കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചവരെ നാൽപ്പത് ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. അഞ്ചരക്കോടിയോളം വോട്ടർമാർ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും ഒപ്പം ജെഡിഎസും. പൂജകൾക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തിയത്. ബിജെപി ഭരണത്തിൽ തിരിച്ചെത്തുമെന്ന് മുതിർന്ന നേതാവ് യെദിയൂരപ്പ പറഞ്ഞപ്പോൾ, ഗ്യാസ് സിലിണ്ടറിനെ നോക്കി വോട്ട് ചെയ്യാനിറങ്ങാൻ ജനങ്ങളോട് ഡി കെ ശിവകുമാർ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ്സുമായി സഖ്യമുണ്ടാവില്ലെന്നും […]
ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിനിടെ, മുഖ്യമന്ത്രിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കിംസ് ആശുപത്രിയിലെത്തി വന്ദന ദാസിന്റെ മാതാപിതാക്കളെ കണ്ടു. ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമായ സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
വീണാ ജോർജ്ജ് നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു
യുവ ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാർ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നു സതീശൻ പറഞ്ഞു.കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസിനെക്കുറിച്ചുള്ള ആരോഗ്യമന്ത്രി വീണാജോർജ്ജിന്റെ പരാമർശം സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും പറഞ്ഞു.ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു
ഡോക്ടർ വന്ദനാ ദാസിനെ കുത്തി കൊലപ്പെടുത്തിയ ജി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.നെടുമ്പന യുപി സ്കൂളിലെ അധ്യാപകനായിരുന്നു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം വകുപ്പ് തല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ.
പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
യുവഡോക്ടർ ദാരുണമായി മരിച്ച സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു.സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനോട് നാളെ ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.നാളെ രാവിലെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
സായാഹ്ന വാര്‍ത്തകള്‍ | മെയ് 10
◾കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ പോലീസ് കസ്റ്റഡിയിലെ പ്രതി കുത്തിക്കൊന്നു. ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണു കൊല്ലപ്പെട്ടത്. പ്രതി പൂയപ്പള്ളി സ്വദേശി കുടവെട്ടൂര്‍ ശ്രീനിലയത്തില്‍ എസ്. സന്ദീപിനെ (42) അറസ്റ്റു ചെയ്തു. മയക്കുമരുന്നിന് അടിമയും നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനുമായ ഇയാളെ പൊലീസ് പരിശോധനയ്ക്കും ചികില്‍സയ്ക്കും എത്തിച്ചതായിരുന്നു. ഇയാളുടെ കാലിലെ മുറിവിനു ചികില്‍സ നല്‍കുമ്പോഴാണ് സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ഡോക്ടറെ കുത്തിയത്. ആറു കുത്തേറ്റ ഡോക്ടറെ തിരുവനന്തപുരം മെഡിക്കല്‍ […]
മധ്യാഹ്ന വാര്‍ത്തകള്‍
പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടറെ കുത്തിക്കൊന്നു. ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനദാസ് (25) ആണു കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധനയ്ക്കും ചികില്‍സയ്ക്കും എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി കുടവെട്ടൂര്‍ ശ്രീനിലയത്തില്‍ എസ്. സന്ദീപ് (42) ആണു ആക്രമണം നടത്തിയത്. മയക്കുമരുന്നിന് അടിമയും നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനുമായ ഇയാളെ അറസ്റ്റു ചെയ്തു. ഇയാളുടെ കാലിലെ മുറിവിനു ചികില്‍സ നല്‍കവേ സര്‍ജിക്കല്‍ കത്രിക കൈക്കലാക്കിയാണ് കുത്തിയത്. ആറു കുത്തേറ്റ ഡോക്ടറെ […]
എതിർപ്പുകൾ പരിഹരിച്ച് പുനഃസംഘടന വേഗത്തിലാക്കാൻ ലീഡേഴ്സ് മീറ്റിൽ തീരുമാനം
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ നേതാക്കൾക്കിടയിലെ എതിർപ്പുകൾ പരിഹരിച്ച് പാർട്ടി പുനഃസംഘടന വേഗത്തിലാക്കാൻ കോൺഗ്രസിന്‍റെ ലീഡേഴ്സ് മീറ്റിൽ തീരുമാനം.ചില നേതാക്കളുടെ ഭാഗത്തു നിന്നുള്ള നിസ്സഹകരണം കാരണം പുനഃസംഘടന നീണ്ടുവെന്നും കെപിസിസി പുനഃസംഘടന പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ പ്രസിഡന്‍റ് സ്ഥാനത്ത് തുടരില്ലെന്നും കെ സുധാകരൻ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
കടുത്ത പ്രതിഷേധവുമായി വിഡി സതീശന്‍
പോലീസിന്റെ സാന്നിധ്യത്തിൽ യുവ ഡോക്ടർ ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ .പൊലീസിന്റെ കൃത്യമായ അനാസ്ഥയാണ് സംഭവത്തിന് വഴിവച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യ മന്ത്രിക്കാണെന്നും ഗിന്നസ് ബുക്കിൽ ഇടം നേടുമെന്നും അദ്ദേഹം പരിഹസിച്ചു. ഡോക്ടർമാരുടെ പരാതികൾ ഗവൺമെന്‍റ് പരിഗണിച്ചില്ല എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്ന് മന്ത്രി വീണാജോർജ്ജ്
നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി വീണാജോർജ്ജ്. ഇത്തരം ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണ്. ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണ് എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും മന്ത്രി വീണാ ജോർജ് .
