യുവ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാകതത്തിന് തൊട്ടുപിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ പ്രതികരണം ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് സിപിഐഎം. ചില മാധ്യമങ്ങള്‍ സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ക്യാമ്പയ്ന് നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കുറ്റപ്പെടുത്തി. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഒരു യുവതിയുടെ മരണത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരം സമീപനം ഉണ്ടാകുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു
ചില മാധ്യമങ്ങള്‍ സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ക്യാമ്പയ്ന് നടത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
