Posted inബിസിനസ്സ്

ഡബ്ല്യു, ഓറേലിയ ലേഡീസ് ബ്രാന്‍ഡുകള്‍ ആദിത്യ ബിര്‍ള ഫാഷനിലേക്ക്!

പ്രമുഖ ലേഡീസ് എത്നിക് ഫാഷന്‍ വെയര്‍ ബ്രാന്‍ഡുകളെ സ്വന്തമാക്കാന്‍ ഒരുങ്ങി ആദിത്യ ബിര്‍ള ഫാഷന്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡബ്ല്യു, ഓറേലിയ എന്നീ ബ്രാന്‍ഡുകളെയാണ് ഏറ്റെടുക്കുന്നത്. ടിസിഎന്‍എസ് ക്ലോത്തിംഗിന്റെ 51 ശതമാനം ഓഹരികള്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഏറ്റെടുക്കുന്നതാണ്. ഇതോടെ, ഈ ബ്രാന്‍ഡുകളടക്കം പ്രമുഖ 5 ബ്രാന്‍ഡുകള്‍ ആദ്യത്തെ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയിലിന്റെ സ്വന്തമാകുന്നതാണ്. 1,650 കോടി രൂപയ്ക്കാണ് ഫാഷന്‍ ബ്രാന്‍ഡുകളെ ഏറ്റെടുക്കുന്നത്. ഓപ്പണ്‍ ഓഫര്‍ വഴി 29 ശതമാനവും, സ്ഥാപക പ്രമോട്ടര്‍മാരുടെ ഓഹരികളും ഏറ്റെടുത്താണ് 51 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബിജെപി പിടിമുറുക്കിയതോടെ മണിപ്പൂർ അശാന്തിയിലേക്ക് നിലംപതിച്ചെന്ന് കെപിസിസി അധ്യക്ഷൻ വിമ‍ർശിച്ചു. മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ മെയ് 7 ഞായറാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.

Posted inവിനോദം

അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു

ഇടുക്കിയ വിറപ്പിച്ച കൊലകൊമ്പനായ അരിക്കൊമ്പന്റെ കഥ സിനിമയാകുന്നു. സാജിദ് യഹിയയാണ് അരിക്കൊമ്പന്റെ ജീവിത കഥ സിനിമയാക്കുന്നത്. രണ്ട് വയസ്സുള്ളപ്പോള്‍ അമ്മയെ നഷ്ടപ്പെട്ട അരിക്കൊമ്പന്റെ സംഭവബഹുലമാര്‍ന്ന കഥയാണ് സിനിമയ്ക്ക് ആധാരമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടേതായി പുറത്തിറങ്ങിയ അനൗണ്‍സ്‌മെന്റ് പോസ്റ്ററിലും അമ്മ ആനയെയയും അതിന്റെ കുഞ്ഞിനെയും കാണാം. സുഹൈല്‍ എം. കോയയുടേതാണ് കഥ. എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, രാജന്‍ ചിറയില്‍, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിന്‍ ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ബദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പര്‍ […]

Posted inവിനോദം

‘ജാനകി ജാനേ’ ചിത്രത്തിലെ ഗാനം ‘ചെമ്പരത്തിപൂ’

‘ജാനകി ജാനേ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വദകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘ചെമ്പരത്തിപൂ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു. മധുവന്തി നാരായണനാണ് ഗാനം ആലപിച്ചത്. നാട്ടഴകു നിറയുന്ന പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നവ്യ നായരെയും സൈജു കുറുപ്പിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അനീഷ് ഉപാസന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘ജാനകി ജാനേ’. ശ്യാമപ്രകാശ് എം.എസ് ചിത്രീകരണവും നൗഫല്‍ അബദുള്ള […]

Posted inഓട്ടോമോട്ടീവ്

വില്‍പനയില്‍ 18 ശതമാനം വര്‍ധനവുമായി റോയല്‍ എന്‍ഫീല്‍ഡ്

വില്‍പനയില്‍ നേട്ടം കൊയ്ത് ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. 2023 ഏപ്രിലില്‍ 73,136 മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ മാസത്തില്‍ 62,155 മോട്ടോര്‍സൈക്കിളുകള്‍ വിറ്റഴിച്ച സ്ഥാനത്താണ് ഇത്. ഇതനുസരിച്ച് കമ്പനിയുടെ വില്‍പ്പനയില്‍ 18 ശതമാനം വര്‍ധന രേഖപ്പെടുത്തി. റോയല്‍ എന്‍ഫീല്‍ഡിന്റെ ആഭ്യന്തര വില്‍പ്പന 2022 ഏപ്രിലില്‍ വിറ്റ 53,852 യൂണിറ്റില്‍ നിന്ന് 28 ശതമാനം ഉയര്‍ന്ന് 68,881 യൂണിറ്റായി. അതേസമയം റോയല്‍ എന്‍ഫീല്‍ഡിന്റെ കയറ്റുമതി ഇടിഞ്ഞു. കയറ്റുമതി നേരെ […]

Posted inപുസ്തകങ്ങൾ

ദത്ത

ഈ മൂന്ന് പേരും ഈ വിധം തന്നെ പഠിച്ച് പഠിച്ച് എന്‍ട്രന്‍ പരീക്ഷ പാസ്സായി. അവര്‍ മൂന്നു പേരും വൃദ്ധ വടവൃക്ഷത്തെ സാക്ഷിയാക്കി വ്യക്ഷച്ചുവട്ടില്‍ ഇരുന്നു കൊണ്ട് എന്നും ഒരു പ്രതിക്ഷ ചെയ്തിരുന്നു . ജീവിതത്തില്‍ അവര്‍തമ്മില്‍ പിരിയുകയില്ല. ഒരിക്കലും വിവാഹം കഴിക്കുകയില്ല. വക്കീലന്മാരായി മൂന്നു പേരും ഒരു വീട്ടില്‍ താമസിക്കും. പണം സമ്പാദിച്ച് എല്ലാം ഒരു വലിയ പെട്ടിയില്‍ സൂക്ഷിക്കും. അതുകൊണ്ട് അവര്‍ നാടിന് വേണ്ടി വേണ്ടതെല്ലാം ചെയ്യും. ശരത്ചന്ദ്ര ചാറ്റര്‍ജിയുടെ ബംഗാളി നോവലിന്റെ മലയാള […]

Posted inആരോഗ്യം

പ്രമേഹമുള്ള സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍!

പ്രമേഹം നമുക്കറിയാം ഒരു ജീവിതശൈലീരോഗമാണ്. പ്രമേഹം പല അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം വ്യക്തികളെ നയിക്കാം. ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ്. പ്രമേഹരോഗികളുടെ മരണത്തിന് പോലും ഒരു പരിധി വരെ കാരണമാകുന്നത് ഹൃദയാഘാതമാണ്. പ്രത്യേകിച്ച് പ്രമേഹത്തിനൊപ്പം ബിപി, കൊളസ്‌ട്രോള്‍ എന്നിവ കൂടിയുള്ളവരാണെങ്കില്‍. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം പ്രമേഹമുള്ള സ്ത്രീകളിലാണത്രേ പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹത്തോട് അനുബന്ധമായ ഹൃദ്രോഗങ്ങള്‍ കൂടുതലായി കാണുന്നത്. ‘ഡയബെറ്റിസ് യുകെ പ്രൊഫഷണല്‍ കോണ്‍ഫറന്‍സ് 2023’ലാണ് ഒരു സംഘം ഗവേഷകര്‍ തങ്ങളുടെ പഠനം അവതരിപ്പിച്ചത്. ടൈപ്പ്-2 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സർക്കാരിന് താത്പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സർക്കാരിന് താത്പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ ആ​ഗ്രഹിക്കുന്നു. സർക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് നോക്കുന്നു. അതിന് മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ. സർക്കാരിൻ്റെ രണ്ടാം വർഷത്തിൻ്റെ നിറം കെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ആ പൂതിയൊന്നും ഏശില്ല. കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത. വയനാട് കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിലെ മലയോര മേഖലയിൽ മഴ ശക്തമായേക്കും. എറണാകുളം വയനാട് ജില്ലകളിൽ തിങ്കളാഴ്ച മഴ മുന്നറിയിപ്പുണ്ട്.

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  എഐ ക്യാമറയില്‍ പതിഞ്ഞ ഗതാഗത നിയമലംഘനത്തില്‍ ബോധവത്ക്കരണ നോട്ടീസ് അയച്ചു തുടങ്ങി. പലതവണ ഗതാഗത നിയമലംഘനം നടത്തിയവര്‍ക്കാണ് ആദ്യം നോട്ടീസ് അയയ്ക്കുന്നത്. ഈ മാസം 20 മുതല്‍ പിഴ ഈടാക്കാനാണു തീരുമാനം. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോര്‍ട്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ സയന്‍സ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒഴിഞ്ഞു പോകണമെന്ന സൈന്യത്തിന്റെ ഉത്തരവ് അനുസരിക്കാതിരുന്ന നാലു പേരെ ചുരാചന്ദ്പ്പൂരില്‍ പട്ടാളം വെടിവച്ചുകൊന്നു. […]