വൈദികർക്കെതിരെ എൻസിപിസിആർ അധ്യക്ഷൻ രംഗത്തെത്തി. സർക്കാര്‍ ഓർഫനേജിനായി നല്‍കിയ സ്ഥലത്ത് നിയവിരുദ്ധമായി പള്ളി പണിതു. നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും മതംമാറ്റത്തിന് ശ്രമം നടന്നതായി സംശയമെന്നും എൻസിപിസിആർ അധ്യക്ഷന്‍ വെളിപ്പെടുത്തി. അതേസമയം എൻസിപിസിആർ, സിഡബ്ലിയുസി സംഘം അറിയിപ്പില്ലാതെ ഓർഫനേജില്‍ പരിശോധന നടത്തി എന്ന് മധ്യപ്രദേശ് സെന്‍റ് ഫ്രാന്‍സിസ് ഓർഫനേജിലെ മലയാളി വൈദികരുടെ പരാതി. ഫയലുകളും കംപ്യൂട്ടറുകളും തകർത്തെന്നും നിയമവിരുദ്ധമായി കന്യാസ്ത്രീകളുടെ മുറികള്‍ പരിശോധിച്ചുവെന്നും വൈദികർ ആരോപിച്ചു.
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ
ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ 144 പ്രഖ്യാപിച്ചു.തെഹ്രി കെ ഇൻസാഫ് പാർട്ടി തലവനായ ഇമ്രാൻ ഖാനെതിരെ 60 ലധികം കേസുകളാണ് പാകിസ്ഥാനിലുള്ളത്. പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച വിദേശ ഉപഹാരങ്ങൾ തോഷാഖാന വകുപ്പിൽ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണിൽ നിന്നും ഇലക്ഷൻ കമ്മീഷനിൽ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള തോഷഖാന കേസ്.
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിച്ചേക്കും
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തി സര്‍ക്കാർ പ്രഖ്യാപിച്ച നികുതി വര്‍ദ്ധനക്കെതിരെ വൻ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ജനരോഷം കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കണമെന്ന സിപിഎം പാര്‍ട്ടി നേതൃയോഗത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് കെട്ടട നിര്‍മ്മാണ പെര്‍മിറ്റിന് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ദ്ധനയിൽ സര്‍ക്കാര്‍ ഇളവ് അനുവദിച്ചേക്കും.പൊതുജനങ്ങളിൽ തുടങ്ങി പാര്‍ട്ടിക്കകത്ത് വരെ എതിരഭിപ്രായം ഉയര്‍ന്ന സ്ഥിതിക്ക് നിരക്ക് വര്‍ദ്ധനയിൽ ചെറിയ ഇളവ് വരുത്തി ജനരോഷം മറികടക്കാനുള്ള തീരുമാനം തദ്ദേശ വകുപ്പിൽ നിന്ന് അധികം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ പ്രസിഡന്‍റ് സ്ഥാനത്ത് തുടരില്ലെന്ന് കെ സുധാകരൻ
പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും കുറച്ച് നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ സുധാകരൻ ലീഡേഴ്സ് മീറ്റിൽ പറഞ്ഞു. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും,പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായാഹ്ന വാര്‍ത്തകള്‍ | മേയ് 9
◾വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ജമ്മുകാഷ്മീരില്‍ പതിനഞ്ചിടത്തും തമിഴ്നാട്ടില്‍ നാലിടത്തും ഉത്തര്‍പ്രദേശില്‍ രണ്ടിടത്തുമാണ് റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടില്‍ ചെന്നൈ, മധുര, തേനി, തിരിച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ പിഎഫ്ഐ നേതാക്കളുടെ വീടുകളിലാണു പരിശോധന. മധുരയിലെ പിഎഫ്ഐ മേഖലാ തലവന്‍ മുഹമ്മദ് ഖൈസറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. യുപിയില്‍ മറ്റൊരാളേയും അറസ്റ്റു ചെയ്തിട്ടുണ്ട്. ◾സെക്രട്ടേറിയറ്റ് നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ തീപിടിത്തം. വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിനു സമീപമാണ് ഇന്നു പുലര്‍ച്ചെയോടെ തീപിടിച്ചത്. മന്ത്രിയുടെ അഡീഷണല്‍ […]
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഗലോട്ട് മാറണമെന്ന് സച്ചിൻ പൈലറ്റ്
അശോക് ഗലോട്ടിന്‍റെ നേതാവ് സോണിയ ഗാന്ധിയല്ല, വസുന്ധര രാജ സിന്ധ്യയാണെന്ന് സച്ചിന്‍ പൈലറ്റ് .കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ സഹായിച്ചത് വസുന്ധര രാജ സിന്ധ്യയാണെന്ന ഗലോട്ടിന്‍റെ വിവാദ പരാമര്‍ശം സച്ചിന്‍ പൈലറ്റ് ആയുധമാക്കി. ഹൈക്കമാന്‍ഡിനെ പോലും അപമാനിച്ച് നടത്തിയ പ്രസ്താവനയില്‍ ഗലോട്ട് വ്യക്തത വരുത്തണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു.കര്‍ണ്ണാടക തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസമാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറി.
റിസര്‍വ് ബാങ്കിന്റെ കരുതല്‍ സ്വര്‍ണ ശേഖരം വര്‍ധിച്ചു
റിസര്‍വ് ബാങ്കിന്റെ കരുതല്‍ സ്വര്‍ണ ശേഖരം 2023 മാര്‍ച്ച് അവസാനത്തോടെ 34.22 ടണ്‍ വര്‍ധിച്ച് 794.64 ടണ്ണില്‍ എത്തി. 2022 മാര്‍ച്ചില്‍ ഇത് 760.42 ടണ്ണായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ സ്വര്‍ണത്തിന്റെ വിഹിതം 2022 സെപ്റ്റംബറിലെ 7.06 ശതമാനത്തില്‍ നിന്ന് 2023 മാര്‍ച്ചില്‍ 7.81 ശതമാനമായി ഉയര്‍ന്നു. കരുതല്‍ ശേഖരം 2022 സെപ്റ്റംബര്‍ വരെ രേഖപ്പെടുത്തിയ 532.66 ബില്യണ്‍ ഡോളറില്‍ നിന്ന് 2023 മാര്‍ച്ച് അവസാനത്തോടെ 578.45 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. […]
ലൈം നിറത്തില്‍ ഗ്യാലക്സി എസ് 23 എത്തി
സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഗ്യാലക്സി എസ് 23 ലൈം നിറത്തില്‍. നിലവില്‍ ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീന്‍, ലാവെന്‍ഡര്‍ എന്നീ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്. വളരെ ഒതുക്കമുള്ള ഡിസൈനാണ് ഗ്യാലക്സി എസ് 23 യുടെ പ്രധാന ആകര്‍ഷണീയത. കേവലം 6.1 ഇഞ്ചാണ് സ്‌ക്രീനിലെ വലുപ്പം. 168 ഗ്രാമാണ് ഭാരം. ഗ്യാലക്സി എസ് 23യുടെ മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പാനലുണ്ട്. ഇത് ഹാന്‍ഡ്‌സെറ്റിന്റെ പിന്‍ഭാഗത്തെ സ്മഡ്ജും വിരലടയാളവും പ്രതിരോധിക്കും. ഗ്യാലക്സി എസ് 23ല്‍ 6.1 […]
വിദ്യാ ബാലന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്
വിദ്യാ ബാലന്‍ വീണ്ടും വെള്ളിത്തിരയിലേക്ക്. ‘നീയത്’ എന്ന ചിത്രത്തിലാണ് വിദ്യാ ബാലന്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ‘ശകുന്തളാ ദേവി’ സംവിധായിക അനു മേനോന്‍ ആണ് ‘നീയത്’ ഒരുക്കുന്നത്. അദ്വൈത കല, ഗിര്‍വാണി ധയാനി എന്നിവര്‍ക്കൊപ്പം അനുവിന്റേതുമാണ് ‘നീയതി’ന്റെ കഥ. ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലന്‍ വേഷമിടുന്നത്. രാം കപൂര്‍, രാഹുല്‍ ബോസേ, മിത വസിഷ്ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, […]
ബ്രോ ഡാഡിയും തെലുങ്കിലേക്ക്, നായകന്‍ ചിരഞ്ജീവി തന്നെ!
മറ്റു ഭാഷകളിലേക്ക് നിരവധി മലയാള ചിത്രങ്ങളാണ് സമീപകാലത്ത് റീമേക്ക് ചെയ്യപ്പെട്ടത്. അതിലൊന്നായിരുന്നു ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ്ഫാദര്‍. മോഹന്‍ രാജ ആയിരുന്നു റീമേക്കിന്റെ സംവിധാനം. ഇപ്പോഴിതാ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിന്റെ അടുത്ത ചിത്രവും തെലുങ്കിലേക്ക് എത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ബ്രോ ഡാഡിയാണ് തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നത്. ചിരഞ്ജീവി ആയിരിക്കും ഇതിലും നായകന്‍. ചിരഞ്ജീവിയുടെ കരിയറിലെ 156-ാം ചിത്രം വെങ്കി കുടുമുല സംവിധാനം ചെയ്യുമെന്നാണ് നേരത്തേ കേട്ടിരുന്നത്. എന്നാല്‍ […]
