Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വിട്ടരേഖകൾ എ കെ ബാലൻ കണ്ടില്ലേയെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ മൗനം മഹാകാര്യമല്ല. മിണ്ടണമെന്ന് നിർബന്ധമില്ല.എഐ കരാർ റദ്ദാക്കി ജുഡിഷ്യൽ അന്വേഷണം വേണം.ഒരു വിജിലൻസ് അന്വേഷണം നടക്കുമ്പോൾ മുഖ്യമന്ത്രി അതേ പദ്ധതി ഉദ്ഘാടനം ചെയ്യുമോയെന്നും.മുഖ്യമന്ത്രിയുടെ മൗനത്തെ അപലപിച്ചും, മുഖ്യമന്ത്രിയെ ന്യായീകരിച്ച എ കെ ബാലനെ പരിഹസിച്ചും രമേശ് ചെന്നിത്തല.വ്യവസായ സെക്രട്ടറിയുടെ അമ്പേഷണം ആർക്കു വേണം.പാവപ്പെട്ടവരെ പിഴിഞ്ഞ് കമ്പനികൾ കൊള്ള ലാഭം ഉണ്ടാക്കുമ്പോൾ എങ്ങനെ പ്രതിപക്ഷം മിണ്ടാതിരിക്കും,കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വിട്ടരേഖകൾ എ കെ ബാലൻ കണ്ടില്ലേയെന്നും ചെന്നിത്തല ചോദിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മണിപ്പൂരിൽ സംഘർഷം തുടരുന്നു

ഗോത്ര മേഖലകളിൽ തുടങ്ങിയ കലാപം മണിപ്പൂരിലാകെ ആളിപ്പടർന്നതോടെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല കേന്ദ്രസർക്കാർ ഏറ്റെടുത്തു.ജനക്കൂട്ടത്തിന്റെ അക്രമണത്തിൽ ബി ജെ പി എംഎൽഎ യ്ക്ക് ഗുരുതര പരിക്ക്. പോലീസ് ട്രെയിനിങ്ങ് കോളേജിൽ നിന്നും അക്രമികൾ ആയുധങ്ങൾ കവർന്നു. കലാപ ബാധിത പ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെ ഇറക്കി. കർണാടകത്തിലെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി അമിത് ഷാ ദില്ലിയിലെത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിയെ ന്യായീകരിച്ച് എകെ ബാലൻ

മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുള്ളത്. പരാതി വന്നു, അന്വേഷണം നടക്കുന്നുണ്ട്. പരാതി വരുന്നതും കാലഘട്ടത്തിന് അനുസരിച്ച് പദ്ധതികളിൽ മാറ്റം വരുന്നതും സ്വാഭാവികമാണ്. വീണ്ടും വീണ്ടും മുഖ്യമന്ത്രി മറുപടി പറയണമെങ്കിൽ അതിന് മനസ്സില്ലെന്നാണ് അർത്ഥമെന്ന് എകെ ബാലൻ . അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.    

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരാറുകാരനെ ന്യായീകരിച്ച് റോഡ് നിർമ്മാണ ചുമതലയുള്ള പിഡബ്ല്യുഡി എഞ്ചിനീയറുടെ റിപ്പോർട്ട്

റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കരാറുകാരനെ ന്യായീകരിച്ച് റോഡ് നിർമ്മാണ ചുമതലയുള്ള പിഡബ്ല്യുഡി എഞ്ചിനീയറുടെ റിപ്പോർട്ട്. മത്സ്യത്തൊഴിലാളിയായ ജോയ് ബുധനാഴ്ച രാത്രി 10 മണിക്കാണ് കലുങ്ക് നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണ് മരിച്ചത്. അതിന് മുമ്പ് തന്നെ അതായത് 9.15ന് ഇരുവശത്തും അപായ ബോർഡും റോഡിന് കുറുകെ ടേപ്പും ഒട്ടിച്ചിരുന്നു. ഇത് വകവെയ്ക്കാതെ ജോയ് മുന്നോട്ട് പോയതാണ് അപകട കാരണമെന്നും പിഡബ്ല്യുഡി എൻജിനീയർ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി.എന്നാൽ, അപായ ബോർഡ് മാത്രമാണ് ഉണ്ടായിരുന്നതെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദി കേരള സ്റ്റോറി സിനിമ ഇന്ന് റിലീസ് ചെയ്യും

ദി കേരള സ്റ്റോറി സിനിമ ഇന്ന് റിലീസ് ചെയ്യും. സെൻസർ ബോർഡ് നിർദ്ദേശപ്രകാരമുള്ള ഏഴ് മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമർശനം. അതേസമയം, കേരള സ്റ്റോറി ഇന്ന് റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മെയ് 5

◾കലാപം നടക്കുന്ന മണിപ്പൂരില്‍ പട്ടാളമിറങ്ങി. അക്രമികള്‍ക്കെതിരെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ്. എട്ടു ജില്ലകളില്‍ നിരോധനാജ്ഞ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി എന്‍ ബിരെന്‍ സിംഗുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്ത് ഭൂരിപക്ഷമായ മൈതേയ് വിഭാഗങ്ങള്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരായ പ്രതിഷേധമാണു കലാപമായത്. മൈതേയ് വിഭാഗത്തെ എതിര്‍ക്കുന്ന ഗോത്ര വിഭാഗങ്ങളാണു കലാപത്തിനു പിറകില്‍. നിരവധി വീടുകളും വാഹനങ്ങളും ആരാധാനാലായങ്ങളും ആക്രമികള്‍ തകര്‍ത്തു. ◾റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനെ ലക്ഷ്യമിട്ടു നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജമ്മുകശ്മീരിലെ കിഷ്ത്വാറിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ സൈനികന് വീരമൃത്യു

ജമ്മുകശ്മീരിലെ കിഷ്ത്വാറിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ സൈനികന് വീരമൃത്യു. ടെക്‌നിക്കല്‍ വിഭാഗത്തിലെ പബല്ല അനില്‍ ആണ് വീരമൃത്യു വരിച്ചത്. എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.കിഷ്ത്വാര്‍ ജില്ലയില്‍ വച്ച് ഹാര്‍ഡ് ലാന്‍ഡിങ് ചെയ്ത ഹെലികോപ്റ്റര്‍ വനപ്രദേശത്തേക്ക് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

​ഗുസ്തി താരം ​ഗീത ഫോ​ഗട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ബിജെപി നേതാവും ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിം​ഗിനെതിരായി ​ഗുസ്തി താരങ്ങളുടെ സമരം നടക്കുന്നതിനിടെ ​ഗുസ്തി താരം ​ഗീത ഫോ​ഗട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ​ഗീത ഫോ​ഗട്ടും ഭർത്താവ് പവൻ സരോഹയുമാണ് ഡൽഹി പൊലീസിന്റെ കസ്റ്റഡിയിലായത്. ​ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തുന്ന ജന്തർ മന്തറിലേക്ക് വരുന്നതിനിടെ കർണാലിൽ വച്ച് ഇരുവരെയും പൊലീസ് കസ്റ്റഡിലെടുക്കുകയായിരുന്നു.

Posted inലേറ്റസ്റ്റ്

കൊതിപ്പിച്ചവളെ തൊഴിച്ച ആന

കാട്ടാനയെ വാഴക്കുല കാണിച്ചു കൊതിപ്പിച്ചാല്‍ എന്തു സംഭവിക്കും? എന്തായാലും കേരളത്തില്‍ വിവാദമായ വാഴക്കുലയുമല്ല, അരിക്കൊമ്പനുമുല്ല. വാഴക്കുല മോഹിപ്പിച്ച് കാട്ടാനയെ വരുതിയിലാക്കാമെന്നു മോഹിച്ച വിനോദ സഞ്ചാരിയായ യുവതിക്കു കാട്ടാന പഠിപ്പിച്ച പാഠം ഒന്നു കാണേണ്ടതുതന്നെ. ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദ പങ്കുവച്ച വീഡിയോയാണിത്. സംഭവം നടന്നത് എവിടെയാണെന്ന് വെളിപെടുത്തിയിട്ടില്ല. ആനയെ പറ്റിക്കാനാവില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. കുറ്റിക്കാട്ടിനിടയില്‍ നിന്ന് ആനയെ വാഴക്കുലയും വാഴക്കയും കാണിച്ച് യുവതി മുന്നോട്ട് കൊണ്ടുവരുന്നു. വാഴക്കുല നീട്ടി നീട്ടീ ആനയെ മുന്നോട്ടു നയിച്ചു. അപ്പോഴേയ്ക്കും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വന്ദേ ഭാരത് സമയക്രമവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ദക്ഷിണ റെയിൽവേ

വന്ദേ ഭാരത് സമയക്രമവുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി ദക്ഷിണ റെയിൽവേ. വന്ദേഭാരത് യാത്രാസമയക്രമവും വേഗവും പാലിക്കുന്നുണ്ടെന്നാണ് ദക്ഷിണ റെയിൽവേയുടെ വിശദീകരണം. വന്ദേ ഭാരത് തിരുവനന്തപുരത്തും കാസർകോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണ്. ട്രയൽ റണ്ണിലെ സമയം സർവീസ് റണ്ണുമായി താരതമ്യം ചെയ്യാനാവില്ലെന്നും വേണാട്, പാലരുവി സമയമാറ്റങ്ങൾക്ക് ഉണ്ടായ മാറ്റം വന്ദേ ഭാരതുമായി ബന്ധമില്ലെന്നും ദക്ഷിണ റെയിൽവേ വിശദീകരിച്ചു.