അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന റോഡ് മൂവി ‘ഖജുരാഹോ ഡ്രീംസി’ലെ ‘നാമൊരു പോലെ’ വീഡിയോ സോംഗ് പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്. വിനീത് ശ്രീനിവാസനും മുഹമ്മദ് മഖ്ബൂലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ മനോജ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്രുവന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു റോഡ് മൂവി എന്നതിനപ്പുറം പ്രണയവും ചിരികളും ദുരൂഹതയും എല്ലാം […]
‘മാമന്നനില്‍’ എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ പിന്നണി പാടി നടന്‍ വടിവേലു
ഉദയനിധി സ്റ്റാലിന്‍ നായകനായെത്തുന്ന ‘മാമന്നനില്‍’ എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ പിന്നണി പാടി നടന്‍ വടിവേലു. മാരി സെല്‍വരാജ് ആണ് മാമന്നന്റെ സംവിധായകന്‍. തമിഴിലെ ജനപ്രിയ ഹാസ്യതാരമായ വടിവേലു ഇതിനു മുന്‍പും ഗായകന്റെ വേഷമണിഞ്ഞിട്ടുണ്ട്. എ.ആര്‍. റഹ്മാന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ തന്റെ പുതിയ ഗായകനെ പ്രഖ്യാപിച്ചത്. മെയ് ആറിന് ചെന്നൈയിലെ റഹ്മാന്റെ സ്റ്റുഡിയോയില്‍ വച്ചായിരുന്നു പാട്ടിന്റെ റെക്കോര്‍ഡിങ്. വടിവേലുവിനൊപ്പമുള്ള റെക്കോര്‍ഡിങ് അനുഭവം വളരെ മികച്ചതായിരുന്നുവെന്നും അദ്ദേഹം തങ്ങളെയെല്ലാവരെയും ഏറെ ചിരിപ്പിച്ചുവെന്നും റഹ്മാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പരിയേറും പെരുമാള്‍, കര്‍ണന്‍ […]
സോനെറ്റ് ഓറോക്‌സ് എഡിഷന്‍ അവതരിപ്പിച്ച് കിയ
ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഇന്ത്യയില്‍ പുതിയ സോനെറ്റ് ഓറോക്‌സ് എഡിഷന്‍ അവതരിപ്പിച്ചു. 11.85 ലക്ഷം രൂപ പ്രാരംഭ വിലയില്‍ (എക്‌സ്-ഷോറൂം, ദില്ലി) വിലയിലാണ് വാഹനം എത്തുന്നത്. ഈ പ്രത്യേക പതിപ്പ് എക്‌സ്-ലൈനിന് താഴെയാണ് സ്ഥാനം പിടിക്കുക. ഇത് എച്ച്ടിഎക്‌സ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പുതിയ പതിപ്പ് കോസ്‌മെറ്റിക് ഡിസൈന്‍ അപ്ഗ്രേഡുകളോടെയാണ് വരുന്നത്. എച്ച്ടിഎക്‌സ് ട്രിമ്മിനെ അടിസ്ഥാനമാക്കി, പുതിയ ഓറോക്‌സ് എഡിഷന്‍ 1.0ലി ടര്‍ബോ പെട്രോള്‍, 1.5ലി ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ കൂടാതെ മൊത്തം നാല് […]
ചോമന്റെ തുഡി
കേരളത്തിലെ മാടപ്പുലയനും കര്‍ണ്ണാടകത്തിലെ മാരിപുലയനും ഒരേ വര്‍ഗ്ഗത്തിന്റെ പ്രതിനിധികള്‍ തന്നെയാണ്. പുലയന്‍ കൃഷി ചെയ്താല്‍ നാട് മുടിയുന്ന വിശ്വാസം നിലനില്‍ക്കെ നാലടി മണ്ണില്‍ സ്വസ്ഥമായി കൃഷി ചെയ്ത് കൃഷിക്കാരനാകാന്‍ കൊതിച്ച ചോമന്റെ കഥയാണ് ‘ചോമന്റെ തുഡി’. പ്രതികരണത്തിനും പ്രതിഷേധത്തിനുമായി ശിവരാമകാരന്ത് പുലയന്റെ കയ്യില്‍ കൊടുക്കുന്നത് അവന്റെ ജീവിതത്തോട് അലിഞ്ഞു ചേര്‍ന്ന തുടിയാണ്. കര്‍ണ്ണാടകത്തിലെ പ്രശ്‌നങ്ങള്‍ പല രൂപത്തില്‍ പല ഭാവത്തില്‍ ഭാരതത്തിലെ പല പ്രദേശങ്ങളിലും ഇന്നും നിലനില്‍ക്കുന്നു. ചോമന്റെ ദുഡിയുടെ പ്രസിദ്ധീകരണത്തിലൂടെ ഈ പ്രശ്‌നങ്ങള്‍ ദേശീയ ശ്രദ്ധ […]
അറിയാം, വായക്കുള്ളിലെ കാന്‍സറുകള്‍
വായ്ക്കുള്ളിലെ ഏതൊരിടത്ത് ആരംഭിക്കുന്ന അര്‍ബുദ വളര്‍ച്ചയെയും പൊതുവായി മൗത്ത് അഥവാ ഓറല്‍ കാന്‍സര്‍ എന്ന് പറയും. എന്നാല്‍ ഇത് കവിളിനുള്ളില്‍, മോണയില്‍, നാക്കില്‍, ചുണ്ടില്‍ അങ്ങനെ പല തരത്തിലുണ്ട്. കവിളിനുള്ളില്‍ ആരംഭിക്കുന്ന അര്‍ബുദത്തെ ഇന്നര്‍ ചീക്ക് കാന്‍സര്‍, ബക്കല്‍ മ്യൂകോസ് കാന്‍സര്‍ എന്നെല്ലാം വിളിക്കാറുണ്ട്. കവിളിന്റെ ഉള്ളിലെ പാളിയിലുള്ള കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതിനെ തുടര്‍ന്നാണ് ഈ അര്‍ബുദം ഉണ്ടാകുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. വായ്ക്കുള്ളില്‍ വെളുപ്പോ ചുവപ്പോ ഇരുണ്ട നിറത്തിലോ പാടുകള്‍, കവിളിനുള്ളില്‍ ചെറിയ മുഴയോ […]
കർണാടകയിൽ ജയിച്ചാലും തോറ്റാലും ബിജെപിക്ക് ഭരണം ഉറപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
കർണാടകയിൽ ജയിച്ചാലും തോറ്റാലും ബിജെപിക്ക് ഭരണം ഉറപ്പാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എംഎൽഎമാരെ പണം കൊടുത്ത് വാങ്ങുകയാണ് ബിജെപി. കോൺഗ്രസ് ജയിച്ചാലും തോറ്റാലും അവരുടെ എംഎൽഎമാരെ ബിജെപി ലേലം വിളിച്ച് വാങ്ങിക്കും. നേർവര വ്യത്യാസമില്ലാത്തതു കൊണ്ടാണ് എം.എൽ.എമാരെ വിലയ്ക്ക് വാങ്ങാൻ കഴിയുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. രാഹുല്‍ മാത്യു
ജോലി ചെയ്യുന്നതിനിടെ ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് അംഗം ഡോ. രാഹുല്‍ മാത്യു. ഇവിടെ കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും എന്നാല്‍, പ്രശ്നപരിഹാരം മാത്രം സാധ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭയാശങ്കയില്ലാതെ ജോലി ചെയ്യാന്‍ ഓരോ പൗരനും അവസരമൊരുക്കേണ്ടത് സ്റ്റേറ്റിന്‍റെ ഉത്തരവാദിത്വമാണ്. ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാത്രം അധികാരികള്‍ പ്രസ്താവന ഇറക്കിയത് കൊണ്ട് മാത്രം കാര്യം തീരുന്നില്ല. അത് നടപ്പാക്കുന്നതിലാണ് കാര്യം. കോടതിയും സര്‍ക്കാറും ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാത്രി വാര്‍ത്തകള്‍
കൊട്ടാരക്ക സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് നാളേയും സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കും. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ അറിയിച്ചു. ഇന്നു നടത്തിയ മിന്നല്‍ പണിമുടക്കില്‍ രോഗികള്‍ വലഞ്ഞിരുന്നു. കുട്ടികളുടെ അവധിക്കാല ക്ലാസുകള്‍ വിലക്കിയ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്കാണു സ്റ്റേ. ചൂടു പ്രതിരോധിക്കാനുള്ള സൗകര്യങ്ങളോടെ ക്ലാസു നടത്താമെന്ന് കോടതി ഉത്തരവിട്ടു. വിദ്യാര്‍ത്ഥികളുടെ ഗുണത്തിനാണ് വെക്കേഷന്‍ ക്ലാസുകള്‍. കൃത്യമായ കാരണങ്ങളില്ലാതെ […]
നേതൃയോഗത്തിലെ ചർച്ചകൾ കോൺഗ്രസിന് പുതുജീവൻ നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
നേതൃയോഗത്തിലെ ചർച്ചകൾ കോൺഗ്രസിന് പുതുജീവൻ നൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസിലെ അനൈക്യം ഇല്ലാതാക്കുന്ന ചർച്ചയാണ് നടന്നത്. 2 ദിവസത്തെ കോണ്‍ഗ്രസ് ലീഡേഴ്സ് മീറ്റിന് വയനാട്ടില്‍ സമാപനം കുറിച്ചു.ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിൽ ഇറങ്ങാനുള്ള കരുത്ത് ലീഡേഴ്സ് മീറ്റ് നൽകിയെന്ന് കെ സുധാകരന്‍ പറഞ്ഞു.
കൊല്ലപ്പെട്ട വനിതാ ഹൗസ് സർജന്റെ ശരീരത്തിൽ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ഡോ വന്ദനയെ പ്രതി സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത് അതിക്രൂരമായി. കൊല്ലപ്പെട്ട വനിതാ ഹൗസ് സർജന്റെ ശരീരത്തിൽ 11 കുത്തുകളേറ്റെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം നാളെയാണ് സംസ്കരിക്കുക.കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടർമാരുടെ പണിമുടക്ക് തുടരും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനം ഓർഡിനൻസായി എത്രയും വേഗം പാസാക്കണമെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
