ഗോത്ര മേഖലകളിൽ തുടങ്ങിയ കലാപം മണിപ്പൂരിലാകെ ആളിപ്പടർന്നതോടെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല കേന്ദ്രസർക്കാർ ഏറ്റെടുത്തു.ജനക്കൂട്ടത്തിന്റെ അക്രമണത്തിൽ ബി ജെ പി എംഎൽഎ യ്ക്ക് ഗുരുതര പരിക്ക്. പോലീസ് ട്രെയിനിങ്ങ് കോളേജിൽ നിന്നും അക്രമികൾ ആയുധങ്ങൾ കവർന്നു. കലാപ ബാധിത പ്രദേശങ്ങളിൽ കൂടുതൽ സൈന്യത്തെ ഇറക്കി. കർണാടകത്തിലെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി അമിത് ഷാ ദില്ലിയിലെത്തി.
മണിപ്പൂരിൽ സംഘർഷം തുടരുന്നു
