Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്

ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരിൽ പതിനഞ്ചിടത്തും പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നാലിടത്തും ഉത്തർപ്രദേശിലും റെയ്ഡ്.തമിഴ്നാട്ടിൽ ചെന്നൈ, മധുര, തേനി, തിരിച്ചിറപ്പള്ളിയടക്കം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ പരിശോധന പുരോഗമിക്കുന്നു.യുപിയിലും തമിഴ്നാട്ടിലും പിഎഫ്ഐ നേതാക്കൾ അറസ്റ്റിലായി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുഎൻഎ പ്രസിഡന്റ് ഉൾപ്പെടെ ആറ് പേർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ ഉള്‍പ്പെടെ ആറുപേർക്ക് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകി.സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നും 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. നഴ്സുമാരിൽ നിന്നും മാസവരിയായും നിയമപോരാട്ടത്തിനും പിരിച്ചെടുത്ത പണം സംഘാടന ഭാരവാഹികള്‍ ഫ്ലാറ്റ് വാങ്ങാനും കാറ് വാങ്ങാനും വകമാറ്റി ചെലവാക്കിയെന്നാണ് കണ്ടെത്തൽ. 3 കോടി രൂപയുടെ ആരോപണമാണ് ദേശീയ സംസ്ഥാന ഭാരവാഹികള്‍ക്കെതിരെ ഉയർന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബോട്ട് അപകടത്തിലെ പ്രതി നാസറിനെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചേർക്കും

താനൂർ ബോട്ടപകടത്തിലെ പ്രതി നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല.രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് നാസറിനെ ചോദ്യം ചെയ്തത്.ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്.താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.അതേസമയം ബോട്ടപകടം ഉണ്ടായ തൂവൽ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തെരച്ചിൽ നടത്തുകയാണ്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

കോടതി വിധി ചീഫ് സെക്രട്ടറി നടപ്പാക്കുന്നില്ലെന്നും സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ച് ഓർത്തഡോക്സ് സഭ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പള്ളിത്തർക്കത്തിലെ സുപ്രീം കോടതി വിധിനടപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് ബാധ്യതയുണ്ടെന്നിരിക്കെ വൈകിപ്പിക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സഭ കുറ്റപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സെക്രട്ടറിയേറ്റിൽ തീപിടിത്തം

മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലർച്ചെയോടെ തീപിടിച്ചത്. പി രാജീവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. പതിനഞ്ച് മിനിറ്റിനുള്ളിൽ ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു. ഏതെങ്കിലും ഫയലുകൾ കത്തിനശിച്ചോ,എങ്ങനെയാണ് തീ പടർന്നത് എന്നതിലൊന്നും വ്യക്തതയില്ല. ഉന്നത പൊലീസ് സംഘവും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.  

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 9

◾ഡീസല്‍ വാഹനങ്ങള്‍ക്കു നിരോധനം വരുന്നു. ഡീസല്‍ ഇന്ധനമാക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളും 2027 ല്‍ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്മിഷന്‍ പാനലിന്റെ ശുപാര്‍ശ. പത്തു ലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനീകരണം കൂടുതലുള്ള നഗരങ്ങളിലും ഇലക്ട്രിക്, ഗ്യാസ് എന്നിവ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ മാത്രമേ അനുവദിക്കാവൂവെന്നും പാനല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ◾സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിലെ എതിര്‍പ്പ് അടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതിയില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആവേശകരമായ കൊട്ടിക്കലാശത്തോടെ കർണാടകയിൽ പരസ്യപ്രചാരണം അവസാനിച്ചു

ആവേശകരമായ കൊട്ടിക്കലാശത്തോടെ കർണാടകയിൽ പരസ്യപ്രചാരണം അവസാനിച്ചു. ദേശീയാധ്യക്ഷൻ ജെ പി നദ്ദ ബി ജെ പിയുടെ അവസാനഘട്ട പ്രചാരണത്തിന് നേതൃത്വം നൽകിയപ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോൺഗ്രസ് റാലികളിൽ സജീവമായി പങ്കെടുത്തു. ബെംഗളുരു നഗരത്തിൽ നടന്ന പ്രിയങ്കയുടെ റോഡ് ഷോയിൽ സ്ത്രീകൾ അടക്കം പതിനായിരക്കണക്കിന് പേരാണ് അണിനിരന്നത്. രാഹുൽ ഗാന്ധിയാകട്ടെ നഗരത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികളുമായും സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി തൊഴിലാളികളുമായും കൂടിക്കാഴ്ചകൾ നടത്തി. ഇന്നലെയും ഇന്നുമായി നിരവധി പ്രചാരണയോഗങ്ങളാണ് കോൺഗ്രസും ബി ജെ പിയും […]

Posted inബിസിനസ്സ്

സ്വര്‍ണ ഇറക്കുമതിയില്‍ കുറവ്, 35 ബില്യണ്‍ ഡോളറായി!

2022-23ല്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 24.15 ശതമാനം കുറഞ്ഞ് 35 ബില്യണ്‍ ഡോളറായി. 2021-22 ല്‍ ഇറക്കുമതി 46.2 ബില്യണ്‍ ഡോളറായിരുന്നു. 2022 ഓഗസ്റ്റ് മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇറക്കുമതിയിലെ വളര്‍ച്ചാ നിരക്ക് നെഗറ്റീവ് സോണിലായിരുന്നു. 2023 മാര്‍ച്ചില്‍ ഇത് 3.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം ഇത് 1 ബില്യണ്‍ ഡോളറായിരുന്നു, എന്നാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വെള്ളി ഇറക്കുമതി 6.12 ശതമാനം ഉയര്‍ന്ന് […]

Posted inവിനോദം

ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’ ട്രെയിലര്‍

ടെനെറ്റിനു ശേഷം ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന ‘ഓപ്പണ്‍ഹൈമര്‍’ എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ എത്തി. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ.റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതമാണ് ചിത്രത്തിന് പ്രമേയം. കിലിയന്‍ മര്‍ഫിയാണ് ഓപ്പണ്‍ഹൈമറുടെ വേഷത്തിലെത്തുക. എമിലി ബ്ലണ്ട്, മാട്ട് ഡാമണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ഫ്‌ലോറെന്‍സ് പഗ് തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം ഈ വര്‍ഷം ജൂലൈ 21ന് തിയറ്ററുകളിലെത്തും. ഓപ്പണ്‍ഹൈമറിനു വേണ്ടി യഥാര്‍ഥ ന്യൂക്ലിയര്‍ സ്‌ഫോടനം ചിത്രീകരിച്ചത് വലിയ വാര്‍ത്തയായായിരുന്നു. 1945ല്‍ ഓപ്പണ്‍ഹൈമറിന്റെ […]

Posted inവിനോദം

‘അക്കുവിന്റെ പടച്ചോന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ദാദാ ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ ഓണറബിള്‍ ജൂറി മെന്‍ഷന്‍ അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ മുരുകന്‍ മേലേരി സംവിധാനം ചെയ്യുന്ന പരിസ്ഥിതി ചിത്രമാണ് ‘അക്കുവിന്റെ പടച്ചോന്‍’. ‘അക്കുവിന്റെ പടച്ചോന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, കര്‍ഷകന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, നടന്‍ ശിവജി ഗുരുവായൂര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘അക്കു’വിനെ അവതരിപ്പിക്കുന്നത് മാസ്റ്റര്‍ വിനായകാണ്. മാമുക്കോയ, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും ‘അക്കുവിന്റെ പടച്ചോനി’ല്‍ വേഷമിടുന്നുണ്ട്. പ്രകൃതിയോട് എങ്ങനെ ഇണങ്ങി […]