അമേരിക്കയിലെ ടെക്സസിലെ മാളിലുണ്ടായ വെടിവയ്പ്പിൽ എട്ടുപേർ മരിച്ചു ഏഴുപേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് കൊലപ്പെടുത്തി. തോക്കുമായി എത്തിയ അക്രമി പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. തോക്കു നിയമം കർശനമാക്കണമെന്ന ആവശ്യം യു എസിൽ ശക്തമാകുന്നതിനിടെയാണ് തുടർച്ചയായി അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്
ടെക്സസിലെ മാളിലുണ്ടായ വെടിവയ്പ്പിൽ എട്ടുപേർ മരിച്ചു
