സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണെന്ന് സിപിഎം നേതാവ് കെ കെ ശൈലജ. സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്നും കെ കെ ശൈലജ വിമർശിച്ചു. ഇന്ന് കേരളത്തിൽ മുസ്ലീം സ്തീകൾ നല്ല വിദ്യാഭ്യാസം നേടിയവരും ജീവിതത്തിൻ്റെ വിവിധ തുറകളിൽ വിന്യസിക്കപ്പെട്ടവരുമാണ് അവരിൽ എംഎൽഎമാരും മുനിസിപ്പൽ ചെയർപെഴ്സൺമാരും പഞ്ചായത്ത് പ്രസിഡൻ്റുമാരും മറ്റ് ജനപ്രതിനിധികളുമുണ്ടെന്ന് കെ കെ ശൈലജ പറഞ്ഞു.
സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതെന്ന് കെ കെ ശൈലജ
