വില്‍ക്കാനുണ്ട്, ഒരു ദ്വീപ്. സ്കോട്ട്ലാന്‍ഡിലാണ്. ജനവാസമില്ലാത്ത ബാര്‍ലോകോ ദ്വീപാണു വില്പനയ്ക്കു വച്ചിരിക്കുന്നത്. നമ്മുടെ നാട്ടില്‍ ഒരു വില്ല വാങ്ങാന്‍ മുടക്കുന്ന തുകയുണ്ടെങ്കില്‍ ആ ദ്വീപ് സ്വന്തമാക്കാം. ഒന്നരക്കോടി രൂപയ്ക്ക് ബാര്‍ലോകോ ദ്വീപ് വില്‍ക്കുകയാണ്. 25 ഏക്കര്‍ വിസ്തൃതിയുണ്ട്. ഗാല്‍ബ്രൈത്ത് ഗ്രൂപ്പാണ് ദ്വീപ് വില്‍ക്കുന്നത്. കടല്‍ത്തീരത്ത് ബോട്ട് നങ്കൂരമിടാനുള്ള സൗകര്യമുണ്ട്. നടന്നുകൊണ്ടോ ട്രാക്ടറിലോ ക്വാഡ്ബൈക്കിലോ ദ്വീപിലേക്ക് എത്താം. ഏറ്റവും അരികിലുള്ള പട്ടണം ആറു മൈല്‍ അകലെയാണ്. ഒരു മണിക്കൂറുകൊണ്ട് റെയില്‍വേ സ്റ്റേഷനായ ഡംഫ്രൈസില്‍ എത്താം. ലണ്ടന്‍, എഡിന്‍ബര്‍ഗ് തുടങ്ങിയ പ്രധാന നഗരങ്ങള്‍ 350, 100 മൈലുകള്‍ അകലെയാണ്. കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഒരു കുളം ഈ ദ്വീപിലുണ്ട്. അപൂര്‍വയിനം സസ്യ ജന്തുജാലങ്ങളും ഇവിടെയുണ്ട്. തിരക്കുകളെല്ലാം മാറ്റിവ്ച്ച് സ്വസ്ഥമായി കഴിയാനും പ്രകൃതിയെ ആസ്വദിക്കാനും പറ്റിയ ഇടമാണ് ഈ ദ്വീപ്. പരസ്യം പുറത്തുവിട്ട് ഒരാഴ്ചയ്ക്കകം അമ്പതോളം പേര് ദ്വീപ് വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് എത്തിയിട്ടുണ്ട്. ഒരു ദ്വീപ് സ്വന്തമായുണ്ടെങ്കില്‍ എന്തെല്ലാം മഹത്തായ കാര്യങ്ങള്‍ ചെയ്യാമെന്നു ജ്ഞാനികള്‍ നമുക്കു കാണിച്ചു തന്നിട്ടുണ്ട്. അമേരിക്കയിലെ ഇക്വഡോറില്‍ ഒരു ദ്വീപ് സ്വന്തമായി വാങ്ങി സ്വന്തം രാജ്യമെന്ന പേരില്‍ കൈലാസ രാജ്യം സ്ഥാപിച്ച് ഐക്യരാഷ്ട്രസഭയിലേക്കുവരെ പ്രതിനിധിയെ അയച്ച ഒരു മഹാനെയാണ് ഓര്‍ക്കുന്നത്. ഇന്ത്യയില്‍ നിരവിധി ബലാല്‍സംഗ തട്ടിപ്പു കേസുകളിലെ പ്രതിയും ആള്‍ദൈവവുമായ സ്വാമി നിത്യാനന്ദ. ദ്വീപു വാങ്ങിയാല്‍ അങ്ങനെ രാജ്യപ്രഖ്യാപനം നടത്തി രാജാവാകാനും കഴിയും.
ദ്വീപ് വാങ്ങൂ, രാജാവാകൂ
