Posted inടെക്നോളജി

പാസ്‌കീ സേവനം അവതരിപ്പിച്ച് ഗൂഗിള്‍

പാസ്‌കീ സേവനം അവതരിപ്പിച്ച് ഗൂഗിള്‍. ഇതിന്റെ സഹായത്തോടെ, പാസ്വേഡ് ഉപയോഗിക്കാതെ തന്നെ ആപ്പുകളും വെബ്സൈറ്റുകളുമടങ്ങുന്ന പ്രധാന പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ സൈന്‍-ഇന്‍ ചെയ്യാന്‍ കഴിയും. ഏറ്റവും ശക്തമായ പാസ്വേഡുകളുടെ സുരക്ഷ പോലും ഭേദിച്ചുള്ള വിവര ചോര്‍ച്ചയും ഫിഷിങ് ആക്രമണങ്ങളും ദിവസേനയെന്നോണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രശ്നത്തെ നേരിടാന്‍, ഗൂഗിള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലളിതവും എന്നാല്‍ കൂടുതല്‍ സുരക്ഷിതവുമായ പോംവഴി വികസിപ്പിച്ച് വരികയായിരുന്നു. അതാണ് – പാസ്‌കീ. പാസ്വേഡുകള്‍ക്ക് പകരമായി, ഫിംഗര്‍പ്രിന്റ് സ്‌കാന്‍, ഫേസ് സ്‌കാര്‍, പിന്‍, പാറ്റേണ്‍ […]

Posted inGeneral

‘ജയിലര്‍’ റിലീസ് വീഡിയോയില്‍ വിന്റേജ് ലുക്കില്‍ മോഹന്‍ലാല്‍

രജനികാന്ത് നായകനായി എത്തുന്ന ‘ജയിലറി’ന്റെ റിലീസ് അനൗണ്‍സ്മെന്റ് വീഡിയോയില്‍ വിന്റേജ് ലുക്കില്‍ മോഹന്‍ലാല്‍. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോയ്ക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് പത്തിന് സിനിമ ലോകമെമ്പാടുമായി തീയറ്ററുകളില്‍ റിലീസ് ചെയ്യും. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ‘ജയിലര്‍’ സംവിധാനം ചെയ്യുന്നത്. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തുന്നുണ്ട്. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും […]

Posted inവിനോദം

സസ്‌പെന്‍സുമായി ‘നല്ല നിലാവുള്ള രാത്രി’ ട്രെയിലര്‍

പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്‌പെന്‍സുമായി ‘നല്ല നിലാവുള്ള രാത്രി’ ട്രെയിലര്‍ എത്തി. കൂടെ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കള്‍ ഒരു വീട്ടില്‍ ഒന്നിച്ചുകൂടുന്നതും തുടര്‍ന്ന് അവിടെ സംഭവിക്കുന്ന അപ്രതീക്ഷിത ദുരന്തങ്ങളുമാണ് ട്രെയിലറില്‍ കാണാനാകുക. നവാഗത സംവിധായകന്‍ മര്‍ഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രം സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്ര തോമസ്, വില്‍സന്‍ തോമസ് എന്നിവരാണ് നിര്‍മിക്കുന്നത്. ത്രില്ലര്‍ ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിന്‍ […]

Posted inഓട്ടോമോട്ടീവ്

കോഡിയാക്കിന് വന്‍ ഡിമാന്‍ഡ്, 750 യൂണിറ്റ് കൂടി നല്‍കി സ്‌കോഡ!

കോഡിയാക്കിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഇന്ത്യയ്ക്ക് അനുവദിച്ച വാഹനങ്ങളുടെ എണ്ണം കൂട്ടി സ്‌കോഡ. ത്രൈമാസത്തില്‍ 750 യൂണിറ്റായിട്ടാണ് സ്‌കോഡ വര്‍ധിപ്പിച്ചത്. കൂടാതെ കോഡിയാക്ക് 7 സീറ്റ് 4ഃ4 മോഡലും അവതരിപ്പിച്ചു. മൂന്നു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ സ്‌റ്റൈല്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില 37.99 ലക്ഷം രൂപയാണ്. സ്‌പോര്‍ട്ലൈന്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില 39.39 ലക്ഷം രൂപയും എല്‍ & കെ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില 41.39 ലക്ഷം രൂപയുമാണ്. 2017 ലാണ് സ്‌കോഡ ആദ്യമായി കോഡിയാക്കിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. […]

Posted inപുസ്തകങ്ങൾ

കൊ അഹാവു തെ വായി

ആണ്‍ലോകത്തിന്റെ സ്വാര്‍ത്ഥതയും പ്രമത്തതയും പെണ്ണിന്റെ കാമനകളും കുടിയേറ്റക്കാരുടെ അനിശ്ചിതത്വങ്ങളും തദ്ദേശീയ ജനതയുടെ പ്രതിസന്ധികളുമെല്ലാം ചേര്‍ന്ന പ്രവാസലോകമാണ് ഈ നോവലിന്റെ പശ്ചാത്തലം. പൊതുവേ പ്രവാസസാഹിത്യത്തില്‍ പുരുഷലോകമാണ് നാം കണ്ടുപരിചയിച്ചിട്ടുള്ളത്. സവിശേഷമായ ഒരു ആഖ്യാനരീതിയിലൂടെ പ്രവാസത്തെപ്പറ്റിയുള്ള ആ നിശബ്ദത ഭേദിക്കാന്‍ ലേഖികയ്ക്ക് കഴിയുന്നു. പ്രവാസഭൂമിയുടെ തദ്ദേശീയ സംസ്‌കാരവും പ്രവാസികളുടെ സംസ്‌കാരവും പ്രവാസിയുടെ കാഴ്ചകളും അനുഭവങ്ങളും ചേര്‍ന്ന ഈ കഥാഖ്യാന സമ്പ്രദായം മാവോറി മിത്തുകളുടെയും യാത്രാവിവരണത്തിന്റെയും ഓര്‍മ്മക്കുറിപ്പിന്റെയും വ്യത്യസ്തമായ ആഖ്യാനരീതികള്‍ കൂട്ടിക്കലര്‍ത്തി, നോവല്‍ ജനുസ്സിനെക്കുറിച്ചുള്ള വ്യവ സ്ഥാപിത അതിര്‍ത്തിരേഖകള്‍ മായ്ച്ചുകളയുന്നു. അവതാരികയില്‍ […]

Posted inആരോഗ്യം

അത്താഴശേഷം പഴം കഴിച്ചാല്‍ ഗുണങ്ങളേറെ!

ഓരോ സമയത്തും പഴം കഴിയ്ക്കുമ്പോള്‍ ഗുണങ്ങള്‍ പലതാണ്. അത്താഴശേഷവും ഗുണങ്ങളില്‍ വ്യത്യാസമുണ്ട്. പൊട്ടാസ്യത്താല്‍ സമ്പുഷ്ടമാണ് പഴം. ഇത് ബിപി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ച് ഉറക്കത്തില്‍ ബിപി നിയന്ത്രിച്ച് ഹൃദയാരോഗ്യം കാത്ത് സൂക്ഷിക്കും. പഴം രാത്രിയില്‍ കഴിയ്ക്കുമ്പോള്‍ വിറ്റാമിന്‍ ബി 6 കൂടുതല്‍ ലഭിയ്ക്കും. ശരീരത്തില്‍ ഉപാപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വൈറ്റമിനാണിത്. എന്നു പറഞ്ഞാല്‍ ഉറക്കത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുമെന്നര്‍ത്ഥം. മസില്‍ വേദന പലരുടേയും ഉറക്കം കെടുത്തുന്ന ഒന്നാണ്. രാത്രിയില്‍ പഴം കഴിയ്ക്കുന്നത് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ സ്ഥാനാരോഹണം നാളെ. രാവിലെ 11 ന് വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലാണ് കിരീടധാരണ ചടങ്ങുകള്‍. 70 വര്‍ഷത്തിനുശേഷമാണ് ബ്രിട്ടനില്‍ കിരീടധാരണ ചടങ്ങു നടക്കുന്നത്. വര്‍ണശബളവും പ്രൗഡോജ്വലവുമായ ചടങ്ങുകള്‍ കാണാന്‍ കാത്തിരിക്കുകയാണു സൈബര്‍ ലോകം. (ലോകം കാത്തിരിക്കുന്ന കിരീടധാരണം … https://youtu.be/_IPh_NEOCQo ) മണിപ്പൂരില്‍ പോലീസ് ട്രെയിനിംഗ് കോളജില്‍ ആതിക്രമിച്ചു കയറി കലാപകാരികള്‍ ആയുധങ്ങള്‍ കവര്‍ന്നു. കലാപകാരികളെ നേരിടാന്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കലാപകാരികളുടെ ആക്രമണത്തില്‍ മണിപ്പൂരിലെ ബിജെപി നേതാവ് വുംഗ്‌സാഗിന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിര്‍ണായക പരാമര്‍ശവുമായി ഹൈക്കോടതി

കേരളാ സ്റ്റോറിയുടെ ട്രെയിലർ മുഴുവൻ സമൂഹത്തിനെതിരാകുന്നതല്ലല്ലോയെന്ന് ചിത്രം ചരിത്രപരമായ സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേയെന്നും, മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും. ചിത്രം പ്രദർശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല. ചിത്രത്തിന്റെ ടീസർ ഇറങ്ങിയത് നവംബറിലാണ്. ആരോപണവുമായി വരുന്നത് ഇപ്പോഴല്ലേയെന്നും കോടതി ചോദിച്ചു.അതേസമയം നിഷ്കളങ്കരായ ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുകയാണ് ചിത്രത്തിലൂടെയെന്ന് ഹർജിക്കാർ വാദിച്ചു. കുറ്റകരമായ എന്താണ് ചിത്രത്തിലുള്ളതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരികൊമ്പൻ കേരളത്തിലെ പെരിയാർ റേഞ്ചിലെ വനമേഖലക്കുള്ളിൽ

രാത്രിയോടെ തമിഴ്നാട് ഭാഗത്ത്‌ നിന്നും കേരളത്തിലേക്ക് കടന്നു. ഇന്നലെ തമിഴ്നാട്ടിലെ മണലാർ എസ്റ്റേറ് ഭാഗത്തേക്ക് അരിക്കൊമ്പൻ എത്തിയിരുന്നു. കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്.തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇവിടെയുമുണ്ട്. അതിനാൽ ഈ ഭാഗത്തുള്ളവരോട് ജാഗ്രത പാലിക്കാൻ തമിഴ് നാട് വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കാടിന് വെളിയിലേക്ക് ഇറങ്ങുന്നത് തടയാൻ വനപാലക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഞങ്ങള്‍ രാജ്യത്തിന്‍റെ അഭിമാനത്തിന് വേണ്ടി പോരാടിയവരാണെന്ന് ബജ്രംഗ് പൂനിയ

താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിആർഎസ് ഉൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ സമരവേദിയിലെത്തി. ഒളിമ്പ്യൻ ഗീത ഫോഗട്ടിനെ ജന്തർ മന്തറിലേക്കുള്ള യാത്രാമധ്യേ ദില്ലി പൊലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു. ഗുസ്തിതാരങ്ങളുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോടതി കൂടുതൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതോടൊപ്പം ഞങ്ങള്‍ രാജ്യത്തിന്‍റെ അഭിമാനത്തിന് വേണ്ടി പോരാടിയവരാണ്. ഇന്ന് ചാംപ്യന്‍മാരുടെ അഭിമാനത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് പോരാടുന്നത് പിന്തുണയ്ക്കണമെന്ന് ഒളിംപിക് മെഡല്‍ ജേതാവായ ബജ്രംഗ് പൂനിയ പറഞ്ഞു.