ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിനൊടുവിൽ കർണാടകം ഇന്ന് വിധി വിധിയെഴുതുന്നു. ആദ്യ മണിക്കൂറിൽ നഗര മേഖലകളിലടക്കം ഭേദപ്പെട്ട പോളിങ്ങ് രേഖപ്പെടുത്തി. വോട്ടെടുപ്പ് കർശന സുരക്ഷയിലാണ്. പ്രധാനമന്ത്രി എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു.എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ട് ലഭിക്കും. ഈ മാസം 13ന് ആണ് വോട്ടെണ്ണൽ . ഭിന്നശേഷിക്കാർക്കും എൺപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടർമാരാണ് കർണാടകയിലുള്ളത്. കർണാടകയില്‍ 9.17 ലക്ഷം പുതിയ വോട്ടർമാരും ഇത്തവണ ബൂത്തിലെത്തും.
വനിതാ ഡോക്ട്ടർക്ക് ദാരുണാന്ത്യം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവിന്റെ അതിക്രമത്തിൽ പരുക്കേറ്റ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശിയായ വന്ദനാ ദാസാണ് മരിച്ചത്.പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.പോലീസുദ്യോഗസ്ഥരുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. വീട്ടിൽ വെച്ച് സന്ദീപ് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു.
അപകടം വരുത്തിയ ബോട്ട് ഡ്രൈവർ പൊലീസിന്‍റെ പിടിയിൽ
താനൂരിൽ അപകടം വരുത്തിയ ബോട്ട് ഡ്രൈവർ ദിനേശൻ താനൂരിൽ വെച്ച് പൊലീസിന്റെ പിടിയിലായി.ബോട്ടുടമ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ പോലീസ് അപേക്ഷ നൽകും. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതാണ് വൻ ദുരന്തത്തിന് കാരണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.അതേസമയം, ബോട്ടപകടം അന്വേഷിക്കാനുള്ള ജുഡീഷ്യൽ കമ്മീഷനെയും ഇന്ന് തീരുമാനിച്ചേക്കും.
പ്രഭാത വാര്‍ത്തകള്‍ | മെയ് 10
◾പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കലാപം അഴിച്ചുവിട്ടു. അഴിമതിക്കേസില്‍ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരായ ഇമ്രാനെ അര്‍ധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സാണ് പിടികൂടിയത്. അഴിമതിക്കേസിലാണ് അറസ്റ്റ്. ഉച്ചകഴിഞ്ഞ് വന്‍ വാഹനവ്യൂഹവുമായി കോടതിയിലെത്തിയ ഇമ്രാന്‍ കോടതി മുറിയില്‍ കയറിയ ഉടനേ പിടികൂടുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ച ഇമ്രാനെയും അഭിഭാഷകനേയും സുരക്ഷാ ഉദ്യോഗസ്ഥരേയും മര്‍ദിച്ചൊതുക്കിയാണ് സൈന്യം അറസ്റ്റു ചെയ്തത്. ◾കരസേനയില്‍ ബ്രിഗേഡിയര്‍ റാങ്കിനു മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ ഒരേ യൂണിഫോം. […]
മണിപ്പൂരിൽ നിന്നും മലയാളി വിദ്യാർത്ഥികളേയും മറ്റുളളവരേയും സുരക്ഷികതരായി നാട്ടിലെത്തിച്ചുവെന്ന് നോർക്ക റൂട്ട്സ്
സംഘർഷവും ക്രമസമാധാനപ്രശ്നങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ നിന്നും മലയാളി വിദ്യാർത്ഥികളേയും മറ്റുളളവരേയും സുരക്ഷികതരായി നാട്ടിലെത്തിച്ചുവെന്ന് നോർക്ക റൂട്ട്സ്. ഇംഫാലിൽ നിന്നും വിമാനമാർഗ്ഗം ബംഗലൂരുവിലും തുടർന്ന് ഇവരെ ബസ് മാർഗവുമാണ് നാട്ടിലെത്തിച്ചത്.കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുളളവരാണ് തിരിച്ചെത്തിയത്. ഇന്ന് രാത്രിയോടെ 18 പേർ ഇംഫാലിൽ നിന്നും ചെന്നൈ വിമാനത്താവളത്തിലും തുടർന്ന് നാട്ടിലുമെത്തും. നോർക്ക റൂട്ട്സിന്റെ ആസ്ഥാനത്തിനു പുറമേ ഡൽഹി, ബംഗളൂരു, മുംബൈ, ചെന്നൈ എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസുകളും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും നോർക്ക […]
ആറു ഭാര്യമാര്‍ക്കൊപ്പം കിടക്കാന്‍ 20 അടി നീളമുള്ള കിടക്ക
ആറ് ഭാര്യമാര്‍ക്കുമൊപ്പം ഒന്നിച്ചു കിടക്കാന്‍ കൂറ്റന്‍ കട്ടിലും കിടക്കയും പണിത ഭര്‍ത്താവിനെ പരിചയപ്പെടാം. ബ്രസീലിയന്‍ പൗരനും മോഡലുമായ ആര്‍തര്‍ ഒ ഉര്‍സോയാണ് 20 അടി നീളവും ആറടി വീതിയുമുള്ള കട്ടിലും കിടക്കയും നിര്‍മിച്ചത്. 80,000 പൗണ്ട് ഇതിനായി ചെലവായി. അതായത് 81 ലക്ഷം രൂപ. 12 തൊഴിലാളികള്‍ 15 മാസമെടുത്താണ് കൂറ്റന്‍ കട്ടിലും കിടക്കയും നിര്‍മിച്ചത്. കട്ടിലുകളും സോഫയും കൂട്ടിച്ചേര്‍ത്തിട്ടാണ് ഇതുവരെ രാത്രി തങ്ങള്‍ കിടന്നുറങ്ങിയിരുന്നതെന്നാണ് ആര്‍തര്‍ പറയുന്നത്. ചില ഭാര്യമാര്‍ക്കു തറയിലും കിടക്കേണ്ടിവന്നു. ഊഴമനുസരിച്ചാണു ഓരോരുത്തര്‍ക്കും […]
സെക്രട്ടറിയേറ്റില്‍ ഇന്നു രാവിലെ ഉണ്ടായ അഗ്നിബാധയെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി
ഗവണ്‍മെന്‍റ് സെക്രട്ടറിയേറ്റിലെ നോർത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ ഇന്നു രാവിലെ ഉണ്ടായ അഗ്നിബാധ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി.വ്യവസായ മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിൽ തീപിടിച്ചത് ഇന്ന് രാവിലെയാണ്. തീപിടുത്തത്തില്‍ ഒരു മുറി കത്തിനശിച്ചു.മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറിയാണ് കത്തിയത്. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
രാത്രി വാര്‍ത്തകള്‍
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. അഴിമതിക്കേസില്‍ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരായ ഇമ്രാനെ അര്‍ധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സാണ് പിടികൂടിയത്. അഴിമതിക്കേസിലാണ് അറസ്റ്റ്. ഉച്ചകഴിഞ്ഞ് വന്‍ വാഹനവ്യൂഹവുമായി കോടതിയിലെത്തിയ ഇമ്രാന്‍ കോടതി മുറിയില്‍ കയറിയ ഉടനേ പിടികൂടുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ച മര്‍ദിച്ചെന്നു തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി ആരോപിച്ചു. അഭിഭാഷകനും മര്‍ദ്ദനമേറ്റു. രാജ്യ വ്യാപക പ്രതിഷേധം അക്രമാസക്തമായി. കരസേനയില്‍ ബ്രിഗേഡിയര്‍ റാങ്കിനു മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ ഒരേ യൂണിഫോം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഐക്യബോധം […]
അവകാശ ഓഹരിയിലൂടെ സിയാലിന് 478.21 കോടിയുടെ നേട്ടം
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) അവകാശ ഓഹരി പദ്ധതിക്ക് മികച്ച പ്രതികരണം. ഒരുമാസത്തെ പദ്ധതി കാലാവധി അവസാനിച്ചപ്പോള്‍ നിലവിലെ നിക്ഷേപകര്‍ക്ക് നിയമാനുസൃത അവകാശ ഓഹരി നല്‍കിയതിലൂടെ സിയാല്‍ 478.21 കോടി രൂപ സമാഹരിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി ധനസമാഹരണ പദ്ധതികളിലൊന്നാണിത്. ഭൂരിഭാഗം ഓഹരിയുടമകളും അവകാശ ഓഹരിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരാണ് സിയാലിന്റെ ഏറ്റവും വലിയ നിക്ഷേപകര്‍. 32.42 ശതമാനം ഓഹരിയാണ് സിയാലില്‍ സംസ്ഥാന സര്‍ക്കാരിനുള്ളത്. പുതിയ അവകാശ ഓഹരി പദ്ധതിയില്‍ […]
‘ആദിപുരുഷ്’ ട്രെയിലര്‍ റിലീസ് ചെയ്തു
ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനാകുന്നു. കൃതി സനോണ്‍ നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ‘ആദിപുരുഷ്’ റിലീസ് അറിയിച്ചിരിക്കുന്നത് ജൂണ്‍ 16ന് ആണ്. ‘ആദിപുരുഷി’ല്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. നെറ്റ്ഫ്‌ലിക്‌സ് ‘ആദിപുരുഷ്’ ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത്. 500 […]
