അമേരിക്ക വാക്ക് പാലിച്ചാൽ ഹോർമുസ് കടലിടുക്ക് കപ്പലുകൾക്കായി തുറന്നുകൊടുക്കുമെന്നും, ഒമാനുമായി ധാരണയിൽ എത്തിയെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ. ഹോർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണമുണ്ടെന്നും അനുവാദം ഇല്ലാതെ ഒരു കപ്പലിനും കടക്കാൻ ആവില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു. അമേരിക്ക തെറ്റിദ്ധാരണ പരത്തുകയാണെന്നും ഇറാനുമേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മർദ തന്ത്രങ്ങളിലൂടെയോ അമേരിക്കക്ക് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്ന് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി.
ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ്
