കുട്ടിക്കാലത്തെ പോഷണക്കുറവ് ഇന്ത്യക്കാരില്‍ പിന്നീട് ടൈപ്പ് 2 പ്രമേഹരോഗമുണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്ന് സ്വീഡനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ പോഷണക്കുറവ് നികത്തുന്നത് വഴി ഇന്ത്യയിലെ പ്രമേഹരോഗികളുടെ തോത് വലിയ അളവില്‍ കുറയ്ക്കാന്‍ സാധിച്ചേക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഇന്ത്യയിലെയും യൂറോപ്പിലെയും വിവിധ തരം ടൈപ്പ് 2 പ്രമേഹങ്ങള്‍ തമ്മിലുള്ള ജനിതക സമാനതകളെയും വ്യത്യാസങ്ങളെയും അടിവരയിടുന്നതാണ് ദ ലാന്‍സെറ്റ് റീജണല്‍ ഹെല്‍ത്ത് സൗത്ത്ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്. പ്രമേഹ രോഗചികിത്സയില്‍ വഴിത്തിരിവാകുന്നതാണ് ഈ ഗവേഷണത്തിലെ കണ്ടെത്തലുകള്‍. […]
ക്ഷേത്രത്തിന്റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന് ബിജെപിയുടെ വാഹനം പിടിച്ചെടുത്ത് അധികൃതർ
ക്ഷേത്രത്തിന്റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന് ബിജെപിയുടെ വാഹനം പിടിച്ചെടുത്ത് അധികൃതർ. കർണാടകയിലെ ബെൽത്തങ്ങാടിയിലാണ് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ ബിജെപിയുടെ വാഹനം പിടിച്ചെടുത്തത്.ധർമ്മസ്ഥല ക്ഷേത്രത്തിന്റെ വാഹനമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. എൽഇഡി ലൈറ്റുകൾ പിടിപ്പിച്ച വാഹനത്തിൽ പ്രാചരണ പരസ്യങ്ങൾക്കും തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾക്കും ഒപ്പമാണ് ക്ഷേത്രവും ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാർത്ഥി ഹരീഷ് പൂഞ്ചയുടെയും ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു.
നീറ്റ് പരീക്ഷ കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെന്ന് പ്രതികരിച്ച് വിദ്യാര്‍ത്ഥികള്‍
നീറ്റ് പരീക്ഷ കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെന്ന് പ്രതികരിച്ച് വിദ്യാര്‍ത്ഥികള്‍. ഫിസിക്‌സിനേയും കെമിസ്ട്രിയേയും അപേക്ഷിച്ച് ബയോളജി താരതമ്യേന എളുപ്പമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കേരളത്തില്‍ 16 നഗര കേന്ദ്രങ്ങളിലായി 1.28 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്.
ബ്രിജ് ഭുഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയുമെന്ന് മുന്നറിയിപ്പുമായി ഗുസ്തി താരങ്ങൾ
ബ്രിജ് ഭുഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഡൽഹി വളയുമെന്ന് മുന്നറിയിപ്പുമായി ഗുസ്തി താരങ്ങൾ .തുടർ പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ചയുടെയും ഘാപ്പ് നേതാക്കളുടെയും പിന്തുണ. താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘടനകൾ ജന്തർ മന്തറിൽ. രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് ബ്രിജ് ഭൂഷന്റെ ചോദ്യം ചെയ്യൽ വൈകുന്നതെന്ന് ഗുസ്തി താരം ബജരംഗ് പൂനിയ ആരോപിച്ചു.
സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ മണിപ്പൂരിൽ ചീഫ് സെക്രട്ടറിയെ മാറ്റി
സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ മണിപ്പൂരിൽ ചീഫ് സെക്രട്ടറിയെ മാറ്റി. ഡോ.രാജേഷ് കുമാറിനെ മാറ്റി പകരം വിനീത് ജോഷിക്കാണ് പുതിയ ചുമതല. മണിപ്പൂരിലെ ആഭ്യന്തര കലാപ സാഹചര്യത്തിലാണ് നിയമനം.1992 മണിപ്പൂർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് വിനീത് ജോഷി. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിയായിരിക്കെയാണ് പുതിയ ചുമതല.
ലഖ്നൗ ഗുജറാത്ത് ഐപിഎല്‍ മത്സരം സഹോദരങ്ങളുടെ പേരില്‍ ശ്രദ്ധേയമായി
ലഖ്നൗ ഗുജറാത്ത് ഐപിഎല്‍ മത്സരം സഹോദരങ്ങളുടെ പേരില്‍ കൂടി ശ്രദ്ധേയമാവുകയാണ്. 2023 ഐപിഎല്ലിലെ 51ാം മത്സരമായ ഇന്നത്തെ മത്സരത്തിലാണ് ഇരു ടീമുകളുടേയും ക്യാപ്റ്റന്മാരായി സഹോദരങ്ങളെത്തിയത്. നിലവില്‍ ഐ പി എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയാണ് പരുക്കേറ്റ നായകന്‍ കെ എല്‍ രാഹുലിന് പകരം ഇന്ന് ലഖ്നൗവിനെ നയിക്കുന്നത്. ഒപ്പം കൃണാല്‍ പാണ്ഡ്യയും. ടോസിനെത്തിയ ഇരുവരും പരസ്പരം ചേര്‍ത്ത് പിടിക്കുന്ന കാഴ്ച ഐപിഎല്‍ ആരാധകര്‍ക്ക് സുന്ദരമായൊരു കാഴ്ചയായി മാറി. നേരത്തെ മുംബൈ […]
ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ
ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ രംഗത്ത്. കമ്പനിയെക്കുറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് പ്രസാഡിയോ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടിയെടുക്കും. ലൈറ്റ് മാസ്റ്റർ എംഡി ജയിംസ് പാലമുറ്റത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രസാഡിയോ വ്യക്തമാക്കി. സേഫ് കേരളയിൽ ചെയ്തത് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ജോലികളാണ്. ഏൽപിച്ച ജോലികൾ സമയത്ത് പൂർത്തിയാക്കിയെന്നും പ്രസാഡിയോ പറഞ്ഞു.
ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകള്‍
തമിഴ്നാട് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍റെ തീരുമാനപ്രകാരമാണ് ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകള്‍.ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനത്തില്‍ എത്തിയത്. മള്‍ട്ടിപ്ലെക്സുകള്‍ കൂടി പിന്മാറുന്നതോടെ സംസ്ഥാനത്ത് ഇനി ദി കേരള സ്റ്റോറിക്ക് പ്രദര്‍ശനം ഉണ്ടായിരിക്കില്ല.
മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷം
അഴിമതിയാരോപണങ്ങൾ ശക്തമായിട്ടും മുഖ്യമന്ത്രി കാണാമറയത്തിരുന്ന് സംസാരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ക്യാമറ വിവാദങ്ങളിൽ മുഖ്യമന്ത്രിയാണ് ആരോപണവിധേയൻ. അഴിമതിയാരോപണത്തിൽ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. പ്രതിപക്ഷം പുറത്ത് വിട്ട തെളിവുകളെ പുകമറയെന്ന് പറഞ്ഞ് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്നും സതീശൻ പറഞ്ഞു.മുഖ്യമന്ത്രി ആകാശവാണിയെ പോലെയാണ് പെരുമാറുന്നത്. അഴിമതിയാരോപണങ്ങളിലും ചോദ്യങ്ങളിലുമൊന്നും മറുപടിയിയില്ല. തുടർ ഭരണം കിട്ടിയെന്ന് കരുതി അഴിമതിയാരോപണം ഇല്ലാതാകുന്നില്ലെന്നും സതീശൻ പറഞ്ഞു.
ക്യാമറ സംവിധാനങ്ങൾ ആർക്കും പരിശോധിക്കാമെന്ന് പി രാജീവ്
ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നതെന്നും,ക്യാമറ സംവിധാനങ്ങൾ ആർക്കും പരിശോധിക്കാമെന്നും മന്ത്രി പി രാജീവ്. ക്യാമറ ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യവസായവകുപ്പിന് കിട്ടിയ പരാതിയിൽ അപ്പോൾ തന്നെ അൽഹിന്ദിന് മറുപടി നൽകിയിട്ടുണ്ട്.പ്രധാന കരാറുകാരിൽ നിന്ന് കിട്ടേണ്ട പണം തിരിച്ച് തരണം എന്നാണ് അൽഹിന്ദ് ആവശ്യപ്പെട്ടിരുന്നത്. കെൽട്രോണിൽ നിന്ന് തന്നെ കിട്ടിയ വിശദീകരണം അനുസരിച്ച് സെക്യൂരിറ്റി തുക എഎംസി കഴിഞ്ഞേ തിരിച്ച് നൽകേണ്ടതുള്ളു. 2021 ഡിസംബറിൽ തന്നെ അവര്‍ക്ക് മറുപടി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
