റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസുഫിൻറെ മകൻ അബ്ദുൽ ഹക്കീം(31), മലപ്പുറം മേൽമുറി നൂറേങ്ങൽ മുക്കിലെ നൂറേങ്ങൽ കാവുങ്ങത്തൊടി ഇർഫാൻ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികൾ.മരണപ്പെട്ടവരിൽ തമിഴ്നാട്, ഗുജറാത്ത് സ്വദേശികളുമുണ്ട്.
റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു
