പുറത്തിറങ്ങി നാലു മാസം കൊണ്ട് 10000 ടിയാഗോ ഇവികള്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ച് ടാറ്റ മോട്ടോഴ്‌സ്. ഇതോടെ ഏറ്റവും വേഗത്തില്‍ 10000 ഇലക്ട്രിക് കാറുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ആദ്യ ഇന്ത്യന്‍ വാഹന നിര്‍മാതാവ് എന്ന നേട്ടവും ടാറ്റയെ തേടി എത്തി. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇലക്ട്രിക് കാറുകളിലൊന്നാണ് ടിയോഗാ ഇവി. വെറും 24 മണിക്കൂറിനുള്ളില്‍ 10,000 ബുക്കിങ്ങ് നേടിയെടുത്ത കാറിന് 2022 ഡിസംബര്‍ ആയപ്പോഴേക്കും 20,000 ബുക്കിങ്ങ് ആണ് ലഭിച്ചത്. വിവിധ വകഭേദങ്ങളിലായി 8.69 ലക്ഷം […]
ലീലാവതിയുടെ കയ്യൊപ്പ്
സാഹിത്യവിമര്‍ശനമണ്ഡലം മഹാമനീഷികള്‍ വ്യാപരിച്ച ഒരിടമാണ്. വ്യത്യസ്ത ചിന്താധാരകള്‍ തലനാരിഴകീറി പരിശോധിക്കുന്നതിന് പ്രാഗത്ഭ്യമുള്ളവരുടെ മണ്ഡലം. അത്തരമൊരിടത്ത് ഏറെയും പുരുഷക്കോയ്മയാണ് പ്രതിഫലിച്ചിട്ടുള്ളത്. എന്നാല്‍, ഇവിടെ സ്ത്രീത്വത്തിന്റെ ശബ്ദം മുഴക്കിയ പണ്ഡിതയാണ് ലീലാവതി. അധ്യാപിക എന്ന നിലയിലും പ്രഭാഷക എന്ന നിലയിലും സാഹിത്യത്തിലെ സര്‍ഗ-സര്‍ഗേതര മേഖലകളിലും അവരുടെ സാന്നിധ്യം വളരെ ശ്രദ്ധേയമാണ്. ആ സാഹിത്യജീവിതത്തിന്റെ വൈപുല്യത്തെയും നിപുണതയെയും അടയാളപ്പെടുത്തുന്നതാണ്. അസംഖ്യം അവതാരികകള്‍, അതില്‍നിന്ന് തെരഞ്ഞെടുത്ത പ്രൗഢമായ രചനകളുടെ സമാഹാരമാണിത്. ‘ലീലാവതിയുടെ കയ്യൊപ്പ്’. ഡോ എം ലീലാവതി. കേരള സാഹിത്യ അക്കാദമി. വില […]
വര്‍ധിച്ച ദാഹവും മൂത്രത്തിന് കടും മഞ്ഞ നിറവും, പാന്‍ക്രിയാറ്റിക് അര്‍ബുദമാകാം
ലോകത്തിലെ ഏറ്റവും സര്‍വസാധാരണമായ അര്‍ബുദങ്ങളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് അര്‍ബുദം. അര്‍ബുദം മൂലമുള്ള മരണങ്ങളുടെ എണ്ണമെടുത്താല്‍ നാലാം സ്ഥാനത്താണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. ഏത് ഘട്ടത്തിലെ രോഗനിര്‍ണയമാണെങ്കിലും ഒരു വര്‍ഷ അതിജീവന നിരക്ക് 29 ശതമാനവും അഞ്ച് വര്‍ഷ അതിജീവന നിരക്ക് ഏഴ് ശതമാനവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വര്‍ധിച്ച ദാഹവും മൂത്രത്തിന് കടും മഞ്ഞ നിറവും പാന്‍ക്രിയാറ്റിക് അര്‍ബുദത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന രണ്ട് പ്രധാനപ്പെട്ട ലക്ഷണങ്ങളാണെന്ന് ഇംഗ്ലണ്ടിലെ നുഫീല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൈമറി ഹെല്‍ത്ത് കെയര്‍ സയന്‍സസ് അടുത്തിടെ […]
അമിത് ഷായെ വിമർശിച്ച് സുപ്രീം കോടതി
കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ചുള്ള അമിത് ഷായുടെ പ്രസംഗത്തെ വിമർശിച്ച് സുപ്രീം കോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. കേസ് ജൂലായ് 25 ന് പരിഗണിക്കാനായി മാറ്റി. കോടതിക്ക് മുന്നിലിരിക്കുന്ന വിഷയങ്ങളിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്നും ഈ രീതി ഉചിതമല്ലെന്നും കോടതി പറഞ്ഞു.
കെപിസിസിയുടെ ലീഡേസ് മീറ്റിന് ബത്തേരിയിൽ തുടക്കമായി
കെപിസിസിയുടെ രണ്ട് ദിവസത്തെ ലീഡേസ് മീറ്റില്‍ വയനാട് ബത്തേരിയിൽ തുടക്കമായി.കെ സുധാകരന്‍ എം പി ലീഡേസ് മീറ്റില്‍ പതാക ഉയർത്തി തുടർന്ന് പ്രതിനിധി സമ്മേളനം കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്തു. കെപിസിസി ഭാരവാഹികൾ, എംപി മാർ എംഎൽഎമാർ രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ ഡിസിസി പ്രസിഡന്റുമാർ എന്നിവരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് പ്രധാന അജണ്ട. സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം പുനഃസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രശ്നമാണെന്നും, പ്രതീക്ഷിച്ചത്ര മുന്നോട്ട് പോകാൻ […]
ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി
താനൂരിലെ ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് മലപ്പുറം എസ്പി.ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.പോർട്ട് ഓഫീസറുടേയും മറ്റ് ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കും.ചീഫ് സെക്രട്ടറിയും ഡിജീ പിയുമടക്കം ഉദ്യോഗസ്‌ഥർ എതിർ കക്ഷികൾ.നിയമത്തെ ഭയപ്പെടുന്ന സാഹചര്യം ഉണ്ടാകണം എന്നു കോടതി പറഞ്ഞു. ജില്ലാ കളക്റ്റർ ഈ മാസം പന്ത്രണ്ടിനകം റിപ്പോർട്ട് നൽകണം.
മധ്യാഹ്ന വാര്‍ത്തകള്‍
വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ജമ്മുകാഷ്മീരില്‍ പതിനഞ്ചിടത്തും തമിഴ്‌നാട്ടില്‍ നാലിടത്തും ഉത്തര്‍പ്രദേശില്‍ രണ്ടിടത്തുമാണ് റെയ്ഡ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ ചെന്നൈ, മധുര, തേനി, തിരിച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ പിഎഫ്‌ഐ നേതാക്കളുടെ വീടുകളിലാണു പരിശോധന. മധുരയിലെ പിഎഫ്‌ഐ മേഖലാ തലവന്‍ മുഹമ്മദ് ഖൈസറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. യുപിയില്‍ മറ്റൊരാളേയും അറസ്റ്റു ചെയ്തിട്ടുണ്ട്. സെക്രട്ടേറിയറ്റ് നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കില്‍ തീപിടിത്തം. വ്യവസായ മന്ത്രി പി രാജീവിന്റെ ഓഫീസിനു സമീപമാണ് ഇന്ന് പുലര്‍ച്ചെയോടെ തീപിടിച്ചത്. മന്ത്രിയുടെ […]
ഓഫീസിലുള്ളത് ഇ ഫയലുകളാണെന്നും ക്യാമറ വിവാദമായി ബന്ധപ്പെട്ട ഫയലുകൾ ഒന്നും ഓഫീസിലില്ലെന്നും മന്ത്രി
സെക്രട്ടേറിയേറ്റിലെ മൂന്നാം നിലയിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. തീ പൂർണമായും അണക്കാൻ കഴിഞ്ഞതായും ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും ,ഓഫീസിലുള്ളത് ഇ-ഫയലുകളാണ്. ക്യാമറ വിവാദമായി ബന്ധപ്പെട്ട ഫയലുകൾ ഒന്നും ഓഫീസിലെത്തിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. ഇതോടൊപ്പം ക്യാമറ വിവാദം സംബന്ധിച്ചുള്ള അന്വേഷണം പൂർത്തീകരിച്ചതിന് ശേഷമായിരിക്കും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ചുമതലയൊഴിയുകയെന്ന് മന്ത്രി അറിയിച്ചു.
താനൂര്‍ ബോട്ടപകടത്തിൽ ഇടപെട്ട് ഹൈക്കോടതി
താനൂർ ബോട്ട് ദുരന്തത്തിൽ കുട്ടികളടക്കം 22 പേർ മരിച്ചത് കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സംഭവം ഏറെ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ കോടതി, ബോട്ട് ഓപ്പറേറ്റർ മാത്രമല്ല സംഭവത്തിൽ ഉത്തരവാദിയെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും നിരീക്ഷിച്ചു. ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ല, നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിർദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ, എല്ലാവരും എല്ലാം മറക്കുന്നു. കുറേ വർഷങ്ങൾക്കുശേഷം സമാന സംഭവം ആവർത്തിക്കപ്പെടുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.
ലോറസ് പുരസ്കാരം ലിയോണൽ മെസിക്ക്
മികച്ച കായികതാരത്തിനുള്ള 2023ലെ ലോറസ് പുരസ്കാരം രണ്ടാം തവണയും സൂപ്പർതാരം ലിയോണൽ മെസിക്ക്. ലോകകപ്പ് സ്വന്തമാക്കിയ അർജന്‍റീന ടീം മികച്ച ടീമിനുള്ള പുരസ്കാരവും സ്വന്തമാക്കി. വനിതാ താരത്തിനുള്ള പുരസ്കാരം ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസറിനാണ്. ഫിഫ പുരസ്കാരത്തിലെന്നതുപോലെ ലോറസ് വേദിയിലും തിളങ്ങിയത് അർജന്‍റീന തന്നെയായിരുന്നു.
