പേടിഎമ്മിന് പിന്നാലെ ഡിജിറ്റല്‍ പേയ്മന്റെ് പ്ലാറ്റ്ഫോമായ ഫോണ്‍പേയിലും യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ പിന് നല്‍കാതെ ഇടപാടുകള്‍ നടത്താവുന്നതാണ്. അതായത് യുപിഐ ലൈറ്റിന്റെ വരവോടെ ചില നിയന്ത്രണങ്ങളോടെ ഉപഭോക്താക്കള്‍ക്ക് ഈസിയായി ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്ന് ചുരുക്കം. 200 രൂപയില്‍ താഴെ മൂല്യമുള്ള പേയ്മെന്റുകളാണ് ഇത് വഴി നടത്താന്‍ കഴിയുക. ഉപഭോക്താക്കളുടെ ബാങ്കുകളുടെ കോര്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് പോകാതെ തന്നെ, യുപിഐ ലൈററ് ഫീച്ചര്‍ വഴി, പിന് നമ്പര്‍ നല്‍കാതെ വേഗത്തില്‍ ട്രാന്സാക്ഷന് നടത്താം. യുപിഐ ലൈറ്റ് ബാലന്‍സില്‍ നിന്ന് തുക നേരിട്ട് ഡെബിറ്റ് ചെയ്യപ്പെടുന്നതിനാലാണ് ഇടപാടുകള്‍ വേഗത്തിലാകുന്നത്. പിന് നമ്പര്‍ നല്‍കേണ്ടാത്തതിനാല്‍, ഇത് ഇടപാടുകളെ കൂടുതല്‍ തടസ്സങ്ങളില്ലാത്തതും സാധാരണ യുപിഐ ഇടപാടുകളേക്കാള്‍ വേഗമേറിയതുമാക്കുകയും ഇടപാടുകള്‍ പരാജയപ്പെടാതിരിക്കാന്‍ കാരണമാവുകയും ചെയ്യുന്നു. ആദ്യം ഫോണ്‍പേ ആപ്പ് ഓപ്പണ്‍ ചെയ്ത് ഹോം സ്ക്രീനില്‍ ലഭ്യമായ യുപിഐ ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക. യുപിഐ ലൈറ്റില്‍ ചേര്‍ക്കേണ്ട ത
ഫോണ്‍പേയിലും യുപിഐ ലൈറ്റ് ഫീച്ചര്‍ എത്തി
