യുവ ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഇതിനെതിരെ പ്രതികരണവുമായി ഡോക്ടർമാർ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. എല്ലാ ഡോക്ടർമാരും കരാട്ടെ പഠിക്കട്ടെ എന്നായിരിക്കും ഇനി ആരോഗ്യ മന്ത്രി പറയുകയെന്നു സതീശൻ പറഞ്ഞു.കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസിനെക്കുറിച്ചുള്ള ആരോഗ്യമന്ത്രി വീണാജോർജ്ജിന്റെ പരാമർശം സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും പറഞ്ഞു.ഡോക്ടർക്ക് അക്രമത്തെ പ്രതിരോധിക്കാനുള്ള പരിചയമില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
വീണാ ജോർജ്ജ് നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു
