപ്പ് മത്സരങ്ങളിൽ വിജയം നേടി നോകൗട്ട് സ്റ്റേജിലേക്ക് കടക്കാനുള്ള ഇന്ത്യയുടെ സാധ്യതകൾ കടുപ്പമാണ്. 6 ഗ്രൂപ്പുകളിലായി 24 ടീമുകളാണ് ഏഷ്യൻ കപ്പിൽ പങ്കെടുക്കുന്നത്.
ഏകദിന റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി പാകിസ്താൻ രണ്ടാമത്
ഏകദിന റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി പാകിസ്താൻ രണ്ടാമത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിങ്ങിൽ ഓസ്ട്രേലിയ തന്നെയാണ് ഒന്നാമത്. 118 റേറ്റിങ് പോയന്‍റുമായാണ് ഓസീസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. പാകിസ്താന് 116 റേറ്റിങ് പോയന്‍റും മൂന്നാമതുള്ള ഇന്ത്യക്ക് 115 റേറ്റിങ് പോയന്‍റും.
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര ഇസ്ലാമിക മതപ്രചാരകരെ പിന്തുടർന്നിരുന്നുവെന്ന് എൻഐഎ
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി തീവ്ര ഇസ്ലാമിക മതപ്രചാരകരെ പിന്തുടർന്നിരുന്നുവെന്ന് എൻഐഎ. ഡൽഹിയിൽ 10 ഇടത്ത് റെയ്ഡ് നടന്നു. മൊബൈൽ ഫോൺ , ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക് എന്നിവ കസ്റ്റഡിയിലെടുത്തുവെന്ന് എൻഐഎ വ്യക്തമാക്കി. ഷാരൂഖ് സെയ്ഫിയുമായി ബന്ധമുള്ളവരുടെ സ്വത്തുവകകളും എൻഐഎ പരിശോധിച്ചു.ഷഹീൻ ബാഗിൽ ഇന്ന് രാവിലെയാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന ആരംഭിച്ചത്. പ്രതി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട ഒന്‍പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സെയ്ഫിയുടെ ബന്ധുക്കളുടെ വീടുകളിലും […]
