ട്വിറ്ററില്‍ എന്‍ക്രിപ്റ്റഡ് വോയിസ്, വീഡിയോ കോള്‍ സൗകര്യം ഉടനെത്തുമെന്ന് വ്യക്തമാക്കി സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ പങ്കിടാതെ തന്നെ ട്വിറ്ററിലൂടെ ആരുമായും ആശയവിനിമയം നടത്താന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം, ‘ട്വിറ്റര്‍ 2.0 ദി എവ്രിത്തിംഗ് ആപ്പ്’ മസ്‌ക് അവതരിപ്പിച്ചിരുന്നു. ഇതില്‍ എന്‍ക്രിപ്റ്റഡ് ഡയറക്ട് മെസേജുകള്‍ (ഡി.എം), ലോംഗ്‌ഫോം ട്വീറ്റുകള്‍, പേയ്മെന്റുകള്‍ എന്നീ സവിശേഷതകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്ലാറ്റ്ഫോമിലുള്ള ആര്‍ക്കും വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യാവുന്ന സൗകര്യം ഉടന്‍ വരുന്നു എന്നും ഫോണ്‍ […]
ജൂഡ് ആന്തണിയുടെ ‘2018’ തമിഴിലേക്ക്
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗംഭീര കളക്ഷനുമായി ബോക്സോഫീസില്‍ കുതിക്കുകയാണ് ജൂഡ് ആന്തണിയുടെ ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. മെയ് 5ന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 50 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ റീമേക്കിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കാന്‍ തമിഴകം ഒരുങ്ങുന്നുവെന്നാണ് അഭ്യൂഹങ്ങള്‍. 2015ലെ ചെന്നൈ വെള്ളപ്പൊക്കം പ്രമേയമാക്കി ചിത്രം റീമേക്ക് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്. തമിഴിലെ മുന്‍നിര നിര്‍മ്മാതാക്കളായ എജിഎസ് എന്റര്‍ടെയ്ന്മെന്റ്സ് ആണ് ചിത്രം […]
സുരേഷ് ഗോപി-ബിജു മേനോന്‍ ചിത്രം ‘ഗരുഡന്‍’
സുരേഷ് ഗോപി-ബിജു മേനോന്‍ കോമ്പോ വീണ്ടും. വലിയൊരു ഇടവേളയ്ക്ക് ശേഷം ഇരുതാരങ്ങളും ഒന്നിക്കുന്ന സിനിമ ‘ഗരുഡന്‍’ നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മേജര്‍ രവിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ അമ്പതോളം ആഡ് ഫിലിമുകള്‍ ഒരുക്കി പ്രശസ്തനാണ്. കടുവ എന്ന ചിത്രത്തിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോ, ‘കാപ്പ’ സിനിമയുടെ പ്രമോ ഗാനം എന്നിവ ചിത്രീകരിച്ചതും അരുണ്‍ വര്‍മ്മയാണ്. ലീഗല്‍ ത്രില്ലര്‍ […]
ജിംനി ഇനിയും വൈകും, ഇതുവരെ ലഭിച്ചത് 24,500 ബുക്കിംഗ്!
മാരുതി സുസുക്കി ജിംനിയുടെ വില ജൂണ്‍ ആദ്യം പ്രഖ്യാപിക്കും. വില പ്രഖ്യാപിക്കും മുമ്പ് ഏകദേശം 24,500 ബുക്കിങ്ങുകളാണ് ജിംനിക്ക് ലഭിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ് നെക്‌സ വഴിയാണ് ജിംനി വില്‍പനയ്ക്ക് എത്തുക. നിലവിലെ സാഹചര്യം അനുസരിച്ച് മാനുവല്‍ വകഭേദം ലഭിക്കുന്നതിന് ആറുമാസം വരെയും ഓട്ടമാറ്റിക് വകഭേദത്തിന് എട്ടുമാസം വരെയും കാത്തിരിക്കണം എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ജിംനിയുടെ പ്രാരംഭ വില 9.99 ലക്ഷം രൂപയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാരുതി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും ഇതു പ്രകാരം സീറ്റ എംടി എന്ന […]
അംബേദ്കര്‍ ഒരു ജീവിതം
അംബേദ്കറുടെ ജീവിതം വളരെ വ്യക്തതയോടെയും ഉള്‍ക്കാഴ്ചയോടെയും ആദരവോടെയുമാണ് ഈ പുസ്തകത്തില്‍ പറയുന്നത്. 1891 ഏപ്രില്‍ 14-ന് ബോംബെ പ്രസിഡന്‍സിയിലെ മഹര്‍മാരുടെ കുടുംബത്തില്‍ ജനിച്ചതു മുതല്‍ 1956 ഡിസംബര്‍ 6-ന് ഡല്‍ഹിയില്‍വച്ച് മരിക്കുന്നതു വരെയുള്ള ആ മഹാപുരുഷന്റെ ജീവിതത്തെ ശശി തരൂര്‍ വിവരിക്കുന്നു. അധഃസ്ഥിതരെന്ന് അപഹസിക്കുന്ന ഒരു സമൂഹത്തില്‍ അംബേദ്കറിന് നേരിടേണ്ടിവന്ന നിരവധി അപമാനങ്ങളെയും പ്രതിബന്ധങ്ങളെയും പരാമര്‍ശിക്കുന്നതോടൊപ്പം വിവിധ പോരാട്ടങ്ങള്‍, രാഷ്ട്രീയ-ബൗദ്ധിക അതികായരുമായുള്ള അദ്ദേഹത്തിന്റെ തര്‍ക്കങ്ങള്‍ എന്നിവ ഈ കൃതി പങ്കുവയ്ക്കുന്നു. ‘അംബേദ്കര്‍ ഒരു ജീവിതം’. മൂന്നാം പതിപ്പ്. […]
സീഫുഡില്‍ കേമന്‍ ചെമ്മീന്‍, പ്രോട്ടീനിന്റെ മികച്ച ഉറവിടവും!
സീഫുഡ് ഭക്ഷണം പല കാരണങ്ങള്‍ കൊണ്ടും ആരോഗ്യത്തിന് നല്ലതാണ്. അവശ്യ പോഷകങ്ങളുടെ നല്ല ഉറവിടമാണെന്നതിനപ്പുറം പൂരിത കൊഴുപ്പും കലോറിയും സീഫുഡില്‍ കുറവാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഭാരം ആരോഗ്യകരമായ അളവില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവ നല്ലതാണ്. കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ക്കും സീഫുഡ് അനുയോജ്യമാണ്. സീഫുഡില്‍ തന്നെ ഏറ്റവും സുലഭമായി ലഭിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്ന ചെമ്മീനില്‍ വിറ്റാമിന്‍ ബി 12, സെലിനിയം, ഫോസ്ഫറസ്, കോളിന്‍, കോപ്പര്‍ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ചെമ്മീനില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മെറ്റബോളിസം മെച്ചപ്പെടുത്താനും […]
മധ്യാഹ്ന വാര്‍ത്തകള്‍
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സന്ദീപ് അക്രമം നടത്തുമ്പോള്‍ പോലീസ് എന്തു ചെയ്യുകയായിരുന്നെന്ന് ഹൈക്കോടതി. ഇതാണ് സ്ഥിതിയെങ്കില്‍ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ല. സംവിധാനത്തിന്റെ പരാജയമാണിതെന്നും കോടതി. ആശുപത്രിയില്‍ സംഭവിച്ചതെല്ലാം ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത്കുമാര്‍ പവര്‍ പോയിന്റ് പ്രസന്റേഷനും സിസിടിവി വീഡിയോകളും സഹിതം വിശദീകരിച്ചതിനിടെയാണ് കോടതിയുടെ പരാമര്‍ശം. സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന സമരം തുടരുമെന്ന് ഐഎംഎ. മുഖ്യമന്ത്രിയുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് സമരം തുടരുമെന്നു പ്രഖ്യാപിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി […]
രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് ഗുസ്തി താരങ്ങൾ
സമൂഹ മാധ്യമങ്ങളിൽ തങ്ങളെ ടാഗ് ചെയ്ത് പ്രതിഷേധം അറിയിക്കാൻ താരങ്ങൾ അഭ്യർത്ഥിച്ചു. ബ്രിജ് ഭൂഷനെതിരെയുള്ള സമരം ഗുസ്തി താരങ്ങൾ തുടരുകയാണ്. കറുത്ത ബാഡ്ജ് ധരിച്ച് ഗുസ്തി താരങ്ങൾ കരിദിനം ആചരിക്കുകയാണിന്ന്.പ്രതീക്ഷയോടെയാണ് സമരം നടത്തുന്നതെന്നും,രാജ്യത്തെ വനിതകളുടെ ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം ആണിതെന്നും താരങ്ങൾ പറഞ്ഞു.അതേസമയം, കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് മുൻപാകെ രേഖപ്പെടുത്തി. മറ്റുള്ളവരുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
അലസമായി വിഷയത്തെ സർക്കാർ കാണരുതെന്ന് കോടതി
ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി.അലസമായി വിഷയത്തെ സർക്കാർ കാണരുതെന്നും.പൊലീസിനെയല്ല കുറ്റം പറയുന്നത്.സംവിധാനത്തിന്‍റെ പരാജയമാണെന്നും കോടതി കുററപ്പെടുത്തി.കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സ്വമേധയാ എടുത്ത കേസില്‍ വിമർശിക്കുകയായിരുന്നു ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരാഴ്ചക്കുള്ളില്‍ പുതിയ പ്രോട്ടോകോൾ ഉണ്ടാക്കുമെന്നും, ആശുപത്രിയിൽ ഉൾപ്പെടെ പോലിസ് സേവനം ഉറപ്പാക്കുമെന്നും എ ഡിജിപി ഹൈക്കോടതിയില്‍ വ്യക്തമാക്കി.
പ്രതി സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക് എത്തിച്ചതെന്ന് വിഡി സതീശൻ
പ്രതി സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക് എത്തിച്ചതെന്ന് ഡോക്ടർ വന്ദനയുടെ വീട് സന്ദർശിച്ച ശേഷം വിഡി സതീശൻ.ഒരു ക്രിമിനലിനെ ഒരു തയ്യാറെടുപ്പും ഇല്ലാതെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു. ഇയാൾ വാദിയാണ് എന്നാണ് എഡിജിപി പറഞ്ഞത്. പോലീസിന്റ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാവുകയായിരുന്നു. ഇതു കൂടാതെ മന്ത്രിയുടെ പരാമർശം വേദനയുടെ ആഴം കൂട്ടുന്നതായിരുന്നു. മന്ത്രി എന്ത് അടിസ്ഥാനത്തിൽ ആണ് പരിചയക്കുറവാണെന്ന് പറഞ്ഞത്. പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
