പേടിഎമ്മിന് പിന്നാലെ ഡിജിറ്റല്‍ പേയ്മന്റെ് പ്ലാറ്റ്ഫോമായ ഫോണ്‍പേയിലും യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ പിന്‍ നല്‍കാതെ ഇടപാടുകള്‍ നടത്താവുന്നതാണ്. അതായത് യുപിഐ ലൈറ്റിന്റെ വരവോടെ ചില നിയന്ത്രണങ്ങളോടെ ഉപഭോക്താക്കള്‍ക്ക് ഈസിയായി ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് ചുരുക്കം. 200 രൂപയില്‍ താഴെ മൂല്യമുള്ള പേയ്മെന്റുകളാണ് ഇത് വഴി നടത്താന്‍ കഴിയുക. ഉപഭോക്താക്കളുടെ ബാങ്കുകളുടെ കോര്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് പോകാതെ തന്നെ, യുപിഐ ലൈററ് ഫീച്ചര്‍ വഴി, പിന്‍ നമ്പര്‍ നല്‍കാതെ വേഗത്തില്‍ ട്രാന്‍സാക്ഷന്‍ നടത്താം. […]
അന്ന ബെനും അര്‍ജുന്‍ അശോകനും ‘ത്രിശങ്കു’ മേയ് 26 ന് റിലീസ്
അന്ന ബെനും അര്‍ജുന്‍ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി ചിത്രം ‘ത്രിശങ്കു’വിന്റെ ട്രെയ്‌ലറിന് മികച്ച പ്രേക്ഷക പ്രതികരണം. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സേതുവും മേഘയും ഒളിച്ചോടി വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്ന അന്നേ ദിവസം സേതുവിന്റെ സഹോദരി മറ്റൊരാളോടൊപ്പം ഒളിച്ചോടുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് ‘ത്രിശങ്കു’വില്‍ ചുരുളഴിയുന്നത്. സേതുവിനെ അര്‍ജുന്‍ അശോകനും മേഘയെ അന്ന ബെന്നും അവതരിപ്പിക്കുന്നു. മേയ് 26 ന് ‘ത്രിശങ്കു’ തിയറ്ററുകളിലെത്തും. മാച്ച്‌ബോക്സ് ഷോട്സ് മലയാളത്തില്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് ‘ത്രിശങ്കു’. സുരേഷ് കൃഷ്ണ, […]
‘ജാക്‌സണ്‍ ബസാര്‍ യൂത്ത്’ മെയ് 19 ന് റിലീസ്
ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ‘ജാക്‌സണ്‍ ബസാര്‍ യൂത്ത’് എന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. മെയ് 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍, ഫാഹിം സഫര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ ‘പള്ളിപെരുന്നാള്‍’ എന്ന ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. സക്കരിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉസ്മാന്‍ മാരാത്ത് ആണ്. കണ്ണന്‍ പട്ടേരി […]
ഇന്നോവ ക്രിസ്റ്റ ഉയര്‍ന്ന വകഭേദങ്ങളുടെ വില പ്രഖ്യാപിച്ചു
ഇന്നോവ ക്രിസ്റ്റയുടെ ഉയര്‍ന്ന വകഭേദങ്ങളുടെ വില 23.79 ലക്ഷം മുതല്‍ 25.43 ലക്ഷം രൂപ വരെ. വിഎക്‌സ് 7 സീറ്റ്, മോഡലിന് 23.79 ലക്ഷം രൂപയും വിഎക്‌സ് എട്ടു സീറ്റ് മോഡലിന് 23.84 ലക്ഷം രൂപയും ഇസഡ് എകസ് 7 സീറ്റ് മോഡലിന് 25.43 ലക്ഷം രൂപയുമാണ് വില. നേരത്തെ ജി, ജിഎക്‌സ് വകഭേദങ്ങളുടെ വില ടൊയോട്ട പ്രഖ്യാപിച്ചിരുന്നു. യഥാക്രമം 19.13 ലക്ഷം രുപയും 19.99 ലക്ഷം രൂപയുമാണ് ഈ മോഡലുകളുടെ വില. ബുക്കിങ് അധികമായതിനെ തുടര്‍ന്നാണ് […]
തേന്‍കുറിഞ്ഞിയും രാജകുമാരനും
കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന 24 കഥകളാണ് ഈ പുസ്തകത്തിലുള്ളത്. പുസ്തകങ്ങളില്‍ ആഹ്ലാദമുണ്ട്. പുസ്തകങ്ങളില്‍ കാഴ്ചയുണ്ട്. അത്ഭുതമുണ്ട്. ജ്ഞാനമുണ്ട്. രസിക്കാം. ചിരിക്കാം. ചിന്തിക്കാം. നന്മ ചെയ്യാം. നല്ലവരാകാം. ബാലമനസ്സുകളില്‍ അത്ഭുതവും ആനന്ദവും വിജ്ഞാനവും വിടര്‍ത്തുന്ന ഈ കഥകള്‍ അവരെ രസിപ്പിക്കും. അതുവഴി നന്മയില്‍ വളരാനും നല്ലവരാകാനുമുള്ള വഴി അവര്‍ക്ക് തുറന്നു കിട്ടുകയും ചെയ്യും. ‘തേന്‍കുറിഞ്ഞിയും രാജകുമാരനും’. സിപ്പി പള്ളിപ്പുറം. ഗ്രീന്‍ ബുക്‌സ്. വില 111 രൂപ.
ചായയും മഞ്ഞളും കോവിഡ് തീവ്രതയും മരണനിരക്കും കുറച്ചു!
അയണും സിങ്കും ഫൈബറും അധികമുള്ള ഭക്ഷണക്രമവും നിത്യവുമുള്ള ചായ കുടിയും മഞ്ഞളിന്റെ ഉപയോഗവുമെല്ലാം ഇന്ത്യയിലെ കോവിഡ് തീവ്രതയും മരണനിരക്കും കുറച്ചതായി പഠന റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്കാലത്ത് ഉയര്‍ന്ന ജനസംഖ്യയുള്ള ഇന്ത്യയുടെ കോവിഡ് മരണനിരക്ക് ജനസംഖ്യ കുറഞ്ഞ പല പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് 5-8 മടങ്ങ് കുറവായിരുന്നു. ഇതിന് പിന്നില്‍ ഇന്ത്യക്കാരുടെ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ടെന്ന് ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇന്ത്യയ്ക്കു പുറമേ ബ്രസീല്‍, ജോര്‍ദാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, സൗദി അറേബ്യ […]
സിനിമ പ്രദർശനത്തിനെത്തുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ജാഗ്രതാ നിർദേശം
തമിഴ്നാട്ടിൽ ജാഗ്രതാ നിർദേശം. ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി.ദ കേരളാ സ്റ്റോറി സിനിമ പ്രദർശനത്തിനെത്തുന്ന പശ്ചാത്തലത്തിൽ സിനിമ റിലീസ് ചെയ്താൽ ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണിത്. സിനിമ നിരോധിക്കണം എന്നാവശ്യപ്പെടുന്ന ബി ആർ അരവിന്ദാക്ഷൻ എന്ന മാധ്യമ പ്രവർത്തകൻ നൽകിയ പൊതുതാൽപ്പര്യ ഹർജി മദ്രാസ് ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിച്ചേക്കും
സുപ്രിയ സുലെയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ
നിലവിൽ ലോക്സഭാ അംഗമായ സുപ്രിയ സുലെയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ. ശരദ് പവാർ എൻസിപി ദേശീയ അധ്യക്ഷ പധവി ഒഴിയുന്നതോടെ തൽ സ്ഥാനത്തേക്ക് സുപ്രിയ സുലെയെയാണ് പരിഗണിക്കുന്നത്.അജിത് പവാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച് ശരദ് പവാറിന്റെ മകൾ കൂടിയായ സുപ്രിയയെ അധ്യക്ഷയാക്കാൻ എൻസിപിയിൽ ചർച്ചകൾ സജീവമാണ്.ശരദ് പവാറിന്റെ പ്രഖ്യാപനം കാത്തിരിക്കുകയാണ് മഹാരാഷ്ട്ര രാഷ്ട്രീയം.
മധ്യാഹ്ന വാര്‍ത്തകള്‍
കെ ഫോണ്‍ പദ്ധതിയിലും വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭാരത് ഇലക്ട്രോണിക്‌സിന് എസ്റ്റിമേറ്റിനേക്കാള്‍ 520 കോടി രൂപ ടെന്‍ഡര്‍ തുക കൂട്ടി നല്‍കി. അഴിമതിയില്‍ എസ്ആര്‍ഐടിക്കും ബന്ധമുണ്ട്. കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. എഐ ക്യാമറ ഇടപാടിലെ അഴിമതിക്കു സമാനമായ അഴിമതിയാണെന്നാണ് ആരോപണം. കേന്ദ്രം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്രാനുമതി നിഷേധിച്ചതോടെ യുഎഇയിലെ അബുദാബി വ്യവസായ സംഗമത്തിന് ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാന്‍ സര്‍ക്കാര്‍. ചീഫ് സെക്രട്ടറി, ടൂറിസം, നോര്‍ക്ക സെക്രട്ടറിമാര്‍, സര്‍ക്കാരിന്റെ […]
കെ ഫോണ്‍ പദ്ധതിയിലും വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്
20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയിലും വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.എ ഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നിരിക്കുന്നത്.കെ ഫോണിലും ഉപകരാർ നൽകിയത് ചട്ടങ്ങൾ ലംഘിച്ചാണ്.എസ്റ്റിമേറ്റ് തുക കൂട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത് എം. ശിവശങ്കറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
