Posted inവിനോദം

‘ലാല്‍ സലാം’ ചിത്ത്രതില്‍ രജനിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യ ഒരുക്കുന്ന പുതിയ പ്രൊജക്റ്റാണ് ‘ലാല്‍ സലാം’. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തില്‍ എത്തുന്നു എന്നത് നേരത്തെ തന്നെ വന്ന വാര്‍ത്തയാണ്. ഇപ്പോള്‍ രജനിയുടെ ക്യാരക്ടറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി. മൊയ്തീന്‍ ഭായി എന്ന ക്യാര്ടറാണ് ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. മുംബൈയിലെ എല്ലാവരുടെയും പ്രിയപ്പെട്ട ഭായി മൊയ്തീന്‍ ഭായി എത്തുന്നു എന്നാണ് പോസ്റ്ററിന്റെ ക്യാപ്ഷന്‍. അതേ സമയം […]

Posted inവിനോദം

ലോകേഷ് ചിത്രം ‘ലിയോ’യില്‍ ‘ദൃശ്യം 2’ലെ ശാന്തി മായാദേവിയും

വിക്രത്തിന്റെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലിയോ’യില്‍ നിരവധി മലയാളി താരങ്ങളാണ് ഉള്ളത്. മാസ്റ്ററിനു ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബാബു ആന്റണി, മാത്യു എന്നിവര്‍ ഇതിനകം ചിത്രത്തില്‍ ചേര്‍ന്നിട്ടുണ്ട്. ദൃശ്യം 2 എന്ന ചിത്രത്തില്‍ വക്കീലായി എത്തിയ നടി ശാന്തി മായാദേവി ചെന്നൈയില്‍ ലിയോയുടെ സെറ്റില്‍ ജോയിന്‍ ചെയ്തു എന്നതാണ് ഏറ്റവും പുതിയ വിവരം. ലോകേഷ് കനകരാജുമൊത്തുള്ള ഒരു സെല്‍ഫിയും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഓണ്‍ ലിയോ സെറ്റ് […]

Posted inഓട്ടോമോട്ടീവ്

ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ് എക്സ്റ്റര്‍

എക്സ്റ്ററിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. മൈക്രോ എസ്‌യുവി വിപണിയില്‍ ടാറ്റ പഞ്ച്, മാരുതി ഇഗ്നിസ് എന്നിവയുമായി മത്സരിക്കുന്ന വാഹനം ഉടന്‍ വിപണിയിലെത്തും. ഇഎക്‌സ്, എസ്, എസ്എക്‌സ്, എസ്എക്‌സ്(ഒ), എസ്എക്‌സ് (ഒ) കണക്റ്റ് തുടങ്ങിയ വകഭേദങ്ങളില്‍ ആറു നിറങ്ങളിലായാണ് എക്സ്റ്റര്‍ വിപണിയിലെത്തുക. 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ഇ20 ഫ്യൂവല്‍ റെഡി എന്‍ജിനൊടൊപ്പം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും സ്മാര്‍ട്ട് ഓട്ടോ എഎംടിയുമുണ്ട്. എക്സ്റ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ ഹ്യുണ്ടേയ് പുറത്തുവിട്ടിട്ടില്ല. 3.8 മീറ്റര്‍ നീളമുണ്ടാകും, പ്രതീക്ഷിക്കുന്ന […]

Posted inപുസ്തകങ്ങൾ

ഉരുളയ്ക്ക് ഉപ്പേരി

സാമൂഹിക-സാംസ്‌കാരിക പ്രശ്നങ്ങള്‍, കക്ഷിരാഷ്ട്രീയം, കല, സാഹിത്യം, മതം, കുടുംബബന്ധങ്ങള്‍, ചരിത്രം, മനശ്ശാസ്ത്രം, ആരോഗ്യം, പരിസ്ഥിതി, ധനതത്വശാസ്ത്രം, തത്ത്വചിന്ത, ആത്മീയത… തുടങ്ങി ജീവിതത്തിന്റെ സര്‍വ്വമേഖലകളെയും സ്പര്‍ശിക്കുന്ന, പലപല ജീവിതസന്ധികളിലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് എം.പി. നാരായണപിള്ളയ്ക്കു മാത്രം സ്വന്തമായ ശൈലിയിലുള്ള മൗലികവും ലളിതവും നര്‍മ്മംനിറഞ്ഞതുമായ ഉത്തരങ്ങള്‍. എം.പി. നാരായണപിള്ളയുടെ ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ പതിപ്പ്. ‘ഉരുളയ്ക്ക് ഉപ്പേരി’. എം.പി നാരായണപിള്ള, മാതൃഭൂമി. വില 212 രൂപ.  

Posted inആരോഗ്യം

ആഴ്ചയില്‍ അരമണിക്കൂറില്‍ കൂടുതല്‍ മൊബൈലില്‍ സംസാരിക്കാറുണ്ടോ?

ആഴ്ചയില്‍ അരമണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകുമെന്ന് പഠനം. ആളുകള്‍ മൊബൈലില്‍ എത്രനേരം സംസാരിക്കുന്നു എന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കും. കൂടുതല്‍ മിനിറ്റ് സംസാരിക്കുന്നുണ്ടെങ്കില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് അര്‍ത്ഥം, ഗവേഷകര്‍ പറഞ്ഞു. 30നും 79വയസ്സിനും ഇടയില്‍ പ്രായമുള്ള ഏകദേശം 130 കോടി ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നാണ് കണക്കുകള്‍. ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ പല ഗുരുതര രോഗങ്ങള്‍ക്കും പ്രധാന കാരണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ അളവില്‍ റേഡിയോ ഫ്രീക്വന്‍സി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അമൃത്സറിലെ സുവർണക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം

ഇന്ന് രാവിലെ ആറരയോടെ അമൃത്സറിലെ സുവർണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനമുണ്ടായി. ശനിയാഴ്ച സ്ഫോടനമുണ്ടായ അതേ സ്ഥലത്താണ് ഇന്നും സ്ഫോടനമുണ്ടായത്.സ്ഫോടനകാരണം ഇനിയും കണ്ടെത്താനായിട്ടില്ല. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.സ്ഥിതി​ഗതികൾ ശാന്തമാണെന്നും ബോംബ് സ്കാഡും ഫോറൻസിക് സംഘവും സ്ഥലത്തുണ്ടെന്നും പൊലീസ് അറിയിച്ചുമൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ സ്ഫോടനമുണ്ടാകുന്നത്.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും.സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന

പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന. എ ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ടുള്ള കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്.കോടികൾ മുടക്കി കേരളത്തിലുടനീളം ക്യാമറകൾ സ്ഥാപിച്ചു.കരാര്‍ മാതൃകയും തിരിച്ചടവ് രീതിയും, പിഴ കുറഞ്ഞാൽ തിരിച്ചടവിന് പണമെവിടെ നിന്ന് തുടങ്ങി ചീഫ് സെക്രട്ടറിയുടെ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ഉണ്ടായില്ല. പദ്ധതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ലെന്ന് ഗതാഗത മന്ത്രിയും നിലപാടെടുത്തുവെന്നാണ് റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എ ഐ ക്യാമറ ഇടപാട് അന്വേഷിക്കുന്ന വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിന് സ്ഥാനമാറ്റം

എ ഐ ക്യാമറ കരാറിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച സമർപ്പിക്കാനിരിക്കെ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ റവന്യൂ സെക്രട്ടറിയാക്കി സ്ഥാനം മാറ്റി.റവന്യൂ, ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്കാണ് നിയമനം. എന്നാൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കരാറെടുത്ത എസ്ആർഐടി, ഉപകരാർ കമ്പനികൾ എന്നിവയിൽനിന്നു തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദ് ഹനീഷ് കെൽട്രോണിലെ ഉന്നത ഉദ്യോഗസ്ഥരുമായി പലവട്ടം ആശയവിനിമയം നടത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കി രണ്ടുദിവസത്തിനുള്ളിൽ താൻ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഹമ്മദ് ഹനീഷ് പ്രതികരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രി താനുരിലെത്തി

മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തുനിന്ന് പ്രത്യേക വിമാനത്തിൽ തിരൂരങ്ങാടിബോട്ടപകടം നടന്ന താനൂരിലെത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. മന്ത്രി ആന്റണി രാജുവും ഒപ്പമുണ്ട്.ബോട്ട് അപകടത്തിൽ ഇന്നുതന്നെ ധനസഹായം പ്രഖ്യാപിക്കുമെന്ന് ആന്റണി രാജു അറിയിച്ചു. അതോടൊപ്പം തൂവൽ തീരത്ത് ബോട്ട് മുങ്ങിയ സ്ഥലത്ത് നാവിക സേനയും , എൻഡി ആർഫും തെരച്ചിൽ തുടരുന്നു.ഇനി കണ്ടെത്താനുള്ളത് ഒരാളെയാണെന്നാണ് പോലീസ് പറയുന്നത്.