എ ഐ ക്യാമറ കരാറിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച സമർപ്പിക്കാനിരിക്കെ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ റവന്യൂ സെക്രട്ടറിയാക്കി സ്ഥാനം മാറ്റി.റവന്യൂ, ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്കാണ് നിയമനം. എന്നാൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കരാറെടുത്ത എസ്ആർഐടി, ഉപകരാർ കമ്പനികൾ എന്നിവയിൽനിന്നു തെളിവെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണത്തിന്റെ ഭാഗമായി മുഹമ്മദ് ഹനീഷ് കെൽട്രോണിലെ ഉന്നത ഉദ്യോഗസ്ഥരുമായി പലവട്ടം ആശയവിനിമയം നടത്തിയിരുന്നു. അന്വേഷണം പൂർത്തിയാക്കി രണ്ടുദിവസത്തിനുള്ളിൽ താൻ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഹമ്മദ് ഹനീഷ് പ്രതികരിച്ചു.
എ ഐ ക്യാമറ ഇടപാട് അന്വേഷിക്കുന്ന വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിന് സ്ഥാനമാറ്റം
