ജമ്മുകശ്മീരിലെ കിഷ്ത്വാറിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ സൈനികന് വീരമൃത്യു. ടെക്നിക്കല്‍ വിഭാഗത്തിലെ പബല്ല അനില്‍ ആണ് വീരമൃത്യു വരിച്ചത്. എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.കിഷ്ത്വാര്‍ ജില്ലയില്‍ വച്ച് ഹാര്‍ഡ് ലാന്‍ഡിങ് ചെയ്ത ഹെലികോപ്റ്റര്‍ വനപ്രദേശത്തേക്ക് തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിച്ചുവരികയാണെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
ജമ്മുകശ്മീരിലെ കിഷ്ത്വാറിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ സൈനികന് വീരമൃത്യു
