Posted inടെക്നോളജി

സോണിയുടെ ബ്രാവിയ എക്‌സ്ആര്‍ എ80എല്‍ ഓലെഡ് സീരീസ്

സോണി ഇന്ത്യ പുതിയ ബ്രാവിയ എക്‌സ്ആര്‍ എ80എല്‍ ഓലെഡ് സീരീസ് അവതരിപ്പിച്ചു. കോഗ്‌നിറ്റീവ് പ്രോസസര്‍ എക്‌സ്ആര്‍ കരുത്ത് നല്‍കുന്ന പുതിയ ടിവി സീരീസ് മികച്ച കാഴ്ചയും ശബ്ദാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക. എക്‌സ്ആര്‍ ഓലെഡ് കോണ്ട്രാസ്റ്റ് പ്രോ, ഏറ്റവും പുതിയ എക്‌സ്ആര്‍ 4കെ അപ്‌സ്‌കേലിങ്, എക്‌സ്ആര്‍ ക്ലിയര്‍ ഇമേജ്, എക്‌സ്ആര്‍ ഓലെഡ് മോഷന്‍ ടെക്‌നോളജി എന്നിവയും മികച്ച കാഴ്ചാനുഭവം നല്‍കും. 3,49,900 രൂപയാണ് തുടക്ക വില. എക്‌സ്ആര്‍-55എ80എല്‍, എക്‌സ്ആര്‍-77എ80എല്‍, എക്‌സ്ആര്‍-83എ80എല്‍ മോഡലുകളുടെ വിലയും വില്‍പന തീയതിയും പിന്നീട് പ്രഖ്യാപിക്കും. […]

Posted inവിനോദം

മാത്യു, നസ്ലിന്‍ ചിത്രം ‘നെയ്മര്‍’ ട്രെയിലര്‍

‘നെയ്മര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മികച്ചൊരു ഫ്രെണ്ട്ഷിപ്പ് എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മാത്യു, നസ്ലിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മെയ് 12ന് തിയറ്ററില്‍ എത്തും. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നവാഗതനായ സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയരാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി, ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയ താരങ്ങളും […]

Posted inവിനോദം

‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’ ട്രെയിലര്‍

അടിയും ഇടിയും വെടിയുമായി ‘ജാക്‌സണ്‍ ബസാര്‍ യൂത്തി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷനും പശ്ചാത്തല സംഗീതത്തിനും പ്രാധാന്യം നല്‍കിയ ട്രെയിലര്‍ തിങ്ക് മ്യൂസിക്കാണ് പുറത്തു വിട്ടത്. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ഫാഹിം സഫര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍ന്റെ രചന ഉസ്മാന്‍ മാരാത്ത് നിര്‍വഹിക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം […]

Posted inഓട്ടോമോട്ടീവ്

ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി ഷൈന്‍ വേരിയന്റ് എത്തി

ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണ്‍ 2023-ന്റെ മധ്യത്തില്‍ ലോഞ്ച് ചെയ്ത സിട്രോണ്‍ സി3 ഹാച്ച്ബാക്കിനെ ഫീല്‍ ആന്‍ഡ് ലൈവ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ആദ്യം അവതരിപ്പിച്ചത്. എസ്യുവിയുടെ തുടക്കത്തില്‍ 5.71 ലക്ഷം രൂപയ്ക്കും 8.06 ലക്ഷം രൂപയ്ക്കും ഇടയിലായിരുന്നു വില. പിന്നീട് 2023 ജനുവരിയില്‍ ഇത് വര്‍ധിച്ചു. കഴിഞ്ഞ മാസം, ഷൈന്‍, ഷൈന്‍ വൈബ് പാക്ക്, ഷൈന്‍ എന്നീ നാല് പതിപ്പുകളില്‍ സി3 ഹാച്ചിന് പുതിയ ടോപ്പ്-ഓഫ്-ലൈന്‍ ഷൈന്‍ ട്രിം ലഭിച്ചു. ഡ്യുവല്‍ ടോണ്‍, വൈബ് പാക്കിനൊപ്പം […]

Posted inപുസ്തകങ്ങൾ

ബലിക്കല്ല്

പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രപശ്ചാത്തലത്തില്‍ രണ്ടു തലമുറകളുടെ കഥ പറയുന്ന ഉണ്ണിക്കൃഷ്ണന്‍ പുതൂരിന്റെ പ്രശസ്തമായ നോവല്‍. ഒരു പ്രത്യേക ജീവിതമേഖലയിലെ പൊരുത്തക്കേടുകളെയും പൊള്ളത്തരങ്ങളെയും തുറന്നുകാട്ടുന്ന ഈ കൃതിയില്‍ പരിവര്‍ത്തനവിധേയമായ ഒരന്തരീക്ഷത്തിന്റെ പശ്ചാത്തലസൃഷ്ടികൂടി നോവലിസ്റ്റ് വരച്ചു കാണിക്കുന്നു. 1968-ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി. ‘ബലിക്കല്ല്’. ഉണ്ണികൃഷ്ണന്‍ പുതൂര്‍. ഡിസി ബുക്‌സ്. വില 313 രൂപ.  

Posted inആരോഗ്യം

പച്ചയ്ക്കും വേവിച്ചും കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പച്ചക്കറികളില്‍ പലതും പച്ചയോടെ കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് പലപ്പോഴും കേട്ടിട്ടുള്ളത്, എന്നാല്‍ ഇത് എല്ലാ പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തില്‍ ശരിയല്ല. പച്ചയ്ക്ക് കഴിക്കുന്നത് പോഷകങ്ങളെ അവയുടെ ഏറ്റവും കരുത്തുള്ള രൂപത്തില്‍ സ്വീകരിക്കാന്‍ സഹായിക്കും. വേവിക്കുമ്പോള്‍ ഇത് നഷ്ടപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍, പാചകം ചെയ്യുന്നത് ബാക്ടീരിയയെ നശിപ്പിക്കുകയും ഹാര്‍ഡ് പ്രോട്ടീനുകളെ ഉടച്ച് സുഗമമായ ദഹനത്തിന് പര്യാപ്തമാക്കുകയും ചെയ്യും. തക്കാളിയില്‍ ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്, വേവിക്കുമ്പോള്‍ അത് ശരിയായി ആഗിരണം ചെയ്യപ്പെടും. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോപണം കടുപ്പിച്ച് പ്രതിപക്ഷം

നൂറ് കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. റോഡ് ക്യാമറ പദ്ധതിയിൽ ഉപകരണങ്ങളുടെ ആകെ ചെലവ് അൻപത്തിയേഴ് കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ് പിന്നീട് നൂററിയമ്പത്തിയൊന്ന് കോടി രൂപയുടെ കരാറിൽ എത്തിയതെന്നും, അൻപത് കോടിക്ക് താഴെ മുതൽ മുടക്കുള്ള പദ്ധതിയിൽ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കമെന്നും,ഏത് ഏജൻസി വേണമെങ്കെലും അന്വേഷിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ്.

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  എഐ ക്യാമറ കരാറുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ഗതാഗത വകുപ്പില്‍ ക്രമക്കേടില്ലെന്നും കെല്‍ട്രോണിനെതിരെയാണ് പരാതിയുള്ളതെന്നും മുന്‍ ഗതാഗത മന്ത്രിയും വനം മന്ത്രിയുമായ എ കെ ശശീന്ദ്രന്‍. മുഖ്യമന്ത്രി പരിശോധിക്കേണ്ട ഫയലല്ല അതെന്നാണ് ആന്റണി രാജുവിന്റെ വിശദീകരണം. കെല്‍ട്രോണുമായാണ് ഗതാഗത വകുപ്പ് കരാര്‍ ഒപ്പിട്ടതെന്നും മന്ത്രി വിശദീകരിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ലോകബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച സംഘത്തില്‍ മുഖ്യമന്ത്രിയുടെ പിഎ സുനീഷും. പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ സുനീഷിനെ ഉള്‍പെടുത്തിയിട്ടുണ്ട്. അടുത്ത മാസം എട്ട് മുതല്‍ 18 […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കക്കുകളി നാടകത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല

കക്കുകളി നാടകത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് എറ്റവും പവിത്രമായ ഒന്നാണ് സന്യസ്തം.സന്യസ്തർ നല്‍കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ തമസ്‌കരിക്കുകയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.സ്വയം വിലയിരുത്തി നാടകവുമായി ബന്ധപ്പെട്ടവർതന്നെ നാടകം പിൻവലിക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

26 കി മീ നീണ്ട റോഡ് ഷോയുമായി നരേന്ദ്ര മോദി

ബെംഗളൂരു നഗരത്തിന്റെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങൾ വഴി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ.ജെ പി നഗറിൽ നിന്ന് തുടങ്ങി, ജയനഗർ വഴി ഗോവിന്ദരാജനഗർ പിന്നിട്ട് മല്ലേശ്വരം വരെയാണ് മോദി റോഡ് ഷോ നടത്തുന്നത്. ഇവയിൽ പല മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചവയാണ്. ഉച്ചയ്ക്ക് 12.30 വരെയാണ് റോഡ് ഷോ. അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുൻ അധ്യക്ഷ സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇന്ന് കർണാടകത്തിലെ വിവിധ […]