Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉടമയുടെ അറിവോടെയും സമ്മതത്തോടെയുമാണ് നിയമലംഘനങ്ങൾ നടത്തിയതെന്ന് സ്രാങ്ക്

ഇരുപത്തിരണ്ടു പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് അപകടത്തിൽ വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ. ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് ദിനേശന്റെ മൊഴി. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എക്സിറ്റ് പോളുകൾ മുൻതൂക്കം പ്രവചിച്ചതോടെ കോൺഗ്രസ് ആത്മവിശ്വാസത്തിൽ

കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ റെക്കോർഡ് പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്.കർണാടകത്തിൽ എക്സിറ്റ് പോളുകൾ മുൻതൂക്കം പ്രവചിച്ചതോടെ കോൺഗ്രസ് ആത്മവിശ്വാസത്തിൽ.നൂറ്റിനാൽപ്പത് സീറ്റിലേറെ ഉറപ്പെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. എന്നാൽ പ്രവചനങ്ങളെ തള്ളിയിരിക്കുകയാണ് ബിജെപി ക്യാമ്പ് . വോട്ടെണ്ണൽ നടക്കുന്നത് ശനിയാഴ്ച്ചയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഇന്ന്

റോഡ് ക്യാമറ വിവാദത്തിൽ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഇന്ന്. കെൽട്രോൺ ചട്ട ലംഘനം നടത്തിയോ എന്നതടക്കമുള്ള വിശദമായ റിപ്പോർട്ട് ഉണ്ടാകും. അതേസമയം റോഡ് ക്യാമറാ പദ്ധതി വഴി നിയമ ലംഘനങ്ങൾക്കു പിഴ ഈടാക്കുന്നത് ജൂൺ 5 മുതലാക്കി. ഈ മാസം 20 മുതൽ എന്നാണു നേരത്തെ പറഞ്ഞിരുന്നത്. 12 വയസിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോകുന്നതിനു പിഴ ഈടാക്കേണ്ടെന്നു തീരുമാനിച്ചെങ്കിലും ഇക്കാര്യത്തിൽ നിയമോപദേശം തേടാനാണ് തീരുമാനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സമരം തുടരുമെന്ന് ഐ എം എ

സംസ്ഥാനത്ത് ഡോക്ടർമാരുടെ പണിമുടക്ക് തുടരുന്നു. ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിലേക്കും മാർച്ച് നടത്തുമെന്ന് ഐഎം എ അറിയിച്ചു. രാവിലെ 10.30 ന് മുഖ്യമന്ത്രി ഡോക്ട്ടർമാരുമായി ചർച്ച നടത്തും. ഇതോടൊപ്പം ആശുപത്രികളെ സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കണം,ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസായി ഇറക്കണം,ഈ രണ്ട് ആവശ്യങ്ങളും പരിഗണിക്കും വരെ സമരം തുടരുമെന്നും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ഈ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും ഐ എം എ അറിയിച്ചു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനാദാസിന് നാടിന്റെ അന്ത്യാഞ്ജലി

ഡോക്ടർ വന്ദനയുടെ സംസ്ക്കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക്. വീട്ടിൽ അന്തിമോപചാരം അർപ്പിക്കാൻ രാവിലെ മുതൽ നിരവധിയാളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവും സ്പീക്കറും വന്ദനയുടെ വീട് സന്ദർശിക്കാനെത്തും. അതേസമയം ഡോക്ടർ വന്ദനയുടെ എഫ് ഐ ആറിൽ പിഴവുകൾ കണ്ടെത്തി. പുലർച്ചെ നടന്ന സംഭവം പോലീസ് സ്റ്റേഷനിൽ അറിഞ്ഞത് 8.15നാണെന്ന് എഫ് ഐ ആറിൽ. ഇതിൽ കൊലപാതക ശ്രമം മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിവാദമായത്തോടെ എഫ് ഐ ആർ തിരുത്താൻ ശ്രമമുണ്ടായി എന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ഹൈക്കോടതിയിൽ പത്തുമണിയോടെ പ്രത്യേക സിറ്റിങ്ങ് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 11

◾കൊട്ടാരക്ക സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നും ഡോക്ടര്‍മാര്‍ പണിമുടക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ അറിയിച്ചു. വിഐപി ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂ. ഇന്നലത്തെ മിന്നല്‍ പണിമുടക്കില്‍ രോഗികള്‍ വലഞ്ഞിരുന്നു. ◾വിവാദ കാമറകള്‍ കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടുത്ത മാസം അഞ്ചു മുതല്‍ ഈടാക്കും. ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ◾കുട്ടികളുടെ അവധിക്കാല ക്ലാസുകള്‍ വിലക്കിയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഡോക്ടർ വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദനയുടെ മൃതദേഹം കോട്ടയത്തെ വീട്ടിലെത്തിച്ചു. വൻജനാവലിയാണ് വന്ദനക്ക് യാത്രൊമൊഴിയേകാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് രാവിലെയാണ് വന്ദനയെ അക്രമി കുത്തിക്കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ട വനിതാ ഹൗസ് സർജന്റെ ശരീരത്തിൽ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇതിൽ 22 കാരിയായ ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തി. ആറ് തവണ വന്ദനയുടെ മുതുകിലും കുത്തേറ്റു. മൃതദേഹം നാളെയാണ് സംസ്കരിക്കുക.

Posted inലേറ്റസ്റ്റ്

സിഗരറ്റ് കുറ്റികള്‍ മലപോലെ

സിഗരറ്റ് കുറ്റികള്‍കൊണ്ട് വലിയൊരു മല. പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലാണ് ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇങ്ങനെയൊരു മലയൊരുക്കിയത്. ഒരാഴ്ച കൊണ്ട് ഇവര്‍ ശേഖരിച്ച ആറര ലക്ഷം സിഗരറ്റ് കുറ്റികള്‍ ഒരു സ്ഥലത്ത് കൂട്ടിയിട്ടപ്പോഴാണ് ഒരു മല രൂപപ്പെട്ടത്. എന്തിനാണ് അവര്‍ അങ്ങനെ ചെയ്തത് ? സിഗരറ്റിനെതിരായ ബോധവത്കരണത്തിനാണ്. സിഗരറ്റ് വലിച്ചാല്‍ വലിക്കുന്നയാളുടെ ആരോഗ്യം നശിക്കുമെന്നു മാത്രമല്ല, സമീപത്തുള്ളവര്‍ക്കും ദോഷമാകും. അതിനേക്കാളുപരി, ഭൂമിയിലേക്കു വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ഭൂമിക്കും വരും തലമുറയ്ക്കും ഭീഷണിയാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. സിഗരറ്റ് കുറ്റികള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർണാടക: എക്സിറ്റ് പോൾ ഫലങ്ങളിൽ മുൻതൂക്കം കോൺഗ്രസിന്

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ആറ് എക്സിറ്റ് പോൾ ഫലങ്ങളിലും നാല് ഫലങ്ങളും മുൻതൂക്കം പ്രവചിക്കുന്നത് കോൺഗ്രസിന്. രണ്ട് സർവേകൾ ബിജെപിക്കാണ് മുൻതൂക്കം പറയുന്നത്. ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഭൂരിപക്ഷം സർവേകളും. അതായത് അടുത്ത കർണാടക സർക്കാരിൽ ജെഡിഎസ് നിലപാട് നിർണായകമാകും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

Posted inബിസിനസ്സ്

കേരള ഗ്രാമീണ്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 162 ശതമാനം വളര്‍ച്ച

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ അറ്റാദായം 162 ശതമാനം വളര്‍ച്ചയോടെ 325 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇത് 124 കോടിയായിരുന്നു. പ്രവര്‍ത്തന ലാഭം 412 കോടി രൂപയില്‍ നിന്നും 31% വളര്‍ച്ചയോടെ 539 കോടിയായി. മൂലധന പര്യാപ്തത അനുപാതം 11.41 ശതമാനത്തില്‍ നിന്നും 13.10 ആയി വര്‍ദ്ധിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ നെറ്റ് ഇന്ററസ്റ്റ് ഇന്‍കം 12.31 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നെറ്റ് ഇന്ററസ്റ്റ് മാര്‍ജിന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 3.89 ശതമാനത്തില്‍ […]