അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ‘ബഡേ മിയാന്‍, ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2024 ലെ ഈദ് റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തും. ഏപ്രില്‍ പത്തിനോ പതിനൊന്നിനോ ആയിരിക്കും ഈ തീയതി. യൂറോപ്പും യുഎഇയുമൊക്കെ ലൊക്കേഷനുകള്‍ ആയിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അക്ഷയ് കുമാറിന്റെയും ടൈഗര്‍ ഷ്രോഫിന്റെയും കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. അതേസമയം ആക്ഷന്‍ കോമഡി […]
ജോജു ജോര്‍ജ് – ജോഷി ചിത്രം ‘ആന്റണി’ ചിത്രീകരണം ആരംഭിച്ചു
പൊറിഞ്ചു മറിയം ജോസ് എന്ന വിജയ ചിത്രത്തിനു ശേഷം ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യുടെ ചിത്രീകരണം ആരംഭിച്ചു. ലേലം കുരിശടി എന്നറിയപ്പെടുന്ന വെള്ളിക്കുളം കുരിശടി, വാഗമണ്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. പൊറിഞ്ചു മറിയം ജോസിലെ മറ്റു ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നൈല ഉഷയും ചെമ്പന്‍ വിനോദ് ജോസും ഈ ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപി നായകനായ പാപ്പന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്. വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍, […]
സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് ഹ്യുണ്ടേയ്
വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് ഹ്യുണ്ടേയ് ഇന്ത്യ. ക്രേറ്റ, അല്‍ക്കസാര്‍, അയോണിക് 5 എന്നീ എസ്‌യുവികളുടെ അടിസ്ഥാന വകഭേദം മുതല്‍ ആറ് എയര്‍ബാഗുകള്‍ ഹ്യുണ്ടേയ് നല്‍കുന്നു. വെന്യു, ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ തുടങ്ങിയ മോഡലുകള്‍ക്ക് നാല് എയര്‍ബാഗുകളും ഹ്യുണ്ടേയ് നല്‍കിയിട്ടുണ്ട്. കൂടാതെ എല്ലാ മോഡലുകളിലും ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും നല്‍കുന്നുണ്ട്. ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങള്‍ക്ക് സെഗ്മെന്റില്‍ത്തന്നെ ആദ്യമായിട്ടാണ് നാലു എയര്‍ബാഗ് ലഭിച്ചത്. ക്രേറ്റ, അല്‍ക്കസാര്‍ തുടങ്ങിയ […]
കാറ്റ് പറഞ്ഞ കഥ
നുറുങ്ങോര്‍മ്മകളുടെ വാതായനത്തിലൂടെ കേരളത്തിന്റെയും ഖത്തറിന്റെയും വാങ്മയചിത്രങ്ങള്‍ വരഞ്ഞിടുന്ന നോവല്‍. ഓരോ പ്രവാസിയുടെയും ഉള്ളില്‍ നിറയുന്ന ആര്‍ദ്രമായ ചിന്തകളും കനവുകളും സ്‌നേഹന്ധങ്ങളും ഒരു പൊന്‍നൂലില്‍ കോര്‍ത്തിണക്കിയ രചന. അവയ്ക്ക് ചിന്തേരിടുമ്പോള്‍ ചിലപ്പോള്‍ മൂര്‍ച്ചയും മറ്റു ചിലപ്പോള്‍ മിനുസവും കൂടും. താന്‍ ജീവിച്ച ഇടവും ജീവിക്കാന്‍ വിധിക്കപ്പെട്ട ഇടവും സമഞ്ജസമായി സമ്മേളിപ്പിക്കുന്ന അതിമനോഹരമായ എഴുത്ത്. ഒരു കണ്ണാടിയിലെന്നപോലെ കാണാനാകുന്ന, ചന്തമാര്‍ന്ന ഭാവങ്ങള്‍. ‘കാറ്റ് പറഞ്ഞ കഥ’. ഖമറുന്നിസ നഹ. ഗ്രീന്‍ ബുക്‌സ്. വില 152 രൂപ.
ഇതെല്ലാം ചെയ്യാന്‍ കഴിയുന്നുണ്ടോ? നിങ്ങള്‍ ആരോഗ്യവാനാണ്!
നമ്മുടെ ശരീരം ആരോഗ്യമുളളതാണോ എന്നറിയാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ടെസ്റ്റുകള്‍ ഉണ്ട്. ഒരു കാലില്‍ നില്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മസ്തിഷ്‌കം ആരോഗ്യകരമാണെന്നാണ് സൂചിപ്പിക്കുന്നത്. 60 സെക്കന്‍ഡ് നേരം ഒരു കാലില്‍ നില്‍ക്കാനാകുമോ എന്ന് പരിശോധിക്കാവുന്നതാണ്. 20 സെക്കന്‍ഡ് പോലും നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, പിന്നീട് നിങ്ങള്‍ക്ക് തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു കാലില്‍ 10 സെക്കന്‍ഡ് നില്‍ക്കുന്ന ബാലന്‍സ് […]
രാത്രി വാര്‍ത്തകള്‍
മണിപ്പൂര്‍ കത്തിയെരിയുന്നു. കലാപങ്ങളില്‍ അനേകം പേര്‍ കൊല്ലപ്പെട്ടെന്നാണു വിവരം. കണ്ടാലുടന്‍ വെടിയുമായാണ് സൈന്യത്തിന്റെ മുന്നേറ്റം. ആരാധനാലയങ്ങളും വീടുകളും അടക്കമുള്ളവ ഇരുവിഭാഗത്തുമുള്ള അക്രമികള്‍ കത്തിച്ചു. കൊല്ലപ്പെട്ടവരുടേയും നാശനഷ്ടങ്ങളുടേയും വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. കലാപബാധിത മേഖലകളിലെ പന്തീരായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. ഭൂരിപക്ഷ സമുദായത്തിന് പട്ടികവര്‍ഗ പദവിയും സംവരണവും ഏര്‍പ്പെടുത്തിയ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ ഗോത്രവര്‍ഗ വിഭാഗങ്ങളുടെ പ്രതിഷേധമാണ് കലാപമായി മാറിയത്. എട്ടു ജില്ലകളില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുന്നു. ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ കലാപമാണെന്നാണ് പ്രതിപക്ഷത്തിന്റെ […]
റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു
റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസുഫിൻറെ മകൻ അബ്ദുൽ ഹക്കീം(31), മലപ്പുറം മേൽമുറി നൂറേങ്ങൽ മുക്കിലെ നൂറേങ്ങൽ കാവുങ്ങത്തൊടി ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ.മരണപ്പെട്ടവരിൽ തമിഴ്നാട്, ഗുജറാത്ത് സ്വദേശികളുമുണ്ട്.
സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് പി ആർ പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കാരണം ഇതുവരെ കണ്ടെത്തനായില്ല. ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതായി പാർട്ടി പ്രവർത്തകർ പറഞ്ഞു.
രാജിവെക്കാനുള്ള തീരുമാനം ശരദ് പവാർ പിൻവലിച്ചു
എൻസിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ശരദ് പവാർ പിൻവലിച്ചു. ഇതോടെ പാർട്ടിയിൽ തലമുറ മാറ്റത്തിനുള്ള സാധ്യതകൾ താത്കാലികമായി അടഞ്ഞു. ശരദ് പവാർ തന്നെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് തുടരും. ശരദ് പവാർ രാജി പിൻവലിച്ച് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി എത്തണമെന്ന് എൻസിപി നേതാക്കൾ പ്രമേയം പാസാക്കിയിരുന്നു. മുംബൈയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. എൻസിപിയിലെയും മറ്റ് പാർട്ടികളിലെയും നേതാക്കൾ ഒരേ സ്വരത്തിൽ […]
റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ ആറ് പ്രവാസികള്‍ മരിച്ചു
സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ ആറ് പ്രവാസികള്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം മേല്‍മുറി സ്വദേശി ഇര്‍ഫാന്‍, വളാഞ്ചേരി സ്വദേശി ഹക്കീം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇനിയും തിരിച്ചറിയാനുള്ള രണ്ട് പേരും മലയാളികളാണെന്നാണ് സൂചന. ഇവര്‍ക്ക് പുറമെ ഗുജറാത്ത് തമിഴ്‌നാട് സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
