Posted inലേറ്റസ്റ്റ്

ലോക റിക്കാര്‍ഡിട്ട വജ്ര മോതിരം

ലോകത്തിലെ ഏറ്റവും അധികം വജ്രങ്ങള്‍ പതിപ്പിച്ച മോതിരം നിര്‍മ്മിച്ച് ലോക റിക്കാര്‍ഡിട്ടിരിക്കുകയാണ് മുംബൈയിലുള്ള ഒരു ജ്വല്ലറി ഗ്രൂപ്പ്. സൂര്യകാന്തി പൂവിനു മുകളില്‍ ഒരു ചിത്രശലഭമാണ് മോതിരം. അന്‍പതിനായിരത്തിലധികം വജ്രങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ഒരു മോതിരം നിര്‍മ്മിച്ചത്. മുംബൈയിലെ ഹരി കൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സും എച്ച്‌കെ ഡിസൈനും ആണ് 50,907 വജ്രങ്ങള്‍കൊണ്ടു പൊതിഞ്ഞ മോതിരം സൃഷ്ടിച്ചത്. ഏറ്റവും കൂടുതല്‍ വജ്രങ്ങളുള്ള ഒറ്റ മോതിരം എന്ന ലോക റിക്കാര്‍ഡാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ഇവര്‍ക്കു സമ്മാനിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ തിരികെ വിറ്റ സ്വര്‍ണവും […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  ഇസ്ലമാബാദിലെ കോടതി മുറിയില്‍നിന്ന് അറസ്റ്റു ചെയ്ത പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്ത സൈനിക നടപടി പാക്കിസ്ഥാന്‍ സുപ്രീം കോടതി റദ്ദാക്കി. ഇമ്രാന്‍ ഖാനെ ഉടനേ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇമ്രാനെ ഒരു മണിക്കൂറിനകം ഹാജരാക്കണമെന്ന് പാക് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കോടതിയില്‍നിന്ന് ആരേയും അറസ്റ്റു ചെയ്യാന്‍ അനുവദിക്കില്ലെന്നും കോടതി താക്കീതു നല്‍കി. അക്രമങ്ങളില്‍നിന്നു പിന്തിരിയാന്‍ അണികള്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ഇമ്രാനോടു കോടതി ആവശ്യപ്പെട്ടു. ആശുപത്രികളില്‍ അതിക്രമങ്ങള്‍ തടയാന്‍ നിയമം കൂടുതല്‍ കര്‍ശനമാക്കും. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഗുജറാത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഗുജറാത്തിൽ. 4,400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാവിലെ 10.30ന് ഗാന്ധിനഗറിൽ നടക്കുന്ന അഖിലേന്ത്യാ വിദ്യാഭ്യാസ യൂണിയൻ കൺവെൻഷനിൽ പ്രധാനമന്ത്രി പങ്കെടുക്കും.തുടർന്ന് ഗാന്ധിനഗറിൽ 4,400 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. പിന്നീട് ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റി (GIFT City) സന്ദർശിക്കും. സന്ദർശന വേളയിൽ, GIFT City-യിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ സ്ഥിതി അദ്ദേഹം അവലോകനം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡേ സർക്കാരിന് ആശ്വാസം

മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡേ സർക്കാരിന് ആശ്വാസം. ഷിന്‍ഡേ സർക്കാരിന് അധികാരത്തിൽ തുടരാൻ തടസ്സമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉദ്ധവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിർദ്ദേശിച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമായിരുന്നെന്ന് ഭരണഘടന ബഞ്ച് വിധിച്ചു. എന്നാൽ രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചില മാധ്യമങ്ങള്‍ സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ക്യാമ്പയ്ന്‍ നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

യുവ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാകതത്തിന് തൊട്ടുപിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ പ്രതികരണം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് സിപിഐഎം. ചില മാധ്യമങ്ങള്‍ സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ക്യാമ്പയ്ന്‍ നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഒരു യുവതിയുടെ മരണത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരം സമീപനം ഉണ്ടാകുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗി അക്രമാസക്തനായി

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗി അക്രമാസക്തനായി. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അടിപിടിയിൽ പരിക്കേറ്റയാളെ ചികിത്സക്ക് എത്തിച്ചപ്പോഴാണ് പ്രകോപനം ഉണ്ടായത്.ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.രോഗി വളരെ അക്രമാസക്തനായിരുന്നുവെന്നും അവിടെയുണ്ടായിരുന്നവർ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പറയുന്നു. കൈ കാലുകൾ ബന്ധിച്ച ശേഷമാണ് രോഗിക്ക് ചികിത്സ നൽകിയത്. ഇവിടെയും മതിയായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സായുധ സേന കാവലുൾപ്പെടെ ആവശ്യപ്പെട്ട് കെജിഎംഒഎ

മുഖ്യമന്ത്രിക്ക് കെജിഎംഒഎ യുടെ കത്ത്.പരിശീലനം ലഭിച്ച വിമുക്തഭടൻമാരെ സെക്യൂരിറ്റി ജീവനക്കാരാക്കണം.അത്യാഹിത വിഭാഗമുള്ള ആശുപത്രികളിൽ ആംഡ് റിസർവ് പോലീസ് വേണം, പോലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ മെഡിക്കൽ പരിശോധന ജയിലിൽ തന്നെ നടത്തണം, കൂടുതൽ ഡോക്ടർമാരെ ജയിലിൽ നിയമിക്കണം. എന്നിങ്ങനെയാണ് കത്തിന്റെ ഉള്ളടക്കം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് പൃഥ്വിരാജ്

വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് പൃഥ്വിരാജ് കള്ളപ്പണ്ണം മലയാള സിനിമയിലേക്ക് വിദേശത്തു നിന്നും വരുന്നതിനെതിരെ ഇഡി നടപടി ശക്തമാക്കിയെന്നും നടൻ 25 കോടി രൂപ പിഴ അടച്ചുവെന്നുമുള്ള വാർത്ത തെറ്റാണെന്നുംതാൻ ഒരു തരത്തിലുമുള്ള പിഴ അടച്ചിട്ടില്ലെന്നും ഫേസ്‍ബുക്ക് കുറിപ്പിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി. വസ്‍തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ വാര്‍ത്തയ്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 11

ഡല്‍ഹിയില്‍ ഭരണപരമായ അധികാരം ഡല്‍ഹി സംസ്ഥാന സര്‍ക്കാരിനെന്നു സുപ്രീം കോടതി. പോലീസ്, ലാന്‍ഡ്, പബ്ലിക് ഓര്‍ഡര്‍ എന്നിവ ഒഴികേയുള്ള അധികാരങ്ങള്‍ സംസ്ഥാനത്തിനാണെന്നു സുപ്രീംകോടതി വിധിച്ചു. ഗവര്‍ണറും കേജരിവാള്‍ സര്‍ക്കാരും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് ഉത്തരവിട്ടത്. ◾ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ സമരം തുടരുമെന്ന് ഐഎംഎ. ഡോക്ടര്‍മാര്‍ ഇന്നും പണിമുടക്കി. സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ രോഗികള്‍ വലഞ്ഞു. ഡോക്ടര്‍മാര്‍ പ്രതിഷേധ റാലികള്‍ […]

Posted inബിസിനസ്സ്

ഇസാഫ് ബാങ്കിന് റെക്കോഡ് ലാഭം, 302.33 കോടി രൂപ!

തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാര്‍ച്ച് 31ന് അവസാനിച്ച 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 452 ശതമാനം വളര്‍ച്ചയോടെ സര്‍വകാല റെക്കോഡായ 302.33 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2021-22ല്‍ ലാഭം 54.73 കോടി രൂപയായിരുന്നു. അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ ലാഭം മൂന്നാംപാദത്തിലെ 37.41 കോടി രൂപയില്‍ നിന്ന് 101.38 കോടി രൂപയായി കുതിച്ചുയര്‍ന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 23.22 ശതമാനം വര്‍ദ്ധിച്ച് 30,996.89 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 25,155.76 കോടി രൂപയായിരുന്നു. ഇതില്‍ ആകെ […]