താനൂർ അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും മന്ത്രി പിഎ മുഹമ്മദ് റിയാസുമാണെന്നും വകുപ്പുകളുടെ ഗുരുതര അശ്രദ്ധയും അലംഭാവവുമാണ് അപകടത്തിലേക്ക് നയിച്ചത്. നിഷ്‌പക്ഷ അന്വേഷണവും ശക്തമായ നടപടിയും ഇക്കാര്യത്തിൽ സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും ഉടൻ നഷ്ടപരിഹാരം നൽകണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രസ്താവനയിൽ അറിയിച്ചു.
കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് തുടങ്ങി
കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് തുടങ്ങി.സമരം ചെയ്യുന്നവർക്കെതിരെ അധികൃതർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഈ മാസം ഇതുവരെ വിതരണം ചെയ്തത് ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂർ നേരത്തേക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കി സമരം ചെയുന്നത് ബിഎംഎസ് യൂണിയൻ മാത്രമാണെന്നതിനാൽ സർവീസുകളെ കാര്യമായി ബാധിക്കാനിടയില്ല. ദീർഘദൂര സർവീസുകളെ ബാധിക്കുമെങ്കിലും സാധാരണ സർവീസുകൾ മുടങ്ങില്ലെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം
താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. ആശുപത്രിയിൽ ഉള്ള പത്തുപേരും അപകട നില തരണം ചെയ്തു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി തുടങ്ങി. മരിച്ചവരിൽ പത്തുപേർ ബന്ധുക്കൾ. എൻ ഡി ആർ എഫിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. സ്കൂബ ഡൈവിങ്ങ് സംഘവും നാവികസേനയും സ്ഥലത്തെത്തി. സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം. മത്സ്യബന്ധന ബോട്ട് രൂപം മാറ്റി യാത്രാബോട്ടാക്കിയെന്നും സർവീസ് നടത്തിയിരുന്നത് ചട്ടങ്ങൾ ലംഘിച്ചായിരുന്നെന്നും റിപ്പോർട്ട് ആർക്കും ലൈഫ് ജാക്കറ്റ് പോലും ഉണ്ടായിരുന്നില്ലെന്ന് […]
പ്രഭാത വാര്‍ത്തകള്‍ | മെയ് 8
◾താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് വന്‍ ദുരന്തം. 21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 35 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. ◾പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7), ഷംന (17), ഹുസ്ന (18), മലപ്പുറം മുണ്ടുപറമ്പ് നിഹാസിന്റെ മകള്‍ ഹാദി ഫാത്തിമ (7), ആവില്‍ ബീച്ച് കുന്നുമ്മല്‍ കുഞ്ഞമ്പി (38), താനൂര്‍ ഓലപ്പീടിക […]
പരപ്പനങ്ങാടി – താനൂര്‍ തൂവല്‍തീരം ബീച്ചില്‍ ബോട്ട് മുങ്ങി 21 മരണം
പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദ യാത്ര ബോട്ട് മുങ്ങി വന്‍ ദുരന്തം. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 21 മരണം സ്ഥിരീകരിച്ചു. 6 കുട്ടികളും 3 സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 35 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം.
അറ്റാദായത്തില്‍ വര്‍ദ്ധനവുമായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ പ്രമുഖ മേഖല ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ നാലാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 93.3 ശതമാനം വര്‍ദ്ധനവോടെ 2,782 കോടി രൂപയാണ് ഉയര്‍ന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ അറ്റാദായം 1,440 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ മൊത്തത്തിലുള്ള അറ്റാദായം 61.18 ശതമാനം വര്‍ദ്ധിച്ച് 8,433 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. മാര്‍ച്ച് പാദത്തില്‍ അറ്റപലിശ മാര്‍ജിന്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.98 ശതമാനമായാണ് […]
‘മധുര മനോഹര മോഹ’ത്തിലെ പ്രമോ ഗാനം
മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന ‘മധുര മനോഹര മോഹ’ത്തിലെ പ്രമോ ഗാനം പുറത്തിറങ്ങി. ജിബിന്‍ ഗോപാല്‍ സംഗീത സംവിധാനം ചെയ്ത് ആലപിച്ച ഗാനം രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയാണ്. പ്രശസ്ത ഡാന്‍സറായ റംസാനാണ് പ്രൊമോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്. ഏറെ കളര്‍ഫുള്‍ ആയ ദൃശ്യങ്ങളോടെ പുറത്തെത്തിയ ഗാനം മലയാളി യുവാക്കള്‍ക്കിടയില്‍ തരംഗമാവുമെന്നാണ് പ്രതീക്ഷ. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്, ഷറഫുദ്ധീന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം എഴുതിയിരിക്കുന്നത് […]
‘ദി കേരള സ്റ്റോറി’ രണ്ട് ദിനം കൊണ്ട് നേടിയത് 20 കോടി!
സുദീപ്‌തോ സെന്നിന്റെ വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ക്ക് ഗംഭീര കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തിയ ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത് 20 കോടിയാണ്. ആദ്യദിനം 8.03 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രത്തിന് ശനിയാഴ്ച മാത്രം 11.22 കോടി രൂപ നേടാനായി. ആദാ ശര്‍മ്മ നായികയായ ചിത്രം തീയറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ വിവാദമായിരുന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തെ ചൊല്ലിയായിരുന്നു വിവാദങ്ങള്‍. 32000 ത്തോളം പേര്‍ കേരളത്തില്‍ നിന്നും ഐസ്എസിലേക്ക് പോയിട്ടുണ്ട് എന്നാണ് സിനിമയുടെ […]
വിഡ വി1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില കുറച്ചു
ഹീറോ മോട്ടോകോര്‍പ്പ് ജനപ്രിയ വിഡ വി1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില 25,000 രൂപ കുറച്ചു. ഇതോടെ സ്‌കൂട്ടറിന്റെ അടിസ്ഥാന വില 1.20 ലക്ഷം രൂപയായി കുറഞ്ഞു. അതേസമയം വി1 പ്രോയ്ക്ക് 1.40 ലക്ഷം രൂപയാണ് സബ്സിഡി ഉള്‍പ്പെടെയുള്ള എക്സ് ഷോറൂം വില. ഹീറോ വിഡ വി1 ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളില്‍ ലഭ്യമാണ്. ഇത് രണ്ട് ബാറ്ററി പായ്ക്കുകള്‍ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു – വി1 പ്ലസിനൊപ്പം 3.44കിലോവാട്ട്അവറും വി1 പ്രോയ്ക്കൊപ്പം 3.94കിലോവാട്ട്അവറും. ആദ്യത്തേത് ഒറ്റ ചാര്‍ജില്‍ […]
വാന്‍ഗോഗിന്‍
ചിത്രമെഴുത്തിന്റെ നിതാന്ത വിസ്മയങ്ങളായ വിന്‍സെന്റ് വാന്‍ ഗോഗും പോള്‍ ഗോഗിനും ഫ്രാന്‍സിലെ ആള്‍സ് പട്ടണത്തില്‍ ഒരുമിച്ചു ജീവിച്ച ദിനങ്ങളെ സൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന നോവല്‍. വാന്‍ ഗോഗിന്റെ സ്‌കെച്ചുകള്‍ രേഖാചിത്രങ്ങളുടെ രൂപത്തില്‍ ഇഴചേര്‍ന്ന് ഈ കൃതിയെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു. വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവചരിത്ര നോവല്‍. ‘വാന്‍ഗോഗിന്‍’. രാജന്‍ തുവ്വാര. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 210 രൂപ.
