Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 7

◾എഐക്യാമറകളുടെ അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്. എ.ഐ ക്യാമറയുടെ മറവില്‍ കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് നടന്നതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രതികരണം ആരെയും ആശ്ചര്യപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി ഇത്രയും ദുര്‍ബലമായി മുന്‍പൊന്നും പ്രതികരിച്ചു കണ്ടിട്ടില്ലെന്നും തുറന്ന കത്തില്‍ ചെന്നിത്തല ആരോപിച്ചു. സ്ഥാപിച്ചിരിക്കുന്നത് എഐ ക്യാമറ തന്നെയാണോ എന്നെങ്കിലും പറയണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. ◾എഐ ക്യാമറ വിാദത്തിന് പിന്നില്‍ വ്യവസായികളുടെ കുടിപ്പകയാണെന്ന് ഗതാഗതമന്ത്രി […]

Posted inബിസിനസ്സ്

വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു

രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം ഏപ്രില്‍ 28ന് അവസാനിച്ച ആഴ്ചയില്‍ 4.532 ബില്യണ്‍ ഡോളര്‍ (37,146 കോടി രൂപ) ഉയര്‍ന്ന് 588.78 ബില്യണ്‍ ഡോളറിലെത്തിയതായി (48 ലക്ഷം കോടി രൂപ) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. മുന്‍ ആഴ്ചയില്‍ മൊത്തം കരുതല്‍ ശേഖരം 2.164 ബില്യണ്‍ യുഎസ് ഡോളര്‍ (17,712 കോടി രൂപ) കുറഞ്ഞ് 584.248 ബില്യണ്‍ ഡോളറായി (8 ലക്ഷം കോടി രൂപ). അവലോകന ആഴ്ചയില്‍ കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി […]

Posted inടെക്നോളജി

വാട്‌സ്ആപ്പിലെ പോള്‍ ഫീച്ചറില്‍ കിടിലന്‍ അപ്‌ഡേറ്റ്

വാട്‌സ്ആപ്പിലെ പോള്‍ ഫീച്ചറില്‍ കിടിലന്‍ അപ്‌ഡേറ്റ് എത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പോള്‍ അപ്‌ഡേറ്റുകള്‍ ഉള്‍പ്പെടുന്ന സന്ദേശം അടിക്കുറിപ്പുകളോടെ ഡോക്യുമെന്റുകളാക്കി ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. 022 നവംബറില്‍, വാട്ട്‌സ്ആപ്പ് പോളിംഗ് ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍, ജനപ്രിയ ഫീച്ചറിലേക്ക് ചില പുതിയ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു. പുതിയ ഫീച്ചറുകള്‍ ഇവയാണ് ഒറ്റ പോള്‍ വോട്ടെടുപ്പുകള്‍ സൃഷ്ടിക്കുക, നിങ്ങളുടെ ചാറ്റുകളില്‍ പോളുകള്‍ക്കായി തിരയുക, പോള്‍ ഫലങ്ങളെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യുക. എന്നിവയാണിത്. ഒറ്റ പോള്‍ ഫീച്ചറുകള്‍ ഉപയോഗിച്ച്, ഇപ്പോള്‍ ഒരു […]

Posted inവിനോദം

‘ലൈവ്’ ചിത്രത്തിലെ മംമ്ത മോഹന്‍ദാസ് പാടിയ ഗാനം

എസ് സുരേഷ്ബാബുവിന്റെ രചനയില്‍ വി കെ പ്രകാശ് സംവിധാനം ചെയുന്ന ‘ലൈവ്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘ആലാപനം’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് മുഴക്കുന്ന് ആണ്. അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന മംമ്ത മോഹന്‍ദാസ് ആണ്. അഡിഷണല്‍ മ്യൂസിക് പ്രോഗ്രാമിങ്, സൗണ്ട് എന്‍ജിനീയറിംഗ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് നിതിന്‍ സാബു ജോണ്‍സന്‍, അനന്ദു പൈ എന്നിവര്‍ നിര്‍വഹിക്കുമ്പോള്‍ ഗിറ്റാര്‍ കൈകാര്യം ചെയ്തത് അല്‍ഫോന്‍സ് ജോസഫ് തന്നെയാണ്. […]

Posted inവിനോദം

പ്രളയ സിനിമ ‘2018’ ഹൗസ്ഫുള്‍, ഷോ മാത്രമല്ല, കളക്ഷനും!

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 തിയേറ്ററുകളില്‍ മുന്നേറുകയാണ്. 2018 ലെ പ്രളയകാലം സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. കേരളമെമ്പാടും റിലീസ് ദിനത്തില്‍ രാവിലെ മള്‍ട്ടിപ്ലെക്സുകളില്‍ ചെറിയ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെങ്കില്‍ വൈകുന്നേരത്തോടെ ഏറ്റവും വലിയ സ്‌ക്രീനുകളിലേക്ക് മാറ്റുകയായിരുന്നു നിരവധി എക്സ്ട്രാ ഷോകളാണ് റിലീസ് ദിനത്തില്‍ നടന്നത്. എന്നാല്‍ എക്സ്ട്രാ ഷോകളുടെ കാര്യത്തില്‍ രണ്ടാം ദിനം റിലീസ് ദിനത്തെ മറികടന്നെന്നാണ് പുറത്തെത്തുന്ന വിവരം. ശനിയാഴ്ച അര്‍ധരാത്രി ചിത്രത്തിന്റെ 67 സ്പെഷല്‍ ഷോകളാണ് നടന്നതെന്നാണ് […]

Posted inഓട്ടോമോട്ടീവ്

ബലേനോയുടെ സുരക്ഷാ വര്‍ധിപ്പിച്ച് മാരുതി

പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ സുരക്ഷാ സൗകര്യം വര്‍ധിപ്പിച്ച് മാരുതി സുസുക്കി ഇന്ത്യ. ഇനി മുതല്‍ പിന്‍ സീറ്റിലെ നടുവിലുള്ള യാത്രികനും പുതിയ ബലേനോയില്‍ ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് ഉണ്ടായിരിക്കും. നിലവില്‍ ബലേനോക്ക് മാത്രമാണ് ഈ സൗകര്യം നല്‍കിയിട്ടുള്ളതെങ്കിലും വൈകാതെ കൂടുതല്‍ മോഡലുകളിലേക്ക് വ്യാപിപ്പിക്കാനാണ് സാധ്യത. നേരത്തെ ഡെല്‍റ്റ വേരിയന്റു മുതലുള്ളയില്‍ ഉണ്ടായിരുന്ന പിന്‍സീറ്റുകളിലെ പവര്‍ വിന്‍ഡോയും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും 2023 മുതല്‍ ബലേനോയുടെ ബേസ് സിഗ്മ വേരിയന്റിലുമുണ്ട്. ടില്‍റ്റ്-അഡ്ജസ്റ്റബിള്‍ സ്റ്റീറിങ്, മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍, […]

Posted inപുസ്തകങ്ങൾ

ഞാന്‍ ഒരു കവാടം

ഇരുപതാം നൂറ്റാണ്ടിന്റെ അദ്വൈതവേദാന്തത്തിലെ മഹാത്രയം എന്ന്, രമണമഹര്‍ഷി, ആത്മാനന്ദ, നിസര്‍ഗദത്ത മഹാരാജ് എന്നിവരെ പരിഗണിച്ചുകൊണ്ട് അവരുടെ അദ്വൈതസാരാംശം വിശദീകരിക്കുന്ന പുസ്തകം. യഥാര്‍ത്ഥ അദ്വൈതം അറിവിന്റേതോ തത്ത്വശാസ്ത്രത്തിന്റേതോ ആയ മാര്‍ഗ്ഗമല്ല, മറിച്ച് വ്യവസ്ഥകളെക്കൂടാതെയുള്ള, മുക്തിയിലേക്കുള്ള മാര്‍ഗ്ഗരഹിതമായ ഒരു മാര്‍ഗ്ഗമാണെന്ന് ഈ മൂന്നു ഗുരുനാഥന്മാരും വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു മഹാരഥന്മാര്‍ പഠിപ്പിച്ചുതന്ന അദ്വൈതവേദാന്തത്തിന്റെ കാതല്‍. ‘ഞാന്‍ ഒരു കവാടം’. ഫിലിപ്പ് റെനാര്‍ഡ്. പരിഭാഷ-കേണല്‍ ജയറാം. മാതൃഭൂമി. വില 153 രൂപ.  

Posted inആരോഗ്യം

മനസ്സു തുറന്ന് ചിരിക്കാം, ഇന്ന് ലോക ചിരി ദിനം!

എത്ര സമ്മര്‍ദ്ദവും ടെന്‍ഷനുമൊക്കെ അനുഭവിക്കുന്നുണ്ടെങ്കിലും കുറച്ചുസമയമെങ്കിലും മനസ്സ് തുറന്നൊന്ന് ചിരിക്കാനായാല്‍ അത് ഒരുപാട് ആശ്വസം നല്‍കാറുണ്ട്. എല്ലാവരെയും ഉള്ള് തുറന്ന് ചിരിക്കാന്‍ പ്രേരിപ്പിക്കുകയും അതിന്റെ ഗുണങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ദിവസമാണ് ലോക ചിരി ദിനം. എല്ലാ വര്‍ഷവും മേയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ചിരിദിനമായി ആചരിക്കുന്നത്. ചിരി മനസ്സിനെ മാത്രമല്ല ശരീരത്തെയും കരുത്തുള്ളതാക്കും. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും പ്രതിരോധശക്തി കൂട്ടുന്നതിനും ചിരി സഹായിക്കും. സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കുകയും അതുവഴി ഹാപ്പി ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുകയുമാണ് ചിരിയിലൂടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ടെക്സസിലെ മാളിലുണ്ടായ വെടിവയ്പ്പിൽ എട്ടുപേർ മരിച്ചു

അമേരിക്കയിലെ ടെക്സസിലെ മാളിലുണ്ടായ വെടിവയ്പ്പിൽ എട്ടുപേർ മരിച്ചു ഏഴുപേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് കൊലപ്പെടുത്തി. തോക്കുമായി എത്തിയ അക്രമി പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. തോക്കു നിയമം കർശനമാക്കണമെന്ന ആവശ്യം യു എസിൽ ശക്തമാകുന്നതിനിടെയാണ് തുടർച്ചയായി അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പണിമുടക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് മന്ത്രി

ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രിമുതല്‍ തുടങ്ങും.കഴിഞ്ഞമാസത്തെ ശമ്പളത്തില്‍ ആദ്യഗഡു മാത്രമാണ് കെഎസ്ആര്‍ടിസിയിലെ തൊഴിലാളികള്‍ക്ക് ലഭിച്ചത്. അതേസമയം പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. തനിക്കെതിരായ സിഐടിയു നേതാക്കളുടെ ആരോപണങ്ങളെ വ്യക്തിപരമായി എടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.