എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ കഴമ്പില്ലെന്ന് മന്ത്രി ആന്റണി രാജു.മുഖ്യമന്ത്രിക്കെതിരെ ഒരു തെളിവുമില്ലെന്നും ,സംസ്ഥാനത്ത് എൽഡിഎഫിനെ നയിക്കുന്ന നായകനാണ് മുഖ്യമന്ത്രി, അദ്ദേഹത്തെ താറടിച്ച് കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും.കരാറുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ല. കെൽട്രോണുമായാണ് ഗതാഗത വകുപ്പ് കരാർ ഒപ്പിട്ടതെന്നും മന്ത്രി വിശദീകരിച്ചു
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കശ്മീരിലെത്തും
കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ രാജ്നാഥ് സിംഗിനെ അനുഗമിക്കും. പൂഞ്ചിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷൻ ത്രിനേത്ര വിലയിരുത്താൻ നോർത്തേൺ ആർമി കമാൻഡർ ഉപേന്ദ്ര ദ്വിവേദി രജൗരിയിൽ എത്തിയിരുന്നു. ഇദ്ദേഹം ഏറ്റുമുട്ടൽ നടക്കുന്ന കാണ്ടി വനമേഖലയിൽ എത്തി സ്ഥിതി വിലയിരുത്തി. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കരസേന മേധാവി ജനറൽ മനോജ് പാണ്ഡെയും കശ്മീരിലെത്തുന്നത്.
ചാള്‍സ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണം ഇന്ന്
കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണം ഇന്ന്. വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 ന് തുടങ്ങും. ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ രാഷ്ട്രത്തലവൻമാര്‍ എത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകറാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ചടങ്ങുകള്‍ നടക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി
ഇന്നലെ രാത്രി തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപമുള്ള ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ.കൃഷി നശിപ്പിക്കാൻ ശ്രമിച്ച അരിക്കൊമ്പനെ തൊഴിലാളികളും വനപാലകരും ചേർന്ന് കാട്ടിലേക്ക് തുരത്തുകയായിരുന്നു. അതേസമയം, മഴ മേഘങ്ങൾ കാരണം ഇപ്പോള്‍ അരിക്കൊമ്പന്‍റെ സിഗ്നൽ ലഭിക്കാനും ബുദ്ധിമുട്ടുണ്ട്.
തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്ന് എസ് ജയശങ്കർ
പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് ജയശങ്കർ. തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ യോഗത്തിന് ശേഷമാണ് വിമർശനം. തീവ്രവാദത്തിലെ ചെയ്തികളിലൂടെ പാകിസ്ഥാൻ്റെ വിശ്വാസ്യത കൂടുതൽ നഷ്ടമാകുന്നു എന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട ബിലാവലിൻ്റെ പ്രതികരണം തള്ളുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഭാത വാര്‍ത്തകള്‍ | മെയ് 6
◾മണിപ്പൂര്‍ കത്തിയെരിയുന്നു. കലാപങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കണ്ടാലുടന്‍ വെടിയുമായാണ് സൈന്യത്തിന്റെ മുന്നേറ്റം. ആരാധനാലയങ്ങളും വീടുകളും അടക്കമുള്ളവ കത്തിച്ചു. കലാപബാധിത മേഖലകളിലെ പന്തീരായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. എട്ടു ജില്ലകളില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുന്നു. എല്ലാ ട്രെയിനുകളും റദ്ദാക്കി. ഭൂരിപക്ഷ സമുദായത്തിന് പട്ടികവര്‍ഗ പദവി നല്‍കിയ ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരേ ഗോത്രവര്‍ഗങ്ങളുടെ പ്രതിഷേധമാണ് കലാപമായി മാറിയത്. ബിജെപി സര്‍ക്കാര്‍ അടിച്ചേല്‍പിക്കുന്ന വര്‍ഗീയ കലാപമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മണിപ്പൂരിലെ മലയാളി വിദ്യാര്‍ത്ഥികളെ ഡല്‍ഹി വഴി നാട്ടിലെത്തിക്കുമെന്ന് […]
ഓപ്പറേഷൻ കാവേരി പൂർത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ കാവേരി പൂർത്തിയായെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനി സുഡാനിൽ ഇന്ത്യാക്കാർ ആരും നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നില്ലെന്ന് സുഡാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. പത്ത് ദിവസം കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. ദൗത്യത്തിൽ സഹായിച്ച സൗദി അറേബ്യയടക്കമുള്ള വിദേശ രാജ്യങ്ങൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നന്ദി അറിയിച്ചു. കടുത്ത പ്രതിസന്ധികൾക്കിടയിലും പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും കേന്ദ്രമന്ത്രി അഭിനന്ദിച്ചു.
പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ
പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് എസ് ജയശങ്കർ. തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്ന് എസ് ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ യോഗത്തിന് ശേഷമാണ് വിമർശനം. യോഗത്തിൽ ജൂലൈയിൽ നടക്കുന്ന ഉച്ചകോടിയുടെ അജണ്ട രൂപരേഖയായി. തീവ്രവാദത്തെ അമർച്ച ചെയ്യുന്നതിൽ ചർച്ച നടന്നു. തീവ്രവാദത്തിലെ ചെയ്തികളിലൂടെ പാകിസ്ഥാൻ്റെ വിശ്വാസ്യത കൂടുതൽ നഷ്ടമാകുന്നു എന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ദ്വീപ് വാങ്ങൂ, രാജാവാകൂ
വില്‍ക്കാനുണ്ട്, ഒരു ദ്വീപ്. സ്‌കോട്ട്ലാന്‍ഡിലാണ്. ജനവാസമില്ലാത്ത ബാര്‍ലോകോ ദ്വീപാണു വില്‍പനയ്ക്കു വച്ചിരിക്കുന്നത്. നമ്മുടെ നാട്ടില്‍ ഒരു വില്ല വാങ്ങാന്‍ മുടക്കുന്ന തുകയുണ്ടെങ്കില്‍ ആ ദ്വീപ് സ്വന്തമാക്കാം. ഒന്നരക്കോടി രൂപയ്ക്ക് ബാര്‍ലോകോ ദ്വീപ് വില്‍ക്കുകയാണ്. 25 ഏക്കര്‍ വിസ്തൃതിയുണ്ട്. ഗാല്‍ബ്രൈത്ത് ഗ്രൂപ്പാണ് ദ്വീപ് വില്‍ക്കുന്നത്. കടല്‍ത്തീരത്ത് ബോട്ട് നങ്കൂരമിടാനുള്ള സൗകര്യമുണ്ട്. നടന്നുകൊണ്ടോ ട്രാക്ടറിലോ ക്വാഡ്‌ബൈക്കിലോ ദ്വീപിലേക്ക് എത്താം. ഏറ്റവും അരികിലുള്ള പട്ടണം ആറു മൈല്‍ അകലെയാണ്. ഒരു മണിക്കൂറുകൊണ്ട് റെയില്‍വേ സ്റ്റേഷനായ ഡംഫ്രൈസില്‍ എത്താം. ലണ്ടന്‍, എഡിന്‍ബര്‍ഗ് തുടങ്ങിയ […]
ഫെഡറല്‍ ബാങ്കിന് ചരിത്ര നേട്ടം, അറ്റാദായം 903 കോടി രൂപ!
ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി – മാര്‍ച്ചില്‍ 67 ശതമാനം വളര്‍ച്ചയോടെ 903 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ബാങ്കിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണിത്. 2021-22 സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ 540 കോടി രൂപയായിരുന്നു അറ്റാദായം. പ്രവര്‍ത്തന ലാഭം ഇക്കാലയളവില്‍ 67.20 ശതമാനം വര്‍ധിച്ച് 1,334.58 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 798.20 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭവും സര്‍വകാല റെക്കോഡിലാണ്. നാലാം […]
