മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക്ക് ലെജന്‍ഡ്‌സ് 2018-ല്‍ ആണ് ജാവയെ തിരികെ കൊണ്ടുവന്നത്. തുടര്‍ന്ന് 2022-ല്‍ യെസ്ഡിയും തിരിച്ചെത്തി. ഇപ്പോഴിതാ യെസ്ഡി , ജാവ മോട്ടോര്‍സൈക്കിളുകളുടെ ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ ലൈനപ്പ് കമ്പനി അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു. യെസ്ഡി, ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണ് നവീകരണം പ്രഖ്യാപിച്ചത്. പുതിയ ലൈനപ്പ് ഇപ്പോള്‍ സ്റ്റേജ് 2 ബിഎസ്6 കംപ്ലയിന്റാണ്. കൂടാതെ ഈ രണ്ട് മോട്ടോര്‍സൈക്കിളുകളുടെ റൈഡും ഹാന്‍ഡിലിംഗും മെച്ചപ്പെടുത്താന്‍ നിരവധി അപ്ഗ്രേഡുകളും ലഭിക്കുന്നു. ഈ മാറ്റങ്ങള്‍ വേരിയന്റിനെ […]
നദികള്‍: മഹാസംസ്‌കൃതിയുടെ തീരഭൂമികളിലൂടെ
സമാനതകളില്ലാത്ത ഈ പുസ്തകം നദികളോട് സംവദിക്കുന്ന ഒരാളുടെ ആത്മഭാഷണമാണ്. ആ ആത്മഭാഷണത്തില്‍ ധാരാളം വസ്തുതകളുണ്ട്, പുരാണേതിഹാസങ്ങളോടുള്ള ബന്ധമുണ്ട്, നാഗരികതകളുടെ ചരിത്രമുണ്ട്, സാഹിത്യ-ശില്പ- നൃത്തകലകള്‍ വിരിഞ്ഞാടിയ ഭൂതകാലസ്മൃതികളുണ്ട്, ഉര്‍വ്വരതയുടെ ഹരിതകേളിയുണ്ട്, ആധുനികതയുടെ ആശങ്കകളുണ്ട്, സര്‍വ്വോപരി നദികളുടെ ജൈവ വ്യക്തിത്വത്തെ അറിയാനുള്ള അന്വേഷണകൗതുകമുണ്ട്. ഓരോ നദിയെക്കുറിച്ചെഴുതുമ്പോഴും ആ നദി എങ്ങനെ മറ്റു നദികളില്‍നിന്ന് വ്യത്യസ്തയായിരിക്കുന്നുവെന്ന് അടയാളപ്പെടുത്താനുള്ള ഗ്രന്ഥകാരന്റെ നിര്‍ബ്ബന്ധം, ഒരേ പ്രമേയത്തെ അധികരിച്ചിട്ടുള്ളതെങ്കിലും ഈ പതിനെട്ട് അദ്ധ്യായങ്ങളെയും അങ്ങേയറ്റം പാരായണക്ഷമമാക്കുന്നു. വൈജ്ഞാനികതയുടെയും വൈകാരികതയുടെയും ഊടുംപാവുംകൊണ്ട് നെയ്തെടുത്ത കംബളമാണ് ഈ കൃതി. […]
ഹോര്‍മോണ്‍ വ്യവസ്ഥയെ തകിടം മറിക്കുന്ന ഈ കാര്യങ്ങള്‍ ഒഴിവാക്കാം
പല തരത്തിലുള്ള ഹോര്‍മോണുകള്‍ നമ്മുടെ ശരീരത്തിലുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ തോതിനെയും രക്തസമ്മര്‍ദത്തെയും പ്രത്യുല്‍പാദനക്ഷമതയെയും ചയാപചയത്തെയും ഉറക്കത്തെയുമെല്ലാം ഗണ്യമായി സ്വാധീനിക്കുന്നു. നാം എങ്ങനെ ചിന്തിക്കുന്നു, പെരുമാറുന്നു, ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യുന്നു എന്നതിലെല്ലാം ഹോര്‍മോണുകളുടെ സന്തുലനത്തിന് നിര്‍ണായക പങ്കുണ്ട്. ഹോര്‍മോണല്‍ സന്തുലനം താളം തെറ്റുന്നത് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അമിതമായ തോതില്‍ കാപ്പി കുടിക്കുന്നത് ഹോര്‍മോണല്‍ സന്തുലനത്തിന്റെ താളം തെറ്റിക്കും. കോര്‍ട്ടിസോള്‍ എന്ന സമ്മര്‍ദ ഹോര്‍മോണിന്റെ ഉല്‍പാദനത്തെ ഉദ്ദീപിപ്പിക്കാന്‍ കഫൈന് സാധിക്കും. കോര്‍ട്ടിസോള്‍ തോത് നിയന്ത്രണം […]
മന്ത്രി വി ശിവൻകുട്ടിയുമായുള്ള ചർച്ചയെ തുടർന്ന് പ്രീ പ്രൈമറി അധ്യാപകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു
മന്ത്രി വി ശിവൻകുട്ടിയുമായുള്ള ചർച്ചയിൽ സമവായം ആയതിനെ തുടർന്ന് പ്രീ പ്രൈമറി അധ്യാപകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. പ്രീപ്രൈമറി അധ്യാപകരുടെ ശമ്പള വർധന സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. പ്രീപ്രൈമറി കുട്ടികളുടെ സിലബസ് ഏകീകരിക്കും. പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ് കോഴ്സ് എസ് ആർ സി സെന്ററിലൂടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ പി.എസ്.ജി പരിശീലന ക്യാമ്പിൽ തിരിച്ചെത്തി ലയണൽ മെസി
ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ പി.എസ്.ജി പരിശീലന ക്യാമ്പിൽ തിരിച്ചെത്തി ലയണൽ മെസി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത സൗദി യാത്രയ്ക്ക് പിന്നാലെ സൂപ്പർ താരത്തെ ടീം സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ക്ഷമാപണവുമായി അർജന്റീന ക്യാപ്റ്റൻ രംഗത്തെത്തി.
ബോട്ടുകളുടെ പരിശോധന നടത്തി ഉത്തരവ് നൽകണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ബോട്ടുകളുടെ ഫിറ്റ്‌നസ് അതിന്റെ കാലാവധി, ജീവൻരക്ഷാ ഉപകരണങ്ങളുടെ ലഭ്യത, അറ്റകുറ്റ പണികൾ നടത്തിയ വിശദാംശങ്ങൾ, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച് ഒരിക്കൽ കൂടി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ വനം വകുപ്പ് മേധാവിയ്ക്ക് നിർദ്ദേശം നൽകി. വനം വകുപ്പിന് കീഴിൽ 17 ബോട്ടുകളാണ് ഇക്കോ ടൂറിസത്തിന് മാത്രമായി ഇപ്പോൾ സർവീസ് നടത്തുന്നത്.
രാത്രി വാര്‍ത്തകള്‍.
ഡീസല്‍ വാഹനങ്ങള്‍ക്കു നിരോധനം വരുന്നു. ഡീസല്‍ ഇന്ധനമാക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളും 2027 ല്‍ നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്മിഷന്‍ പാനലിന്റെ ശുപാര്‍ശ. പത്തു ലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനീകരണം കൂടുതലുള്ള നഗരങ്ങളിലും ഇലക്ട്രിക്, ഗ്യാസ് എന്നിവ ഇന്ധനമാക്കുന്ന വാഹനങ്ങള്‍ മാത്രമേ അനുവദിക്കാവൂവെന്നും പാനല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിലെ എതിര്‍പ്പ് അടക്കമുള്ള കാര്യങ്ങള്‍ […]
താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ
താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ ഉടമ നാസർ അറസ്റ്റിൽ. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തു നിന്നാണ് താനൂർ പൊലീസ് ഇയാളെ പിടികൂടിയത്. മലപ്പുറം താനൂരിലെ ബോട്ടപകടത്തിൽ മുഴുവൻ പേരെയും കണ്ടെത്തിയതായി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. 37 പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 22 പേർ മരണപ്പെട്ടു. 10 പേരെയാണ് രക്ഷപ്പെടുത്താനായത്. 5 പേർ നീന്തിക്കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ കാണാനില്ലെന്നത് അഭ്യൂഹം മാത്രമാണ്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്.
കാലുകളില്ലാതെയും എവറസ്റ്റ് കീഴടക്കാം
രണ്ടു കാലുകളുമില്ലാതെ എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഒരാളെ നമുക്കു കാണാം. ഹരി ബുദ്ധ മഗര്‍ എന്ന 43 കാരന്‍. ഗുര്‍ഖ സൈനികനായിരുന്നു. 13 വര്‍ഷം മുമ്പ് 2013 ല്‍ അഫ്ഗാനിസ്ഥിനല്‍ പട്ടാള ജോലിയിലിരിക്കേ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഇരുകാലുകളും നഷ്ടമായി. പട്ടാള ജോലിയില്‍നിന്നു പിരിച്ചുവിട്ടു. കാലുകള്‍ മുറിച്ചുനീക്കപ്പെട്ട തനിക്ക് ഇനി ഒന്നും ചെയ്യാനാവില്ലല്ലോയെന്ന ഭീതി ഏതാനും ദിവസം ഇദ്ദേഹത്തെ തളര്‍ത്തിയിരുന്നു. എന്നാല്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ കാലില്ലാതേയും ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കാമെന്ന ചിന്ത ആ […]
താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മേയ് 19ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
