പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ അപ്പോളോ ടയേഴ്‌സിന് മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ 427 കോടിരൂപയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് നാലിരട്ടിയാണ് (276 ശതമാനം )വര്‍ധന. 113 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലാഭം. പ്രവര്‍ത്തന വരുമാനം 12 ശതമാനം ഉയര്‍ന്ന് 6,247 കോടി രൂപയായി. മുന്‍വര്‍ഷം 5,587.3 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 5,615 കോടിയില്‍ നിന്ന് 6,264 കോടി രൂപയിലെത്തി. നികുതിക്കും പലിശയ്ക്കും മുന്‍പുള്ള വരുമാനം 626 […]
സോഷ്യല്‍ മീഡിയ തലസ്ഥാനമെന്ന പട്ടം സ്വന്തമാക്കി യു.എ.ഇ
ലോകത്തിന്റെ സോഷ്യല്‍ മീഡിയ തലസ്ഥാനമെന്ന പട്ടം സ്വന്തമാക്കി യു.എ.ഇ. വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂവിന്റെ ഡേറ്റയെ അടിസ്ഥാനമാക്കി പ്രോക്സിറാക്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ രാജ്യത്തെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ യു.എ.ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. പത്തില്‍ 9.55 സ്‌കോറോടെയാണ് യു.എ.ഇ ഈ നേട്ടം സ്വന്തമാക്കിയത്. 45 രാജ്യങ്ങളുടെ പട്ടികയാണ് പ്രോക്സിറാക്ക് പറത്തുവിട്ടത്. യു.എ.ഇക്ക് പിന്നാലെ 8.75 സ്‌കോറോടെ മലേഷ്യയും ഫിലിപ്പീന്‍സും രണ്ടാം സ്ഥാനം പങ്കിട്ടു. തുടര്‍ന്ന് സൗദി അറേബ്യ (8.41), സിംഗപ്പൂര്‍ (7.96), വിയറ്റ്‌നാം (7.62), ബ്രസീല്‍ (7.62), […]
മീര ജാസ്മിനും മാധവനും വീണ്ടും, ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെ
19 വര്‍ഷങ്ങള്‍ക്കു ശേഷം മീര ജാസ്മിനും മാധവനും വീണ്ടും ഒന്നിക്കുന്നു. യൈ നോട്ട് സ്റ്റുഡിയോസ് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷം ഈ ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിക്കുന്നത്. 2002ല്‍ പുറത്തിറങ്ങിയ ‘റണ്‍’, ആയുധ എഴുത്ത് (2004) എന്നീ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. എസ്. ശശികാന്ത് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റി’ല്‍ നയന്‍താരയും സിദ്ധാര്‍ഥും കാളി വെങ്കട്ടും അഭിനയിക്കുന്നുണ്ട്. ഗായിക ശക്തിശ്രീ ഗോപാലന്‍ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. […]
‘ഒ ബേബി’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ദിലീഷ് പോത്തനെ നായകനാക്കി രഞ്ജന്‍ പ്രമോദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘ഒ ബേബി’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയാണ് അണിയറ പ്രവര്‍ത്തകര്‍ പേര് പ്രഖ്യാപിച്ചത്. ത്രില്ലര്‍ സ്വഭാവം നല്‍കുന്നതാണ് പോസ്റ്റര്‍. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയുമാണ് ദിലീഷ് പോത്തന്‍. രഞ്ജന്‍ പ്രമോദും ദിലീഷ് പോത്തനും ആദ്യമായാണ് ഒരുമിക്കുന്നത്. രഘുനാഥ് പലേരി, സജി സോമന്‍, ഡോ. ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റു താരങ്ങള്‍. ദിലീപ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് […]
ഏപ്രില്‍ വില്‍പനയിലും ഒന്നാമന്‍ മാരുതി സുസുക്കി തന്നെ!
വാഹന വിപണിയിലെ ഏപ്രില്‍ മാസത്തെ വില്‍പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മാരുതി സുസുക്കി തന്നെ ഒന്നാമന്‍. മാരുതി 1,37,320 കാറുകള്‍ വിറ്റപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടേയ് വിറ്റത് 49,701 വാഹനങ്ങള്‍. മൂന്നാം സ്ഥാനത്തുള്ള ടാറ്റ 47,010 കാറുകളും നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 34,694 കാറുകളും അഞ്ചാം സ്ഥാനത്തുള്ള കിയ 23,216 വാഹനങ്ങളും വിറ്റു. വിപണിയെ മാരുതി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഏറ്റവും അധികം വില്‍പനയുള്ള ആദ്യ പത്തു കാറുകളില്‍ ആറും മാരുതി തന്നെ. ഒന്നാം സ്ഥാനത്ത് മാരുതിയുടെ ടോണ്‍ബോയ് […]
ആഹാരം കഴിക്കൂ വണ്ണം കുറയും
ഓരോ വ്യക്തിയും വ്യത്യസ്തനാണ്; അവരുടെ ആഹാരം ആഗിരണം ചെയ്യാനുള്ള കഴിവും. കാലാവസ്ഥയ്ക്കനുസരിച്ച് ഓരോ സ്ഥലത്തും ഓരോ ആഹാരരീതിയാണ്. നമ്മുടെ കാലാവസ്ഥയ്ക്കും ശരീരത്തിനും അനുയോജ്യമായ ആഹാരം ആവശ്യത്തിന് കഴിച്ചുകൊണ്ട് വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിര്‍ത്താനും ഉള്ള നിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകത്തില്‍. സമീകൃത ആഹാരവും മെഡിറ്റേഷനും ബന്ധപ്പെടുത്തി ഒരു ഡയറ്റ്പ്ലാനും ഇതിലുണ്ട്. ‘ആഹാരം കഴിക്കൂ വണ്ണം കുറയും’. ഗായത്രി വി. ഡിസി ബുക്‌സ്. വില 108 രൂപ.
ശ്രദ്ധിക്കാം, പ്രമേഹം ചര്‍മ്മത്തെയും ബാധിക്കും!
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമായി കൂടുന്നത് ചര്‍മ്മത്തെയും ബാധിക്കും. തൊലിപ്പുറത്തെ ചില ലക്ഷണങ്ങള്‍ പ്രമേഹത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്. അതുപോലെതന്നെ നിലവില്‍ ചര്‍മ്മരോഗം ഉണ്ടെങ്കില്‍ ഇത് വഷളാകാനും പ്രമേഹം കാരണമാകും. കണ്ണും ചര്‍മവുമെല്ലാം ചുവന്ന് തടിക്കാന്‍ കാരണമാകുന്ന ബാക്ടീരിയല്‍ അണുബാധയ്ക്ക് പ്രമേഹം കാരണമാകും. കണ്‍പോളകളിലും നഖത്തിലും ചര്‍മത്തിലും ബാക്ടീരിയല്‍ അണുബാധ ദൃശ്യമാകും. ചര്‍മത്തില്‍ തിണര്‍പ്പുകളുണ്ടാകുന്നതും പ്രമേഹം കാരണമാണ്. ചെറിയ കുരു പോലെ തുടങ്ങി മഞ്ഞ, ചുവപ്പ്, തവിട്ട് നിറങ്ങളിലെ തിണര്‍പ്പുകളായി ഇവ മാറും. ഇതുമുലം ചൊറിച്ചിലും വേദനയുമൊക്കെ അനുഭവപ്പെട്ടേക്കാം. […]
ഡോക്ടറുടെ കൊലപാതകത്തിൽ ഹൈക്കോടതിയിൽ ഉച്ചയ്ക്ക് പ്രത്യേക സിറ്റിംഗ്
വൈദ്യപരിശോധനക്കിടെ ഡോക്ടർ കുത്തേറ്റു മരിച്ച സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചക്ക് 1.45 ന് ഹൈക്കോടതി പ്രത്യേക സിററിംഗ് നടത്തും.ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ജസ്റ്റീസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വേനലവധിയാണങ്കിലും കേരളത്തെ നടുക്കിയ സംഭവം അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന വ്യാപക സമരവുമായി ഐഎംഎ
വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപക സമരവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ-സ്വകാര്യ ഡോക്ടർമാർ പണിമുടക്കില്‍ പങ്കെടുക്കും. നാളെ രാവിലെ 8 മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ മാത്രമായിരിക്കും സേവനം ഉണ്ടാവുക. ഉച്ചയ്ക്ക് യോഗം ചേർന്ന് തുടർ സമരപരിപാടി നിശ്ചയിക്കും.
ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ വൻസംഘർഷം
പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ വൻസംഘർഷം. തെഹ്രികെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചും വാഹനങ്ങൾക്ക് തീയിട്ടും പ്രതിഷേധക്കാർ. പൊലീസ് വെടിവയ്പിൽ രണ്ട് പേർ മരിച്ചു. രാജ്യത്ത് ഇൻറർനെറ്റ് വിഛേദിച്ചു.കോടതി മുറിയിലേക്കെത്തിയ ഇമ്രാനെ അവിടെ നിന്ന് പാക് റെയ്ഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.പിന്നാലെ ഇമ്രാൻ ഖാനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്നാണ് രാജ്യ വ്യാപക പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തത്.
