താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിആർഎസ് ഉൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ സമരവേദിയിലെത്തി. ഒളിമ്പ്യൻ ഗീത ഫോഗട്ടിനെ ജന്തർ മന്തറിലേക്കുള്ള യാത്രാമധ്യേ ദില്ലി പൊലീസ് കരുതൽ തടങ്കലിൽ ആക്കിയിരുന്നു. ഗുസ്തിതാരങ്ങളുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോടതി കൂടുതൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതോടൊപ്പം ഞങ്ങള്‍ രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി പോരാടിയവരാണ്. ഇന്ന് ചാംപ്യന്മാരുടെ അഭിമാനത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് പോരാടുന്നത് പിന്തുണയ്ക്കണമെന്ന് ഒളിംപിക് മെഡല്‍ ജേതാവായ ബജ്രംഗ് പൂനിയ പറഞ്ഞു.
ഞങ്ങള്‍ രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടി പോരാടിയവരാണെന്ന് ബജ്രംഗ് പൂനിയ
