കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ചുള്ള അമിത് ഷായുടെ പ്രസംഗത്തെ വിമർശിച്ച് സുപ്രീം കോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. കേസ് ജൂലായ് 25 ന് പരിഗണിക്കാനായി മാറ്റി. കോടതിക്ക് മുന്നിലിരിക്കുന്ന വിഷയങ്ങളിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്നും ഈ രീതി ഉചിതമല്ലെന്നും കോടതി പറഞ്ഞു.
അമിത് ഷായെ വിമർശിച്ച് സുപ്രീം കോടതി
