ഇന്നോവ ക്രിസ്റ്റയുടെ ഉയര്‍ന്ന വകഭേദങ്ങളുടെ വില 23.79 ലക്ഷം മുതല്‍ 25.43 ലക്ഷം രൂപ വരെ. വിഎക്സ് 7 സീറ്റ്, മോഡലിന് 23.79 ലക്ഷം രൂപയും വിഎക്സ് എട്ടു സീറ്റ് മോഡലിന് 23.84 ലക്ഷം രൂപയും ഇസഡ് എകസ് 7 സീറ്റ് മോഡലിന് 25.43 ലക്ഷം രൂപയുമാണ് വില. നേരത്തെ ജി, ജിഎക്സ് വകഭേദങ്ങളുടെ വില ടൊയോട്ട പ്രഖ്യാപിച്ചിരുന്നു. യഥാക്രമം 19.13 ലക്ഷം രുപയും 19.99 ലക്ഷം രൂപയുമാണ് ഈ മോഡലുകളുടെ വില. ബുക്കിങ് അധികമായതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കമ്പനി നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്നാണ് ചെറിയ മാറ്റങ്ങളും ഡീസല്‍ എന്‍ജിനുമായി 2023 ക്രിസ്റ്റയെ ടൊയോട്ട വിപണിയില്‍ എത്തിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ഇന്നോവ ഹൈക്രോസിനൊപ്പം ഇന്നോവ ക്രിസ്റ്റയും വില്പനയ്ക്കുണ്ടാകും. മുന്‍ഭാഗത്ത് ചെറിയ മാറ്റങ്ങളോടെയാണ് പുതിയ ഇന്നോവ എത്തിയിരിക്കുന്നത്. നാലു വകഭേദങ്ങളില്‍ ഏഴ്, എട്ട് സീറ്റ് പതിപ്പുകളാണ് ഇന്നോവ ക്രിസ്റ്റ വില്പനയ്ക്ക് എത്തുക. 2.4 ഡീസല്‍ എന്‍ജിനാണ് ക്രിസ്റ്റയില്‍. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമാണ് ലഭിക്കുക. ഇക്കോ, പവര്‍ ഡ്രൈവ് മോഡലുകളും പുതിയ മോഡലിലുണ്ട്.
ഇന്നോവ ക്രിസ്റ്റ ഉയര്‍ന്ന വകഭേദങ്ങളുടെ വില പ്രഖ്യാപിച്ചു
