എത്ര സമ്മര്‍ദ്ദവും ടെന്ഷനുമൊക്കെ അനുഭവിക്കുന്നുണ്ടെങ്കിലും കുറച്ചുസമയമെങ്കിലും മനസ്സ് തുറന്നൊന്ന് ചിരിക്കാനായാല്‍ അത് ഒരുപാട് ആശ്വസം നല്‍കാറുണ്ട്. എല്ലാവരെയും ഉള്ള് തുറന്ന് ചിരിക്കാന്‍ പ്രേരിപ്പിക്കുകയും അതിന്റെ ഗുണങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ദിവസമാണ് ലോക ചിരി ദിനം. എല്ലാ വര്‍ഷവും മേയ് മാസത്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ചിരിദിനമായി ആചരിക്കുന്നത്. ചിരി മനസ്സിനെ മാത്രമല്ല ശരീരത്തെയും കരുത്തുള്ളതാക്കും. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും പ്രതിരോധശക്തി കൂട്ടുന്നതിനും ചിരി സഹായിക്കും. സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ ഉത്പാദനം കുറയ്ക്കുകയും അതുവഴി ഹാപ്പി ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുകയുമാണ് ചിരിയിലൂടെ സംഭവിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും മുഖത്തെ പേശികള്‍ക്ക് വ്യായാമം നല്‍കാനും ചിരി നല്ലതാണ്. ചിരിക്കുമ്പോള്‍ ജീവിതം മെച്ചപ്പെടുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. പോസിറ്റീവ് മനോഭാവം ആര്‍ജ്ജിക്കാനും ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാനും ചിരിക്കുന്നത് സഹായിക്കും.
മനസ്സു തുറന്ന് ചിരിക്കാം, ഇന്ന് ലോക ചിരി ദിനം!
