പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ വൻസംഘർഷം. തെഹ്രികെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചും വാഹനങ്ങൾക്ക് തീയിട്ടും പ്രതിഷേധക്കാർ. പൊലീസ് വെടിവയ്പിൽ രണ്ട് പേർ മരിച്ചു. രാജ്യത്ത് ഇൻറർനെറ്റ് വിഛേദിച്ചു.കോടതി മുറിയിലേക്കെത്തിയ ഇമ്രാനെ അവിടെ നിന്ന് പാക് റെയ്ഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.പിന്നാലെ ഇമ്രാൻ ഖാനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്നാണ് രാജ്യ വ്യാപക പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തത്.
ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് പാകിസ്താനിൽ വൻസംഘർഷം
