പൊറിഞ്ചു മറിയം ജോസ് എന്ന വിജയ ചിത്രത്തിനു ശേഷം ജോജു ജോര്‍ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യുടെ ചിത്രീകരണം ആരംഭിച്ചു. ലേലം കുരിശടി എന്നറിയപ്പെടുന്ന വെള്ളിക്കുളം കുരിശടി, വാഗമണ്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. പൊറിഞ്ചു മറിയം ജോസിലെ മറ്റു ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നൈല ഉഷയും ചെമ്പന്‍ വിനോദ് ജോസും ഈ ചിത്രത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപി നായകനായ പാപ്പന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഇത്. വിജയരാഘവന്, കല്യാണി പ്രിയദര്ശന്, ആശ ശരത്ത് എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി ചിത്രത്തില്‍ ഉണ്ട്. ഐന്സ്റ്റിന് മീഡിയയുടെ ബാനറില്‍ ഐന്സ്റ്റിന് സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇരട്ട എന്ന ജനപ്രിയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രവുമാണ് ആന്റണി.
ജോജു ജോര്‍ജ് – ജോഷി ചിത്രം ‘ആന്റണി’ ചിത്രീകരണം ആരംഭിച്ചു
