മംഗളൂരുവിൽനിന്ന് പാലക്കാട് വഴി ബെംഗളൂരുവിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ. ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ഇത് ആശ്വാസമാകും. മംഗളൂരു ജങ്ഷനിൽനിന്ന് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 11.15ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച പുലർച്ചെ നാലുമണിക്ക് എസ്എംവിടി ബെംഗളൂരുവിലെത്തും. കാസർകോട്(എത്തുന്ന സമയം- 11.54) കാഞ്ഞങ്ങാട്(12.14) നീലേശ്വരം(12.24) പയ്യന്നൂർ(12.45) കണ്ണൂർ(ഉച്ചയ്ക്ക് 01.27) തലശ്ശേരി(01.50) വടകര(02.14) കോഴിക്കോട്(03.34) ഷൊർണൂർ(04.30) പാലക്കാട് ജങ്ഷൻ(05.30) എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുകളുണ്ട്.
മംഗളൂരുവിൽനിന്ന് പാലക്കാട് വഴി ബെംഗളൂരുവിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ
